ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ പീഡനക്കേസിലെ വിധി എന്താകും? കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ഈ മാസം 14 ന് വിധി പറയാനിരിക്കെ കേസിലെ വിധി ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനു മാത്രല്ല ക്രൈസ്തവ സഭയ്ക്കും നിര്‍ണായകം

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ പീഡനക്കേസിലെ വിധി എന്താകും. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ഈ മാസം 14 ന് വിധി പറയാനിരിക്കെ കേസിലെ വിധി ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനു മാത്രല്ല ക്രൈസ്തവ സഭയ്ക്കും നിര്‍ണായകമായിരിക്കും. അതിപ്രഗത്ഭരായ നിയമവിദഗ്ധര്‍ അണിനിരന്ന് പ്രതിഭാഗവും എതിര്‍പക്ഷത്തും നിയമത്തിന്റെ തലനാരിഴ കീറിയ വാദമുഖങ്ങള്‍ക്കുശേഷമാണ് കോടതി വിധി പറയുന്നത്.
2019 ഏപ്രില്‍ ഒമ്പതിന് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഒരു വര്‍ഷത്തിലേറെ നീണ്ട വിചാരണയ്ക്കും വിസ്താരത്തിനും ശേഷമാണ് വിധി വരാനിരിക്കുന്നത്. മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയും ബിഷപ്പുമാരും വൈദികരും കന്യാസ്ത്രീകളും ഉള്‍പ്പെടെ 83 സാക്ഷികളാണ് വിവാദപരമായ കേസിലുണ്ടായിരുന്നത്. കോളിളക്കമുണ്ടാക്കിയ കേസില്‍ 39 പേരെ വിസ്തരിച്ചശേഷമാണ് അടുത്ത വെള്ളിയാഴ്ച വിധി വരാനിരിക്കുന്നത്.
സൂര്യനെല്ലി പീഢനക്കേസിനുശേഷം കോട്ടയം കോടതിയില്‍ നടന്ന ഏറ്റവും കുപ്രസിദ്ധമായ കേസില്‍ പ്രതിഭാഗത്ത് ഒരു ബിഷപ്പും വാദിപക്ഷത്ത് ഒരു കന്യാസ്ത്രീയുമാണെന്നത് കേസില്‍ അന്തര്‍ദേശീയ മാനം നല്‍കുന്നുണ്ട്. അതിനാല്‍തന്നെ കേസിലെ വിധി ഏതു വിധത്തിലായാലും വലിയ വാര്‍ത്താ പ്രാധാന്യമാണുണ്ടാവുക.
.2019 നവംബറിലാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ കേസില്‍ വിചാരണ തുടങ്ങിയത്. കുറവിലങ്ങാട് മഠത്തില്‍ വച്ച് 2014 മുതല്‍ 2016 വരെ കാലയളവില്‍ നിരവധി തവണ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കന്യാസ്ത്രീയെ പീഢിപ്പിച്ചതായാണ് കേസ്.
2018 ജൂണ്‍ 27 നാണ് കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് കന്യാസ്ത്രീ പരാതി നല്‍കിയത്. വൈക്കം ഡിവൈഎസ്പി ആയിരുന്ന കെ സുഭാഷിന്റെ നേതൃത്വത്തിലൂള്ള അന്വേഷണ സംഘം വിവിധ സംസ്ഥാനങ്ങളിലായി നാലു മാസത്തോളം വിശദമായ അന്വേഷണം നടത്തിയശേഷമാണഅ പഞ്ചാബിലെ ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത്.
ബലാത്സംഗം, അന്യായമായി തടവില്‍ വയ്ക്കല്‍, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കല്‍ തുടങ്ങി ആറു വകുപ്പുകളാണ് ബിഷപ്പിനെതിരെ ചുമത്തിയിരിക്കുന്നത്. വിചാരണാവേളയില്‍ മൂന്ന് ബിഷപ്പുമാരും 11 വൈദികരും 24 കന്യാസ്ത്രീകളും ഉള്‍പ്പടെയാണ് കേസില്‍ 83 സാക്ഷികളുണ്ടായിരുന്നത്.
പഞ്ചാബിലെ ജലന്തറില്‍ ഉള്‍പ്പെടെ അന്വേഷണത്തിനുശേഷം ചോദ്യം ചെയ്യലിനു ഹാരരാകാന്‍ കേരളത്തില്‍ എത്തിയപ്പോഴാണ് ബിഷപ് ഫ്രാങ്കോയെ അറസ്റ്റു ചെയ്തതത്. തുടര്‍ന്ന് പാലാ സബ് ജയിലില്‍ രണ്ടാഴ്ചയോളം തടവ് അനുവദിച്ചശേഷമാണ് ബിഷപ്പ് ഫ്രാങ്കോയ്ക്ക് ജാമ്യം അനുവദിച്ചത്. നീതി ആവശ്യപ്പെട്ടെ കുറവിലങ്ങാട് മഠത്തിലും എറണാകുളം വഞ്ചിസ്‌ക്വയറിലും ഉള്‍പ്പെടെ കന്യാസ്ത്രീകള്‍ നടത്തിയ പ്രതിഷേധം ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.
കുറവിലങ്ങാട്ടെ മഠത്തില്‍വച്ച് വിവിധ ഘട്ടങ്ങളിലായി ഒട്ടേറെ തവണ ബിഷപ്പ് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു കന്യാസ്ത്രീ പോലിസിന് നല്‍കിയ പരാതിയിലും രഹസ്യമൊഴിയിലും വ്യക്തമാക്കിയിരുന്നത്. കന്യാസ്ത്രീ പരാതിയില്‍ പറയുന്ന ദിവസങ്ങളില്‍ ബിഷപ്പ് മഠത്തിലെത്തിയിരുന്നതായി സന്ദര്‍ശന രജിസ്റ്ററില്‍നിന്ന് വ്യക്തമായിരുന്നു. ബിഷപ്പ് മഠത്തിലെത്തിയതിന് കൂടുതല്‍ സ്ഥിരീകരണം ലഭിക്കുന്നതിന് വേണ്ടി അദ്ദേഹത്തെ മഠത്തില്‍ എത്തിച്ച വാഹനത്തിന്റെ ഡ്രൈവറുടെ മൊഴി പോലിസ് രേഖപ്പെടുത്തിയിരുന്നു.
അതിനിടെ കന്യാസ്ത്രീക്കെതിരേ ബന്ധുവായ സ്ത്രീ മുന്‍പു നല്‍കിയ പരാതി കേസില്‍ മുന്‍പ് വഴിത്തിരിവായിരുന്നു.
കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് എറണാകുളം ഹൈക്കോടതി കവലയില്‍ വഞ്ചിസ്‌ക്വയറില്‍ നടന്ന സമരം ദേശീയതലത്തില്‍ മാധ്യമ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
കേസ് രജിസ്റ്റര്‍ ചെയ്തശേഷവും ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് മടിച്ചപ്പോഴായിരുന്നു സമരം. കുറവിലങ്ങാട് മഠത്തിലെ സിസ്റ്റര്‍ അനുപമ ഉള്‍പ്പെടെ അഞ്ച് കന്യാസ്ത്രീകള്‍ക്കൊപ്പം മാനന്തവാടിയില്‍ നിന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയും സമരപ്പന്തലിലെത്തിയിരുന്നു.
"
https://www.facebook.com/Malayalivartha