പാര്‍ട്ടി നേതാക്കള്‍ വിളിച്ചുപറയുന്നവരെ പ്രതിയാക്കുകയല്ല വേണ്ടത്; ധീരജ് കൊലപാതകത്തില്‍ നീതിയുക്തമായ അന്വേഷണം വേണമെന്ന് കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ കെ.എം.അഭിജിത്

ധീരജ് കൊലപാതകത്തില്‍ നീതിയുക്തമായ അന്വേഷണം വേണമെന്ന് കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ കെ.എം.അഭിജിത്. പാര്‍ട്ടി നേതാക്കള്‍ വിളിച്ചുപറയുന്നവരെ പ്രതിയാക്കുകയല്ല വേണ്ടത്. അക്രമത്തെ തള്ളിപറയുന്നുവെന്നും അഭിജിത് വ്യക്തമാക്കി.
ഇടുക്കി ഗവണ്മെന്റ് എന്‍ജിനിയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകനായ ധീരജ് രാജശേഖരന് ആണ് കൊല്ലപ്പെട്ടത്. കോളജ് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിനിടെയാണ് ധീരജിനും മറ്റ് രണ്ടു വിദ്യാര്‍ഥികള്‍ക്കും കുത്തേറ്റത്.
പരിക്കേറ്റ വിദ്യാര്‍ഥികളായ അഭിജിത്ത്, അമല്‍ എന്നിവരെ ഗുരുതര പരിക്കുകളോടെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കണ്ണൂര്‍ തളിപ്പറമ്ബ് പട്ടപ്പാറ അദ്വൈതത്തില്‍ രാജേന്ദ്രന്റെ മകനാണ് ധീരജ്. എല്‍ഐസി ഏജന്റ് ആണ് രാജേന്ദ്രന്. മാതാവ് കല. സഹോദരന് അദ്വൈത്.
https://www.facebook.com/Malayalivartha