Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

മൂന്ന് വർഷത്തെ കോഴ്സിൽ നിന്നു കിട്ടാത്തതാണ് മൂന്ന് മാസത്തെ നഗരസഭയുടെ തൊഴിൽ പരിശീലനത്തിലൂടെ ലഭിച്ചത്; ഇത് നഗരസഭയ്ക്ക് കിട്ടിയ അംഗീകാരമാണ്; സന്തോഷം പങ്കു വച്ച് ഡോ. തോമസ് ഐസക്ക്

10 JANUARY 2022 04:29 PM IST
മലയാളി വാര്‍ത്ത

മൂന്ന് വർഷത്തെ കോഴ്സിൽ നിന്നു കിട്ടാത്തതാണ് മൂന്ന് മാസത്തെ നഗരസഭയുടെ തൊഴിൽ പരിശീലനത്തിലൂടെ ലഭിച്ചത്.” ഇത് നഗരസഭയ്ക്ക് കിട്ടിയ അംഗീകാരമാണ്. സന്തോഷം പങ്കു വച്ച് ഡോ. തോമസ് ഐസക്ക് .അദേഹംണ് ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

കാരംസ് കോയിൻ തട്ടണ പോലെ മലപ്പുറം ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ സ്ഥലം മാറ്റി കൊണ്ടിരുന്ന ഉദ്യോഗസ്ഥൻ. വഴിവിട്ട് പ്രവർത്തിക്കില്ലായെന്നതായിരുന്നു കാരണം. 1996-ൽ പെരിന്തൽമണ്ണയിൽ നിന്നും തുടങ്ങി മങ്കട, കൊണ്ടോട്ടി, മലപ്പുറം ബ്ലോക്കുകളിലായി ഒരു വർഷം മാറി മാറി സേവനം. ഒടുവിൽ ജില്ലാ മാനേജർക്ക് കനിവ് തോന്നി നൽകിയതായിരുന്നു മഞ്ചേരി നഗരസഭ.

ഐസക് കുരുവിളയെന്ന വ്യവസായ വികസന ഓഫീസർ 1997-ൽ മഞ്ചേരിയിൽ എത്തുമ്പോൾ ജനകീയാസൂത്രണം ആരംഭിച്ചുകഴിഞ്ഞു. ഉൽപ്പാദന മേഖലയിലെ ഇടപെടലുകളിൽ ചെറുകിട വ്യവസായങ്ങൾക്ക് മുൻതൂക്കം നൽകണമെന്ന നഗരസഭാ തീരുമാനത്തിൽ ഊന്നി വ്യവസായത്തിൽ ഇടപെടാൻ തീരുമാനിക്കുന്നു.

പ്രദേശത്തെ ജൂനിയർ ടെക്നിക്കൽ സ്കൂളിലെ അദ്ധ്യാപകരും നഗരസഭാ നേതൃത്വവും കോ ഓർഡിനേറ്റർ പുരുഷോത്തമനും ഐസക്ക് കുരുവിളയും ഉൾപ്പെട്ട ടീമുണ്ടാകുന്നു. ജില്ലാ കോർഡിനേറ്ററായിരുന്ന ജനാർദ്ദനനും ഇവരോടൊപ്പം ചേർന്നു. ചെറുകിട വ്യവസായത്തിൽ ഇടപെട്ടു പ്രവർത്തിക്കാൻ കഴിയുന്ന ഒരന്തരീക്ഷം മഞ്ചേരിയിൽ ഉണ്ടെന്ന തിരിച്ചറിവാണ് ഐസക് കുരുവിളയെ ഇതിനു പ്രേരിപ്പിച്ചത്.

സർക്കാർ സ്കീമായ റൂറൽ ആർട്ടിസാൻ പ്രോഗ്രാമിന്റെ മാതൃകയിൽ (RAP) ചെറിയ സംരംഭങ്ങൾ ആരംഭിക്കാൻ വേണ്ട പ്രോജക്ട് ആശയങ്ങൾ അവതരിപ്പിക്കപ്പെടുന്നു. മരപ്പണി, മിഠായി നിർമ്മാണം, ഹോസിയറി വസ്ത്രനിർമ്മാണം, റഫ്രിജറേഷൻ, പഴം-പച്ചക്കറി, ഫർണീച്ചർ നിർമ്മാണം തുടങ്ങി 19 മേഖലകളിലായി സംരംഭക ഗ്രൂപ്പുകൾ രജിസ്റ്റർ ചെയ്ത് പരിശീലനം നൽകാനായി പ്രോജക്ട് തയ്യാറാക്കുന്നു.

