എസ്എഫ്ഐ പ്രവർത്തകന്റെ മരണ കാരണം ഹൃദയത്തിനേറ്റ കുത്ത്; ചങ്കിലും നെഞ്ചിനും കുത്തേറ്റു, യൂത്ത് കോൺഗ്രസ് സംഘമാണ് കൊലയ്ക്ക് പിന്നിലെന്ന് എസ്എഫ്ഐ, സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ

ഇടുക്കിയിൽ പൈനാവ് എൻജിനീയറിങ് കോളെജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ മരണ കാരണം ഹൃദയത്തിനേറ്റ കുത്തെന്ന് സിപിഎം ജില്ലാ സെക്രട്ടറി. ചങ്കിലും നെഞ്ചിനുമാണ് കുത്തേറ്റത്. ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണ് ഇതെന്നും ജില്ല സെക്രട്ടറി പറഞ്ഞു. ധീരജിനെ കുത്തിക്കൊലപ്പെടുത്തിയത് പുറത്തു നിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് സംഘമാണെന്ന് എസ്എഫ്‌ഐ ആരോപിച്ചു.
തെരഞ്ഞെടുപ്പ് തീര്‍ത്തും സമാധാനപരമായിരുന്നു. ക്യാമ്പസിന് പുറത്തേക്ക് പോകുന്നതിനിടെ കത്തിയുമായി എത്തിയ സംഘം വളരെ ആസൂത്രിതമായി കൊല നടത്തുകയായിരുന്നെന്ന് എസ്എഫ്‌ഐ പറയുന്നു. ക്യാമ്പസിനകത്ത് യാതൊരുവിധ സംഘര്‍ഷങ്ങളും ഉണ്ടായിരുന്നില്ലെന്ന് കോളജ് പ്രിന്‍സിപ്പല്‍ ജലജ പറഞ്ഞു. ക്യാമ്പസിന്റെ ഗേറ്റിന് പുറത്തുവച്ചാണ് ധീരജ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് പിന്നില്‍ പുറത്തുനിന്നെത്തിയ ആളുകളെന്നാണ് അറിയാന്‍ കഴിഞ്ഞത്.
തെരഞ്ഞെടുപ്പ് ആയതിനാല്‍ ക്യാമ്പസില്‍ പൊലീസിന്റെ സാമീപ്യം ഉണ്ടായിരുന്നു. ക്യാമ്പസിനുള്ളില്‍ കാര്യങ്ങള്‍ സമാധാനപരമായിരുന്നെന്നും സമീപകാലത്തൊന്നും യാതൊരു സംഘര്‍ഷവും ഉണ്ടായിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. കോളേജ് തെരഞ്ഞെടുപ്പിനിടെ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതോടെ ആയിരുന്നു ആക്രമണം. കുത്തേറ്റ രണ്ടു പേരെയും ഇടുക്കി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ധീരജിനെ രക്ഷിക്കാനായില്ല.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് കുത്തിയതെന്നാണ് പ്രാഥമിക വിവരം. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. സംഘര്‍ഷത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ നില ഗുരുതരമാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിലായിട്ടുണ്ട്.
യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജെറിൽ ജോജോയാണ് അറസ്റ്റിലായത്. തൊടുപുഴയിലെ സ്വകാര്യ കോളജിലെ വിദ്യാർഥിയാണ് ഇയാൾ. സംഭവത്തിന് ശേഷം ഓടി രക്ഷപെടുന്നതിനിടെ പോലീസുകാരാണ് ജെറിലിനെ പിടികൂടിയത്. അഞ്ച് യൂത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരും അഞ്ച് കെഎസ്‌യു പ്രവർത്തകരും ചേർന്നാണ് വിദ്യാർഥികളെ ആക്രമിച്ചതെന്നാണ് സൂചന.
https://www.facebook.com/Malayalivartha