അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ചെന്നത് കള്ളക്കഥ; ഉദ്യോഗസ്ഥരെ വിസ്തരിക്കുന്നത് തടയാനുള്ള ശ്രമം; വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള ആസൂത്രിത നീക്കം; വിവാദങ്ങൾ ആളിക്കത്തുന്നതിനിടയിൽ രണ്ടും കൽപ്പിച്ച് ദിലീപിന്റെ ആ നീക്കം

വിവാദങ്ങൾ ആളിക്കത്തുന്നതിനിടയിൽ മുൻകൂർ ജാമ്യം തേടി നടൻ ദിലീപ് രംഗത്ത്. അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിലാണ് ഹൈക്കോടതിയിലേക്ക് ദിലീപ് നീങ്ങുന്നത്. അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ചെന്നത് കള്ളക്കഥയാണെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നു. ഉദ്യോഗസ്ഥരെ വിസ്തരിക്കുന്നത് തടയാനുള്ള ശ്രമവും വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള ആസൂത്രിത നീക്കമാണിതെന്നുമാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്.
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ ദിലീപിനെതിരെ അന്വേഷണം നടത്തിയ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തൽ പുറത്ത് വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ആറുപേരെ പ്രതി ചേർത്തായിരുന്നു ക്രൈംബ്രാഞ്ച് കേസെടുത്തത്.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സൂരജ്, ദിലീപിന്റെ ഡ്രൈവർ അപ്പു ചെങ്ങമനാട് സ്വദേശി ബൈജു എന്നിവരും പേരറിയാത്ത ഒരാൾക്കുമെതിരെ കേസ് കൊടുത്തു .
വധഭീഷണി മുഴക്കി,അതിനായി ഗൂഢാലോചന നടത്തി എന്ന പരാതിയിലാണ് കേസ്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി എം ബൈജു പൗലോസ്, കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി കെ എസ് സുദർശൻ എന്നിവരടക്കമുള്ള ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും കൂട്ടാളികളും ഗൂഢാലോചന നടത്തിയെന്നും ദൃക്സാക്ഷി മൊഴി നൽകി .
ദിലീപിന്റെയും സഹോദരൻ അനൂപിന്റെയും മറ്റ് പ്രതികളുടെയും സംഭാഷണങ്ങളുടെ ശബ്ദരേഖയും ബാലചന്ദ്രകുമാർ ക്രൈംബ്രാഞ്ചിന് കൈമാറി. എന്തായാലും കേസിൽ മുൻകൂർ ജാമ്യം തേടിയിരിക്കുകയാണ് നടൻ.
https://www.facebook.com/Malayalivartha