'കെ.എസ്.യു ഭ്രാന്തുപിടിച്ച അക്രമിസംഘമായി മാറി'; ധീരജിന്റെ മരണത്തില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ്മുടക്കി പ്രതിഷേധിക്കാന്‍ എസ്.എഫ്.ഐ തീരുമാനം

എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ മരണത്തില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ്മുടക്കി പ്രതിഷേധിക്കാന്‍ എസ്.എഫ്.ഐ തീരുമാനം.
ധീരജിന്റെ കൊലപാതകത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും കൊലപാതകികളായ കെ.എസ്.യു യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ ഒറ്റപ്പെടുത്തണമെന്നും കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും ചൊവ്വാഴ്ച്ച സംസ്ഥാന വ്യാപകമായി നാളെ പഠിപ്പ് മുടക്കി പ്രതിഷേധവും നടത്തുമെന്ന് എസ്.എഫ്.ഐ അറിയിച്ചു.
കെ.എസ്.യു ഭ്രാന്തുപിടിച്ച അക്രമിസംഘമായി മാറിയെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ.എം സച്ചിന്‍ ദേവ് എം.എല്‍.എ പ്രതികരിച്ചു.
https://www.facebook.com/Malayalivartha