കുത്തേറ്റെന്ന് അറിയിച്ചപ്പോള്‍ മറുപടി അവിടെ കിടക്കട്ടെ എന്ന്; ധീരജ് കുത്തേറ്റ് വീണിട്ടും ആശുപത്രിയില്‍ എത്തിക്കാന്‍ വാഹനം നല്‍കിയില്ല: പിന്നീട് കോളേജിലെ ആവശ്യത്തിന് വന്ന വണ്ടി തടഞ്ഞുനിര്‍ത്തി ആ വണ്ടിയിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്!! പൊലീസിനെതിരെ ഗുരുതര ആരോപണവുമായി സഹപാഠി രംഗത്ത്

എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിനെ കുത്തേറ്റ് മരിച്ച സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി സഹപാഠി രംഗത്ത്.കുത്തേറ്റ് വീണിട്ടും ആശുപത്രിയില്‍ എത്തിക്കാന്‍ പൊലീസ് വാഹനം വിട്ടു നല്കിയില്ലെന്നാണ് സഹപാഠി പറയുന്നത്. കുത്തേറ്റെന്ന വിവരം പറഞ്ഞപ്പോള്‍ അവിടെ കിടക്കട്ടെ എന്നായിരുന്നു പൊലീസുകാരുടെ പ്രതികരണമെന്നും സഹപാഠി മാധ്യമങ്ങളോട് വ്യക്തമാക്കി.
'നാലഞ്ച് പൊലീസുകാര്‍ അവിടെ സൈഡില്‍ നില്‍ക്കുന്നുണ്ടായിരുന്നു. വണ്ടി വേണം ആശുപത്രിയില്‍ പോകാനെന്ന് അവരോട് പറഞ്ഞു. അവിടെ കിടക്കട്ടെയെന്നാണ് അവര്‍ പറഞ്ഞത്. പിന്നീട് കോളേജിലെ ആവശ്യത്തിന് വന്ന വണ്ടി തടഞ്ഞുനിര്‍ത്തി ആ വണ്ടിയിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്'-സഹപാഠി പറഞ്ഞു.
തിങ്കളാഴ്ച കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് കാമ്പസിന് പുറത്തുവെച്ച് ധീരജിനും മറ്റുരണ്ടുപേര്‍ക്കും കുത്തേറ്റത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തെ കാമ്പസിസിനുള്ളില്‍ നേരിയ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് അതിക്രൂരമായ കൊലപാതകം നടന്നത്.
കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയാണ് കൊല്ലപ്പെട്ട ധീരജ്. ഏഴാം സെമസ്റ്റര്‍ ബി.ടെക് കമ്പ്യൂട്ടർ സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്നു. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായ നിഖില്‍ പൈലിയാണ് ധീരജിനെ കുത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha