ആ സത്യം ഉടൻ പുറത്ത് വരും; ഇനി ഒറ്റ പ്രാർത്ഥനയേയുള്ളൂ; അതുവരെ എന്റെ മാനസിക നില തെറ്റരുത്, ജീവൻ നഷ്ടമാകരുത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദിലീപ്

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഓരോ വെളിപ്പെടുത്തലുകളും ശബ്ദ രേഖകളുമൊക്കെ പുറത്ത് വരികയും കേസിൽ നിർണായക വഴിത്തിരിവുകൾ നടക്കുകയും ചെയ്തു . ഇതുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ മാദ്ധ്യമത്തിന് കാവ്യയും ദിലീപും കൊടുത്ത അഭിമുഖത്തിൽ ചില കാര്യങ്ങൾ പറഞ്ഞിരിക്കുന്നത് ശ്രദ്ധേയമാണ്.
തനിക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങൾക്കെല്ലാം പറയാൻ മറുപടികളുണ്ടെന്നും എന്നാൽ വിഷയം കോടതിയിലായതിനാൽ പലതും പറയാൻ പരിമിധികളുണ്ടെന്നുമാണ് ദിലീപ് പറയുന്നത്. മീഡിയയുടെയോ ജനങ്ങളുടേയോ മുന്നിൽ ഇപ്പോൾ ഒന്നും പറയാനാകാത്ത അവസ്ഥയാണ്.
എല്ലാം കോടതിയിൽ മാത്രമേ പറയൂ. ഞാൻ കോടതിയിൽ വിശ്വസിക്കുന്ന, നീതിയിൽ വിശ്വസിക്കുന്ന ഒരാളാണ്. സത്യം ഒരിക്കൽ തെളിയുക തന്നെ ചെയ്യും . ഇനി ഒറ്റ പ്രാർത്ഥനയേയുള്ളൂ. അതുവരെ എന്റെ മാനസിക നില തെറ്റരുത്, ജീവൻ നഷ്ടമാകരുതെന്നാണ് ദിലീപ് പറഞ്ഞിരിക്കുന്നത്. കഴിഞ്ഞുപോയ ഒരു നിമിഷവും മറന്നുപോകരുതെന്ന് താൻ ദിലീപേട്ടനോട് പറയാറുണ്ടെന്ന് കാവ്യയും പറയുന്നുണ്ട്. ' അനുഭവിച്ചതെല്ലാം, ഓരോ വ്യക്തിയെക്കുറിച്ചും എഴുതണം. എല്ലാം തുറന്നു പറയാനാകുന്ന ദിവസം വരുമെന്ന് ഉറപ്പുണ്ടെന്നും കാവ്യ വെളിപ്പെടുത്തിയിരിക്കുന്നു.
അതേസമയം ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ ദിലീപിനെതിരായ പുതിയ കേസില്‍ ഇന്ന് എഫ്.ഐ.ആര്‍ സമര്‍പ്പിക്കും. ക്രൈം ബ്രാഞ്ച് ആണ് എഫ്.ഐ.ആര്‍ സമര്‍പ്പിക്കുന്നത്.
നടിയെ ആക്രമിച്ച കേസിൽ ജയിലിലുള്ള പ്രതികളെ ചോദ്യം ചെയ്യാനുള്ള അനുമതി തേടി അന്വേഷണ സംഘം കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. എഫ്ഐആർ സമർപ്പിക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ ഗൂഢാലോചന കേസിലെ പ്രധാനപ്രതി ദിലീപ് അടക്കമുള്ളവരെ ചോദ്യം ചെയ്യുന്നതിന് മുന്നൊരുക്കം എന്നോണമാണ്.
https://www.facebook.com/Malayalivartha