ഇടുക്കി ഗവണ്‍മെന്റെ എഞ്ചിനീയറിങ് കോളജിലെ കൊലപാതകം; പ്രിന്‍സിപ്പലിനോട് അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സാങ്കേതിക സര്‍വകലാശാല; കോളജിലെ ഇലക്ഷന്‍ സംബന്ധിച്ച തുടര്‍നടപടികള്‍ നിര്‍ത്തിവെക്കാൻ നിർദേശം

ഇടുക്കി ഗവണ്‍മെന്‍റ് എഞ്ചിനീയറിങ് കോളജിലെ ധീരജ് രാജേന്ദ്രന്‍ എന്ന വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ പ്രിന്‍സിപ്പലിനോട് അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വൈസ് ചാന്‍സലര്‍ ഡോ.എം.എസ്. രാജശ്രീ അറിയിച്ചു.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍, പ്രോ. വൈസ് ചാന്‍സലര്‍ ഡോ. എസ്. അയൂബ്, അക്കാഡമിക് ഡീന്‍ ഡോ സാദിഖ്, സിന്‍ഡിക്കേറ്റ് അംഗങ്ങളായ സഞ്ജീവ് ജി, ഡോ. വിനോദ് കുമാര്‍ ജേക്കബ് എന്നിവരടങ്ങുന്ന സര്‍വകലാശാലാ ഉന്നതാധികാരികളുടെ സംഘം കോളജ് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും. കോളജിലെ ഇലക്ഷന്‍ സംബന്ധിച്ച തുടര്‍നടപടികള്‍ നിര്‍ത്തിവെക്കാനും സര്‍വകലാശാല നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha