'കൊലപാതകം കോണ്‍ഗ്രസ് രീതിയല്ല'; ഏത് സാഹചര്യത്തിലാണ് സംഭവമുണ്ടായതെന്ന് പരിശോധിക്കും; എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തെ ന്യായീകരിക്കുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

ഇടുക്കി എന്‍ജിനീയറിംഗ് കോളജില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തെ ന്യായീകരിക്കുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കൊലപാതകം കോണ്‍ഗ്രസ് രീതിയല്ലെന്നും ഏത് സാഹചര്യത്തിലാണ് സംഭവമുണ്ടായതെന്ന് പരിശോധിക്കുമെന്നും സുധാകരന്‍ വിശദീകരിച്ചു.
നിരന്തരം കൊലപാതകവും ഭീഷണിപ്പെടുത്തലും സി പി എമ്മിന്റെ രീതിയാണ്. സിപിഎം നേതാക്കളായ എം എം മണിയുടെ ഒരു വിഭാഗവും എസ് രാജന്ദ്രന്റെ ഒരു വിഭാഗവും തമ്മിലുള്ള തര്‍ക്കമാണ് കൊലപാതമെന്ന പ്രചാരണം ഇടുക്കിയില്‍ നിന്നുമുണ്ട്. ഈ ആരോപണം പരിശോധിക്കപ്പെടണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് കെഎസ് യു ജില്ലാ പ്രസിഡന്റ് ടോണി തോമസും പ്രതികരിച്ചു.
https://www.facebook.com/Malayalivartha