കടം കൊടുത്ത പണം തിരികെ ചോദിച്ചപ്പോൾ കേസില്‍ കുടുക്കുമെന്ന് അഭിഭാഷക ഭീഷണിപ്പെടുത്തി!! ആശുപത്രിയിലായിരിക്കുന്ന ഭാര്യയെ ഓർത്തപ്പോൾ സമനില തെറ്റി: യുവാവ് സമീപത്ത് കണ്ട കത്തിയെടുത്ത് കഴുത്തിന് കുത്തി; മാറിടങ്ങള്‍ മുറിച്ചെടുത്ത് തുണിയില്‍ വീട്ടിൽ കൊണ്ട് വന്നു: ഒടുവിൽ സംഭവം പുറം ലോകം അറിഞ്ഞതിങ്ങനെ... അടിമാലി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നാളെ വാദം നാളെ ആരംഭിക്കും

പതിനാലാം മൈല്‍ ചരുവിള പുത്തന്‍വീട്ടില്‍ അബ്ദുള്‍ സിയാദിന്റെ ഭാര്യ സെലീനയെ കുത്തികൊലപ്പെടുത്തുകയും മാറിടം മുറിച്ചുമാാറ്റുകയും ചെയ്ത സംഭവത്തില്‍ അടിമാലി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നാളെ വാദം നാളെ ആരംഭിക്കും.
തൊടുപുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ശശികുമാര്‍ പി എസ് മുൻപാകെയാണ് ഇന്ന് സാക്ഷികളുടെ വിസ്താരം ആരംഭിക്കുന്നത്. കേസിലെ പ്രതി തൊടുപുഴ വണ്ടമറ്റം പടിക്കുഴിയില്‍ ഗിരോഷും(35) സെലീനയും തമ്മിലുള്ള സാമ്പത്തീക ഇടപാടുകള്‍ സംബന്ധിച്ച തര്‍ക്കമാണ് അരുംകൊലയ്ക്ക് കാരണമെന്നാണ് പ്രൊസിക്യൂഷൻ കണ്ടെത്തിയിരിക്കുന്നത്.
ദൃക്‌സാക്ഷികള്‍ ഇല്ലാത്ത കേസില്‍ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.സി ഐ പി കെ സാബുവിന്റെ നേതൃത്വത്തിലാണ് കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്.സാക്ഷി പട്ടികയില്‍ 59 പേരുണ്ട്.പബ്ലിക് പ്രൊസിക്യൂട്ടര്‍ ബി സുനില്‍ ദത്താണ് പ്രൊസിക്യൂഷന് വേണ്ടി ഹാജരാവുന്നത്. 2017 ഒക്ടോബര്‍ 10- നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
പ്രതി വീട്ടിലെത്തിയ സമയത്ത് സെലീന തുണി അലക്കുകയായിരുന്നു. ഭാര്യയെ പ്രസവത്തിന് കയറ്റിയിരിക്കുകയാണെന്നും കടം വാങ്ങിയ പണം തിരിച്ച് നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇതു കേട്ടപ്പോള്‍ ഞാന്‍ അഭിഭാഷകയാണെന്നും കേസില്‍ കുടുക്കുമന്നും പറഞ്ഞ് അവള്‍ ഭീഷിണിപ്പെടുത്തി. ഇത്രയുമായപ്പോള്‍ ദേഷ്യം കൊണ്ട് സമനില തെറ്റി.
സമീപത്ത് കണ്ട കത്തിയെടുത്ത് കഴുത്തിന് കുത്തി. ഇതെ കത്തികൊണ്ടുതന്നെ ഇടത്തെ മാറിടത്തിന്റെ ഒരുഭാഗം മുറിച്ചെടുത്ത് തുണിയില്‍ പൊതിഞ്ഞെടുത്തു.പിന്നെ വീട്ടിലെത്തി ഈ പൊതി മുറിക്കുള്ളില്‍ സൂക്ഷിച്ചു.അവളോടുള്ള ദേഷ്യവും വെറുപ്പുമാണ് ഇതിനെല്ലാത്തിനും കാരണമായത്.
ഇതായിരുന്നു കസ്റ്റഡില്‍ എടുത്ത് സ്റ്റേഷനിലെത്തിച്ച ശേഷം നടത്തിയ പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ കൊല നടത്തിയ രീതിയെക്കുറിച്ചും ഇതിന് പ്രേരിപ്പിച്ച വസ്തുതകളെക്കുറിച്ചും ഗിരോഷിന്റെ വിശദീകരണം. കേസില്‍ പ്രൊസിക്യൂഷന്റെ കണ്ടെത്തല്‍ ഇങ്ങനെ.
പകല്‍ 2.20 തോടെ വീട്ടില്‍ എത്തിയസമയത്ത് വീടിന്റെ പിന്‍ഭാാഗത്ത് സെലീന തുണി അലക്കിക്കൊണ്ടിരിക്കുകയായിരുന്നു.ഭാര്യ ആശുപത്രിയിലാണെന്നും കടം വാങ്ങിയ പണം തിരികെ നല്‍കണമെന്നും ഗിരോഷ് ആവശ്യപ്പെട്ടെങ്കിലും സെലീന തയ്യാറായില്ല.തുടര്‍ന്ന് വാക്കേറ്റമായി.നിയന്ത്രണം വിട്ട് ഗിരോഷ് അടുത്തുകിടന്ന കത്തിയെടുത്ത് ഇയാള്‍ കഴുത്തിലും ശരീരത്തിന്റെ പലഭാഗങ്ങളിലും കുത്തി.
