വിദ്യാർത്ഥികൾ പഠനത്തോടൊപ്പം ആത്മവിശ്വാസവും കൈവരിക്കണം; സ്കൂളുകൾ ജീവിതപരിശീലന കേന്ദ്രങ്ങൾ കൂടിയാകണം; എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യവിദ്യാഭ്യാസം ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വി.ശിവൻകുട്ടി

വിദ്യാർത്ഥികൾ പഠനത്തോടൊപ്പം ആത്മവിശ്വാസവും കൈവരിക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി. കൊല്ലായിൽ ഗവ.എൽ.പി.എസിലെ ബഹുനിലമന്ദിരം മന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂളുകൾ ജീവിതപരിശീലന കേന്ദ്രങ്ങൾ കൂടിയാകണമെന്നും വിദ്യാർത്ഥികൾ പഠനത്തോടൊപ്പം ആത്മവിശ്വസമുള്ളവരായി മാറണമെന്നും അദ്ദേഹം പറഞ്ഞു .
എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യവിദ്യാഭ്യാസം ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കൊല്ലായിൽ ഗവ. എൽ.പി സ്‌കൂളിലെ ബഹുനിലമന്ദിരത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മികച്ച ഭൗതിക സാഹചര്യങ്ങൾക്കൊപ്പം അക്കാദമിക മികവും സർക്കാരിന്റെ ലക്ഷ്യമാണ്.
ആധുനിക ജീവിതത്തിനും തൊഴിൽ കമ്പോളങ്ങൾക്കും വ്യവസായങ്ങൾക്കും അനുയോജ്യമായ രീതിയിലേക്കെത്താൻ ഓരോ കുട്ടിയും പ്രാപ്തരാകണമെന്ന് മന്ത്രി പറഞ്ഞു. കൃത്യമായ ആസൂത്രണത്തിലൂടെയും കാര്യക്ഷമമായ പ്രവർത്തനങ്ങളിലൂടെയും സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല മുൻപന്തിയിലാണെന്നും ഏവരേയും അമ്പരപ്പിക്കുന്ന മാറ്റങ്ങളാണ് പൊതുവിദ്യാഭ്യാസ മേഖലയിൽ ഉണ്ടായതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സർക്കാരിന്റെ പ്ലാൻ ഫണ്ടും എസ്.എസ്.കെ ഫണ്ടും ഉപയോഗിച്ച് നിർമിച്ച കെട്ടിടത്തിന് 1.52 കോടി രൂപയാണ് ചെലവായത്. ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള 10 ക്ലാസ് മുറികളാണ് പുതിയ മന്ദിരത്തിലുള്ളത്. ഡി. കെ മുരളി എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം, പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനു മടത്തറ, ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ് മുരളി, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, ഹെഡ്മാസ്റ്റർ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവരും പങ്കെടുത്തു.
https://www.facebook.com/Malayalivartha