കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് പങ്കെടുക്കുന്ന യോഗ സ്ഥലത്ത് ഡിവൈഎഫ്ഐ പ്രകടനം; സ്ഥലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷം

ഇടുക്കിയില്‍ എസ്എഫ്ഐ പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് മലപ്പുറത്ത് ഡിവൈഎഫ്ഐ നടത്തിയ പ്രകടനത്തില്‍ സംഘര്‍ഷം. കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് പങ്കെടുക്കുന്ന യോഗ സ്ഥലത്തിന് പുറത്താണ് സംഘര്‍ഷമുണ്ടായത്.
പ്രതിഷേധവുമായി എത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. ഇവിടേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും എത്തിയതോടെ പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യത്തിലേക്ക് പോയി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥലത്ത് എത്തിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിരിച്ചുവിട്ടത്.
പത്തനംതിട്ടയിലും ഡിവൈഎഫ്ഐ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷമുണ്ടായി. കൊല്ലം പുനലൂരില്‍ കോണ്‍ഗ്രസിന്റെ കൊടിമരം എസ്എഫ്ഐ പ്രവര്‍ത്തകര്‍ തകര്‍ത്തു. പോലീസിന്റെ സാന്നിധ്യത്തിലാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൊടിമരം തകര്‍ത്തതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
https://www.facebook.com/Malayalivartha