ഭാര്യയെ ബലാത്സംഗം ചെയ്ത പ്രതിയെ ഭർത്താവ് വെട്ടിപ്പരിക്കേൽപിച്ചു; വെട്ടേറ്റത് കട്ടപ്പന വെള്ളിലാംകണ്ടം സ്വദേശി താന്നിയില്‍ ഷെയ്‌സ് പോളിന്, സംഭവത്തില്‍ പ്രതിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു
കട്ടപ്പനയില്‍ ബലാത്സംഗക്കേസിലെ പ്രതിയെ പരാതിക്കാരിയുടെ ഭര്‍ത്താവ് വെട്ടിപരിക്കേല്‍പ്പിച്ചതായി റിപ്പോർട്ട്. കട്ടപ്പന വെള്ളിലാംകണ്ടം സ്വദേശി താന്നിയില്‍ ഷെയ്‌സ് പോളിനാണ് വെട്ടേറ്റത് എന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കട്ടപ്പന പോലീസ് സ്‌റ്റേഷന് സമീപത്തായിരുന്നു സംഭവം നടന്നത്.
ഭാര്യയ്‌ക്കൊപ്പം പോലീസ് സ്‌റ്റേഷന് സമീപത്തെ റോഡിലൂടെ നടന്നുപോകുന്നതിനിടെയാണ് ഷെയ്‌സിന് കഴുത്തില്‍ സാരമായി വെട്ടേറ്റത്. ഉടന്‍തന്നെ ഇയാളെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൊടുപുഴയിലെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.
2018-ലാണ് ഷെയ്‌സ്‌പോള്‍ പ്രതിയായ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ കേസിലെ ഇരയുടെ ഭര്‍ത്താവാണ് ഷെയ്‌സിനെ വെട്ടിപ്പരിക്കേൽപ്പിച്ചത്. ബലാത്സംഗക്കേസിന്റെ വിചാരണ കോടതിയില്‍ നടന്നുവരുന്നതിനിടെയാണ് സംഭവം നടന്നത്.
https://www.facebook.com/Malayalivartha