തുടർന്ന് തൊഴിൽ പരിശീലനത്തിനുള്ള അപേക്ഷ ക്ഷണിച്ചപ്പോൾ സ്ത്രീകൾ ഭൂരിപക്ഷവും തയ്യൽ മെഷീനും പുരുഷന്മാർ- ഓട്ടോറിക്ഷ, കുറെയെങ്കിലും പേർ കമ്പ്യൂട്ടർ ആന്റ് ഇലക്ട്രോണിക്സ് പരിശീലനം എന്നിവയ്ക്കാണ് അപേക്ഷ നൽകിയത്. ഇത് നഗരസഭ വിഭാവനം ചെയ്ത പ്രോജക്ട് പോലെയല്ലല്ലോ. തുടർന്ന് അപേക്ഷകരുടെ വിപുലമായ യോഗം വിളിച്ചു ചേർത്തു. വ്യത്യസ്ഥമായ തൊഴിലുകളെക്കുറിച്ചും അവയിൽ പരിശീലനം നേടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവരെ ബോധ്യപ്പെടുത്തി.

മറ്റ് മേഖലകളിലേക്ക് ചേരാൻ പ്രേരിപ്പിക്കൽ ശരിക്കും ശ്രമകരമായിരുന്നു. ഇന്റർവ്യൂ സമയത്ത് വീണ്ടും അവരിൽ പ്രേരണ ചെലുത്തി. തങ്ങൾ വിചാരിച്ചപോലെ മുതൽമുടക്കില്ലാതെ ആനുകൂല്യം പറ്റി പിരിഞ്ഞുപോകുന്ന പരിപാടിയല്ലെന്ന് ബോദ്ധ്യപ്പെട്ട് കുറേ പേർ പിൻമാറി. എങ്കിലും പ്രതീക്ഷ പുലർത്തിയ ചില കോഴ്സുകൾക്ക് വേണ്ടത്ര ആളെ കിട്ടിയില്ല.

അതിനായി ചില കോഴ്സുകളിൽ എണ്ണം വർദ്ധിപ്പിച്ചും മറ്റ് ചിലത് കൂട്ടി ചേർത്തും പ്രോജക്ട് ഭേദഗതി ചെയ്തു. സർക്കാർ സ്കീമുകളിൽ നിന്നും വ്യത്യസ്തമായി പ്രോജക്ടുകളിൽ ആവശ്യമായ മാറ്റം വരുത്താൻ ജനകീയാസൂത്രണത്തിൽ നഗരസഭക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. ഇതിന്റെ നടത്തിപ്പിനായി നഗരസഭാ ചെയർമാൻ, കൗൺസിലർമാർ, വ്യവസായികൾ, റിട്ടയേർഡ് വ്യവസായ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്നതും വ്യവസായ ഓഫീസർ കൺവീനറുമായ ഒരു വ്യവസായ നിർവ്വഹണ സമിതിയ്ക്ക് രൂപംനൽകി.

പരിശീലനം ആരംഭിച്ചതോടെ എല്ലാവർക്കും ആത്മവിശ്വാസമായി. തിയറി കുറച്ച് പ്രയോഗത്തിന് മുൻഗണന നൽകുംവിധം കോഴ്സുകൾ ക്രമീകരിച്ചു. സാധാരണഗതിയിൽ വനിതകൾ എടുക്കാൻ മടി കാണിക്കുന്ന ഫർണീച്ചർ ടെക്നോളജി, ഷീറ്റ് മെറ്റൽ, കാർപെന്ററി വിഭാഗങ്ങളിൽ പെൺകുട്ടികൾ മികച്ച പരിശീനം നേടി. സർക്കാർ ടെക്നിക്കൽ സ്കൂളിൽ വന്ന മാറ്റമായിരുന്നു ഏറെ ശ്രദ്ധേയം.

വർഷങ്ങളോളം ചലനമറ്റുകിടന്ന സ്കൂളിലെ വർക്ക്ഷോപ്പുകളിൽ പണിയായുധങ്ങളുടെ ശബ്ദമുയർന്നു. തൊഴിലന്വേഷകർക്കും പൊതുജനങ്ങൾക്കും ഒരു പോലെ പ്രയോജനപ്പെടുന്ന സ്ഥാപനമായി അതുമാറി. സ്വന്തം വീടുകളിൽ സംരംഭങ്ങൾ ആരംഭിക്കും വിധമാണ് പദ്ധതിയിട്ടത്. നഗരസഭ തൊഴിൽ പരിശീലനത്തിനാണ് ഊന്നൽ നൽകിയിരുന്നത്. സംരംഭങ്ങൾക്ക് ചെറിയ സബ് സിഡി മാത്രമെ നീക്കിവച്ചുള്ളു.

