കാലം മാറുന്നതിനൊപ്പം തമാശകളുടെ ആസ്വാദന തലത്തിലും മാറ്റങ്ങൾ വന്നിട്ടുണ്ട്; എങ്കിലും മാറുന്ന കാലഘട്ടത്തിനനുസരിച്ചു, താരങ്ങൾക്കും അവരുടെ ഹാസ്യ ശൈലിക്കുമൊപ്പം പിടിച്ചു നില്കാൻ സാധിക്കുന്നതാണ് ദിലീപ് അഭിനയിക്കുന്ന നർമ്മപ്രധാനമായ സിനിമകളും അതിലെ രംഗങ്ങളും ഇപ്പോഴും ജനപ്രീയമായി തുടരുന്നതിനു കാരണം; ഒരുപക്ഷേ മലയാള സിനിമയിൽ ദിലീപിനോളം സഹ-ഹാസ്യ-താരങ്ങളുമായി കെമിസ്ട്രി ഉണ്ടാക്കാൻ സാധിക്കുന്ന മറ്റൊരു നായകനും ഇല്ലന്ന് തന്നെ പറയാമെന്ന് ഫാൻസ്

എങ്കിലും മാറുന്ന കാലഘട്ടത്തിനനുസരിച്ചു, താരങ്ങൾക്കും അവരുടെ ഹാസ്യ ശൈലിക്കുമൊപ്പം പിടിച്ചു നില്കാൻ സാധിക്കുന്നതാണ് ദിലീപ് അഭിനയിക്കുന്ന നർമ്മപ്രധാനമായ സിനിമകളും അതിലെ രംഗങ്ങളും ഇപ്പോഴും ജനപ്രീയമായി തുടരുന്നതിനും കാരണമെന്ന് പറഞ്ഞിരിക്കുകയാണ് ഫാൻസ്. ദിലീപ് കാവ്യ ഗേൾസ് ഫാൻസ് പേജിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
മലയാള സിനിമയിൽ ഹാസ്യം ഏറ്റവും നന്നായി കൈകാര്യം ചെയ്യുന്ന നായകന്മാരിൽ മുൻപന്തിയിലാണ് ദിലീപിന്റെ സ്ഥാനം. അഭിനേതാക്കൾ തമ്മിലുള്ള കെമിസ്ട്രി , അവർക്കിടയിലുള്ള ഗീവ് $ ടൈക്ക് എന്നിവ കൃത്യമായാൽ മാത്രമേ പ്രേക്ഷകരിൽ ചിരി പരത്തുന്ന രസ നിമിഷങ്ങൾ സൃഷ്ടിക്കപ്പെടൂ. ഒരുപക്ഷേ മലയാള സിനിമയിൽ ദിലീപിനോളം സഹ-ഹാസ്യ-താരങ്ങളുമായി കെമിസ്ട്രി ഉണ്ടാക്കാൻ സാധിക്കുന്ന മറ്റൊരു നായകനും ഇല്ലന്ന് തന്നെ പറയാം.
സൂപ്പർ മെഗാ താരങ്ങൾ പലപ്പോഴുംന്യൂ ജൻ ഹാസ്യ താരങ്ങൾക്കൊപ്പം പിന്നോട്ട് പോകുകയും, ന്യൂ ജൻ താരങ്ങൾ സീനിയർ ഹാസ്യ താരങ്ങൾക്കൊപ്പം പിടിച്ചു നില്കാൻ ബുദ്ധിമുട്ടുകയും ചെയ്യുന്ന കാഴചകൾ നാം കാണുന്നുണ്ട്. എന്നാൽ ദിലീപ്, താൻ നായകനായി അഭിനയിച്ചു തുടങ്ങിയ കാലഘട്ടത്തിൽ ഉണ്ടായിരുന്ന കുതിരവട്ടം പപ്പു, ഒടുവിൽ ഉണ്ണികൃഷ്ണൻ, ജനാർദ്ദനൻ, മാള അരവിന്ദൻ, മാമുക്കോയ, സുധീഷ്, ഇന്ദ്രൻസ്, ജഗദീഷ്, മുകേഷ്, ജഗതി ശ്രീകുമാർ, ഇന്നസെന്റ്,ശ്രീനിവാസൻ, കലാഭവൻ മണി, കൊച്ചിൻ ഹനീഫ,ഹരിശ്രീ അശോകൻ, സലിം കുമാർ,...
തുടങ്ങിയ മുതിർന്ന താരങ്ങൾ മുതൽ സുരാജ്, അജു വർഗ്ഗീസ്, ഷാജോൺ, ധർമ്മജൻ, ഹരീഷ് കണാരൻ, ബാലു വർഗ്ഗീസ്,... തുടങ്ങിയ പുതു തലമുറയിലെ പ്രമുഖർക്കൊപ്പവും, ഹാസ്യ നിമിഷങ്ങളിൽ ഒരേപോലെ പിടിച്ചു നിൽകുന്നുണ്ട്. ഇതിൽ ദിലീപ് -ഹരിശ്രീ അശോകൻ കൂട്ടുകെട്ടിനു ആരാധകർ കൂടുതലാണ്.
കാലം മാറുന്നതിനൊപ്പം തമാശകളുടെ ആസ്വാദന തലത്തിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. അനാവശ്യമാണെങ്കിലും പലപ്പോഴും പഴയ - പുതിയ കാലങ്ങളിലെ ഹാസ്യ നടന്മാരുടെ അഭിനയം താരതമ്യപ്പെടുത്തലിനു വിധേയമാകുകയും ചെയ്യുന്നുണ്ട്.
എങ്കിലും മാറുന്ന കാലഘട്ടത്തിനനുസരിച്ചു, താരങ്ങൾക്കും അവരുടെ ഹാസ്യ ശൈലിക്കുമൊപ്പം പിടിച്ചു നില്കാൻ സാധിക്കുന്നതാണ് ദിലീപ് അഭിനയിക്കുന്ന നർമ്മപ്രധാനമായ സിനിമകളും അതിലെ രംഗങ്ങളും ഇപ്പോഴും ജനപ്രീയമായി തുടരുന്നതിനും കാരണം.
https://www.facebook.com/Malayalivartha