ഇതിന് ശേഷം പുറത്തിറങ്ങിയ ദേശീയപാത മുറിച്ചുകടന്ന് ശേഷം പരിസരം വീക്ഷിച്ചു. അരിശം തീരാത്തതിനാല്‍ തിരിച്ചെത്തി കുത്താനുപയോഗിച്ച കത്തികൊണ്ട് ഇടത്തെ മാറിടം മുറിച്ചെടുത്ത് ,തുണിയില്‍ പൊതിഞ്ഞ് ബാഗിനകത്താക്കി വീട്ടിലേയ്ക്ക് പോന്നു. കുറുമ്പാലമാറ്റത്തെ ഗിരീഷിന്റെ വീട്ടിലെത്തിയ ശേഷം ഗിരീഷ് തുണിയില്‍ പൊതിഞ്ഞെടുത്ത സെലിനയുടെ മാറിടം മുറിയില്‍ വയ്ക്കുകയും തുടര്‍ന്ന് കത്തി കഴുകി തെളിവ് നശിപ്പിക്കുകയുമായിരുന്നു.
മത്സ്യവ്യാപാരിയായ സെലിനയുടെ ഭര്‍ത്താവ് രാത്രി 7.45 -ഓടെ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്. അന്വേഷണത്തില്‍ സമീപത്തെ സുഗന്ധവ്യഞ്ജന വില്‍പ്പന കേന്ദ്രത്തിലെ സിസി ടിവി കാമറ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു.
ഇത് പരിശോധിച്ചപ്പോള്‍ ഒരാള്‍ വീട്ടിലേയ്ക്ക് വരുന്നതും പോകുന്നതുമായി ദൃശ്യങ്ങള്‍ കി്ട്ടി.സെലിനയുടെ ഭര്‍ത്താവ് ഗിരോഷാണ് വീട്ടിലേയ്ക്ക് എത്തിയതെന്ന തിരച്ചറിയുകയും പിന്നാലെ പൊലീസ് സംഘം വീട്ടില്‍ നിന്നും ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.
സെലീനയ്‌ക്കെതിരെ ഇയാള്‍ നേരത്തെ അടിമാലി പൊലീസില്‍ പരാതിപ്പെട്ടിരുന്നു. കടംവാങ്ങിയ പണം തിരിച്ചുതരുന്നില്ലന്നും ഇത് വാങ്ങിനല്‍കണമെന്നുമായിരുന്നു പരാതിയിലെ ആവശ്യം. ഈ അവസരത്തില്‍ ഭര്‍ത്താവിനൊപ്പമാണ് സെലീന സ്റ്റേഷനിലെത്തിയത്. അന്ന് കണ്ട രൂപ ഭാവങ്ങള്‍ ഓര്‍ത്തെടുത്താണ് ഭാര്യയുടെ ഘാതകനെ സിയാദ് തിരിച്ചറിഞ്ഞത്.
അടിമാലിയില്‍ കമ്പ്യൂട്ടർ സെന്റര്‍ നടത്തിവന്നിരുന്ന അവസരത്തിലാണ് സെലീനുമായി തനിക്ക് സാമ്പത്തീക ഇടപാടുകളുണ്ടായിരുന്നതെന്നും ഒരു ലക്ഷത്തി എണ്ണായിരും രൂപ പല തവണയായി സെലീന കൈപ്പറ്റിയിരുന്നെന്നുമായിരുന്നു പരാതി. പൊലീസെത്തുമ്ബോള്‍ കൊലനടത്തുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഊരി മുറിയിലെ കസേരില്‍ ഇട്ടശേഷം തുണിയില്‍ പൊതിഞ്ഞ വീട്ടമ്മയുടെ ശരീരഭാഗം അരികില്‍ത്തന്നെ സൂക്ഷിച്ച് ഇയാള്‍ വിശ്രമിക്കുകയായിരുന്നു.
കൊല്ലപ്പെട്ട സെലീന താന്‍ അഡ്വക്കേറ്റും ഫാാമിലി കൗണ്‍സിലറും ആണെന്നുമാണ് ഗിരോഷിനെ ധരിപ്പിച്ചിരുന്നത്.ഗിരോഷിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന അഞ്ജന എന്നുവിളിക്കുന്ന അനീറ്റയെ കള്ളം പറഞ്ഞ ഗിരോഷിനെക്കൊണ്ട് വിവാഹം കഴിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയത് സെലീനയായിരുന്നു.അനീറ്റ ഗര്‍ഭിണിയാണെന്നും വിവാഹം കഴിച്ചില്ലങ്കില്‍ കേസില്‍ കുടുക്കുമെന്നുമായിരുന്നു സെലീനയുടെ ഭീഷിണി.ഇക്കാര്യം പറഞ്ഞാണ് പലതവണയായി സെലീന 108000 രൂപ വാങ്ങിയത്.ഈ തുക തിരികെ നല്‍കണമെന്ന് ഗിരോഷിന്റെ ആവശ്യം തള്ളിക്കളയും ഭീഷിണിപ്പെടുത്തുകയും ചെയ്തതാണ് കൊലപാതകത്തിന് കാരണം.
https://www.facebook.com/Malayalivartha