എന്നാൽ സ്വന്തം പണം കണ്ടെത്തി സംരംഭം തുടങ്ങുന്നവർക്ക് ബാങ്ക് വായ്പ ലഭ്യമാക്കാൻ വേണ്ട നടപടി സ്വീകരിച്ചു. വായ്പക്കായി എല്ലാ ബാങ്കുകളുടെയും യോഗങ്ങൾ ചെയർമാന്റെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത് ടാർജറ്റ് ഇട്ട് നൽകി. മുഴുവൻ ബാങ്കുകളും പ്രോജക്ടിനനുസരിച്ച് വായ്പ ക്രമീകരിച്ചു. ചെറുകിട പ്രോജക്ടുകളോടുള്ള ധനകാര്യ സ്ഥാപനങ്ങളുടെ സമീപനത്തിൽ വന്ന മാറ്റവും ദാരിദ്ര്യനിർമ്മാർജ്ജനത്തിൽ ചെറുകിട വ്യവസായങ്ങളുടെ പങ്കും വെളിവാക്കുന്നതായിരുന്നു മഞ്ചേരിയിലെ അനുഭവം.

മാമൂൽ രീതിയിൽ നിന്നും വ്യത്യസ്തമായി തനിമയാർന്ന ഇത്തരം വ്യവസായ വികസന പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞതിന്റെ പിന്നിൽ വ്യവസായ ഓഫീസർ എന്ന നിലയിലുള്ള ഐസക് കുരുവിളയുടെ പങ്ക് വളരെ വലുതായിരുന്നു. മൂന്ന് വർഷക്കാലം കൊണ്ട് 605 പേർ പരിശീലനം നേടി 35 ലധികം സ്വന്തം സംരംഭങ്ങൾ ആരംഭിച്ചപ്പോൾ നെടുംതൂണായി അസൈൻ കാരാട്ടിന്റെ പിന്നിൽ ഐസക് കുരുവിളയുണ്ടായിരുന്നു.

ഓരോ ഘട്ടത്തിലും സംരംഭകർക്ക് വേണ്ട പിന്തുണ ഉറപ്പാക്കിക്കൊണ്ടിരുന്നു. അടിക്കടി സ്ഥലംമാറ്റം നൽകി പീഡിപ്പിച്ചുകൊണ്ടിരുന്ന ഉദ്യോഗസ്ഥന് തന്റെ കഴിവു തെളിയിക്കാൻ അവസരം കിട്ടിയപ്പോൾ പലതും ചെയ്യാനായി. ഐസക് കുരുവിളയുടെ തന്നെ വാക്കുകളിൽ പറഞ്ഞാൽ “വളക്കൂറുള്ള മണ്ണിൽ ഇതെല്ലാം താനെ കിളിർക്കും’’.

ഇപ്പോൾ റിട്ടയർമെന്റ് കഴിഞ്ഞ് നാട്ടിൽ കൃഷിയിലെ നൂതന പരീക്ഷണങ്ങളുമായി വിരാജിക്കുകയാണ് ഐസക് കുരുവിള. നമ്മുടെ നാട്ടിൽ നിലനിന്നിരുന്ന അനുകൂല സാഹചര്യങ്ങളായ സാങ്കേതിക വൈദഗ്ദ്ധ്യം, തൊഴിൽ ശക്തി എന്നിവ ദീർഘവീക്ഷണത്തോടെ ഉപയോഗിച്ചാൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നതിന് ഉത്തമ ഉദാഹരണമായിരുന്നു മഞ്ചേരി.

ഇത് മറ്റുള്ളവരിലേക്ക് പകർന്നു നൽകുന്നതിനായി 2000 മാർച്ച് 1, 2 തീയതികളിലായി കേരളത്തിലെ 200 തദ്ദേശഭരണ അദ്ധ്യക്ഷൻമാരെ പങ്കെടുപ്പിച്ച് പ്ളാനിംഗ് ബോർഡും മഞ്ചേരി നഗരസഭയും സംയുക്തമായി ഒരു അനുഭവപഠന ശില്പശാല സംഘടിപ്പിച്ചു. അന്ന് ഒരു കേന്ദ്രത്തിൽ ചെന്നപ്പോൾ ഒരു സംരംഭകൻ പറഞ്ഞ കാര്യം ഇപ്പോഴും ഓർമ്മയിലുണ്ട്.

“മൂന്ന് വർഷം പെരിന്തൽമണ്ണ പോളിടെക്നിക്കിൽ ഇലക്ട്രിക്കൽ കോഴ്സ് കഴിഞ്ഞ വ്യക്തിയാണ് ഞാൻ . മൂന്ന് മാസത്തെ പ്രായോഗിക പരിശീലനം മാത്രമാണ് മഞ്ചേരി JTS-ൽ വച്ചുകിട്ടിയത്. മൂന്ന് വർഷത്തെ കോഴ്സിൽ നിന്നു കിട്ടാത്തതാണ് മൂന്ന് മാസത്തെ നഗരസഭയുടെ തൊഴിൽ പരിശീലനത്തിലൂടെ ലഭിച്ചത്.” ഇത് നഗരസഭയ്ക്ക് കിട്ടിയ അംഗീകാരമാണ്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (2 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (2 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (2 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (3 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (3 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (3 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (4 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (5 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (5 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (5 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (5 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (6 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (6 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (6 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (6 hours ago)

Malayali Vartha Recommends