പ്രവാസിയുടെ ഭാര്യയിൽ യുവാവിന്റെ കണ്ണുടക്കി; ആർത്തി മൂത്ത് പ്രണയം നടിച്ച് യുവതിയിൽ നിന്ന് സ്വർണവും പണവുമെല്ലാം തട്ടിയെടുത്തു, ഫ്ളാറ്റെടുത്ത് ഒരുമിച്ച് താമസിച്ചപ്പോൾ നീതു ഇബ്രാഹിമിന്റെ നിർദ്ദേശപ്രകാരം ഗർഭം അലസിപ്പിച്ചു, വീണ്ടും ഗർഭിണിയായപ്പോൾ കാമുകൻ അറിയാതെ അതും അലസിപ്പിച്ചു, ഇബ്രാഹിം മറ്റൊരു വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന് അറിഞ്ഞപ്പോൾ നീതുവിന് ഉൾക്കൊള്ളാനായില്ല, യുവാവിന്റെ ലക്ഷ്യം എല്ലാം നിറവേറ്റിയ നീതു അവസാനം കാമുകന് കറിവേപ്പില...!!!

മെഡിക്കല്‍ കോളജില്‍ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിയായ നീതുരാജിന്റെ കാമുകൻ ഇവരിലേക്ക് അടുത്തതിന് ചില വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു. ഈ കാരണത്താലാണ് പ്രവാസിയുടെ ഭാര്യയായ നീതുവുമായി ഇരുപത്തിയേട്ടുകാരനായ യുവാവ് അടുക്കുന്നത്. ഇവരുടെ കാമുകമായ ഇബ്രാഹിം ബാദുഷ നീതുവിലേക്ക് അടുത്തത്.
ഇവരുടെ പണത്തിലും, സ്വർണത്തിലും നോട്ടമിട്ടാണ്. ടിക്ക് ടോക്കിൽ തുടങ്ങിയ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയും ഇരുവരും ഫ്ളാറ്റെടുത്ത് കൊച്ചിയിൽ ഒരുമിച്ച് താമസിക്കാനും തുടങ്ങിയത്. ഇതിനിടെയാണ് നീതു ഗർഭിണിയായത്. ഇബ്രാഹിമിന്റെ നിർദ്ദേശപ്രകാരം ഗർഭം അലസിപ്പിച്ചു. പിന്നീട് ഇരുവരും ചേർന്ന് മറ്റൊരു സ്ഥാപനം തുടങ്ങി. ബിസിനസ് ആവശ്യങ്ങൾക്കായി നീതുവിൽ നിന്ന് പലപ്പോഴായി 30 ലക്ഷം രൂപയും, സ്വർണാഭരണങ്ങളും കൈക്കലാക്കി.
ഇതിനിടെയാണ് നീതു രണ്ടാമതും ഗർഭിണിയായത്. എന്നാൽ കാമുകൻ അറിയാതെ നീതു ഗർഭം അലസിപ്പിച്ചു. ഇബ്രാഹിം മറ്റൊരു വിവാഹം കഴിക്കാന്‍ പോകുന്നു എന്ന വിവരം അറിഞ്ഞപ്പോൾ നീതുവിന് ഇത് ഉൾക്കൊള്ളാനായില്ല. താൻ ഗർഭിണിയാണെന്നും കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സിയിലാണെന്നും നീതു കാമുകനോട് പറഞ്ഞു. തുടർന്നാണ് കുട്ടിയെ തട്ടിയെടുക്കാനും അത് ഇബ്രാഹിമിന്റെ കുട്ടിയാണെന്ന് വരുത്തിത്തീർക്കാനും പദ്ധതിയിട്ടത്.
കേസില്‍ പ്രതി നീതുരാജിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് അപേക്ഷ സമര്‍പ്പിക്കും. ഏറ്റുമാനൂര്‍ കോടതിയാണ് കേസ് പരിഗണിക്കുക. നീതുവിനെ ഈ മാസം 21 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. നീതുവിന്റെ പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ എന്നതായിരുന്നു. തുടർന്നാണ് നീതുവിനെ വിശദമായി ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചത്. ഇതോടെ കാമുകന്റെ പേര് നീതു വെളിപ്പെടുത്തിയത്.
അതേസമയം നീതുവില്‍ നിന്ന് പണം തട്ടിയ കേസില്‍ ഇബ്രാഹിം ബാദുഷ റിമാന്‍ഡിലാണ്. നീതുവിന്റെ എട്ടു വയസുള്ള മകനെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ടും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അന്വേഷണം കളമശ്ശേരി പൊലീസിന് കൈമാറും. നിലവില്‍ ഗാന്ധിനഗര്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
കേസില്‍ നീതുവിനെ പൊലീസ് ചൊവ്വാഴ്ച കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുമെന്നാണ് സൂചന.കുഞ്ഞിനെ തട്ടിയെടുത്ത് കൊണ്ടുപോയ ഹോട്ടലിലും ആശുപത്രിയിലും നീതു സാധനങ്ങള്‍ വാങ്ങിയ കടയിലും തെളിവെടുക്കും. അതിനിടെ സംഭവത്തില്‍ വീഴ്ചയുണ്ടോയെന്ന് അന്വേഷിക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ആശാ തോമസ് മെഡിക്കല്‍ കോളേജില്‍ പരിശോധന നടത്തി.
അന്തിമ റിപ്പോര്‍ട്ടില്‍ സുരക്ഷാ കാര്യങ്ങളില്‍ ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുമെന്നാണ് സൂചന.കുട്ടിയെ തട്ടിയെടുത്ത കേസില്‍ തല്‍ക്കാലം നീതു മാത്രമാകും പ്രതിയാകുക. വളരെ ആസൂത്രണത്തോടെയാണ് നീതു കുട്ടിയെ തട്ടിയെടുക്കാന്‍ ശ്രമിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
https://www.facebook.com/Malayalivartha