ഗാനഗന്ധര്‍വന് ഇന്ന് 82ാം പിറന്നാള്‍.... സംഗീത മഴയുമായി 82 ഗായകരുടെ ഗാനാഞ്ജലി ഇന്ന് തിരുവനന്തപുരത്ത് , കോവിഡ് ഭീഷണിമൂലം പിറന്നാള്‍ ദിനത്തിലെ കൊല്ലൂര്‍ മൂകാംബികാ ക്ഷേത്ര ദര്‍ശനം ഇത്തവണയും ഒഴിവാക്കി, അദ്ദേഹത്തിനു വേണ്ടി പ്രാര്‍ഥനയുമായി സുഹൃത്തുക്കള്‍ ക്ഷേത്ര സന്നിധിയില്‍

ഗാനഗന്ധര്‍വന് ഇന്ന് 82ാം പിറന്നാള്‍.... സംഗീത മഴയുമായി 82 ഗായകരുടെ ഗാനാഞ്ജലി ഇന്ന് തിരുവനന്തപുരത്ത് , കോവിഡ് ഭീഷണിമൂലം പിറന്നാള്‍ ദിനത്തിലെ കൊല്ലൂര്‍ മൂകാംബികാ ക്ഷേത്ര ദര്‍ശനം ഇത്തവണയും ഒഴിവാക്കി.
പിറന്നാള്‍ ദിനത്തില്‍ ഇത്തവണയും യേശുദാസിന് കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തില്‍ എത്താനാവില്ലെങ്കിലും അദ്ദേഹത്തിനു വേണ്ടി പ്രാര്‍ഥനയുമായി സുഹൃത്തുക്കള്‍ ക്ഷേത്ര സന്നിധിയിലെത്തി.
യുഎസിലുള്ള യേശുദാസ്, ഒമിക്രോണ്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ യാത്ര റദ്ദാക്കുകയായിരുന്നു. അരനൂറ്റാണ്ടിലേറെയായുള്ള പിറന്നാള്‍ദിന ക്ഷേത്രദര്‍ശനമാണു തുടര്‍ച്ചയായി രണ്ടാം വര്‍ഷവും മുടങ്ങുന്നത്.
യേശുദാസിനു വേണ്ടി പ്രാര്‍ഥനയുമായി സുഹൃത്ത് കാഞ്ഞങ്ങാട് രാമചന്ദ്രന്‍ ഇന്നലെ കൊല്ലൂരിലെത്തി. ഇന്നു രാവിലെ ദേവീ സന്നിധിയില്‍ പ്രാര്‍ഥിച്ച് ദാസേട്ടനു വേണ്ടി കീര്‍ത്തനം ആലപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെ മേല്‍നോട്ടത്തില്‍ പാലക്കാട് സ്വരലയയും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റിയും ചേര്‍ന്ന് യേശുദാസിന് ആദരമര്‍പ്പിച്ച് ഇന്ന് തിരുവനന്തപുരത്ത് ഗാനാഞ്ജലി സംഘടിപ്പിക്കും.
8 മണിക്കൂറും 20 മിനിറ്റും നീളുന്ന മെഗാ വെബ് സ്ട്രീമിങ് ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 10.20 വരെ ഭാരത് ഭവന്‍, പാലക്കാട് സ്വരലയ, മഴമിഴി മള്‍ട്ടി മീഡിയ എന്നിവയുടെ ഫെയ്‌സ്ബുക് പേജുകളിലൂടെ വെബ് കാസ്റ്റ് ചെയ്യും.
"
https://www.facebook.com/Malayalivartha