ആക്രമണത്തിനിരയായ നടി പങ്കുവെച്ച ഇന്‍സ്‌റ്റഗ്രാം കുറിപ്പ് പങ്കുവച്ച് മഞ്ജു വാര്യർ; അതിജീവനത്തിന്റെ യാത്രയെ കുറിക്കുന്ന പോസ്‌റ്റിന് പൂർണ്ണപിന്തുണയുമായി താരങ്ങൾ

ആക്രമണത്തിനിരയായ നടി പങ്കുവച്ച ഇന്‍സ്‌റ്റഗ്രാം കുറിപ്പ് പങ്കുവച്ച് നടി മഞ്ജു വാര്യരും. തന്റെ അതിജീവനത്തിന്റെ യാത്രയെ കുറിക്കുന്ന പോസ്‌റ്റ് ഇന്ന് രാവിലെയാണ് ആക്രമണത്തിനിരയായ നടി പങ്കുവച്ചത്.
ഇതിന് പിന്നാലെ മലയാളത്തിലെ പ്രമുഖ യുവതാരങ്ങളെല്ലാം നടിയ്‌ക്ക് പിന്തുണയുമായി രംഗത്ത് എത്തുകയായിരുന്നു. ഇതിനിടെയാണ് മഞ്ജു വാര്യരും പോസ്‌റ്റ് ഷെയര്‍ ചെയ്‌ത് നടിയ്‌ക്ക് തന്റെ പിന്തുണ അറിയിച്ചത്.
പൃഥ്വിരാജ്, റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, പാര്‍വതി, നിമിഷ സജയന്‍ എന്നിങ്ങനെ പ്രമുഖ താരങ്ങള്‍ പോസ്‌റ്റ് പങ്കുവച്ചിരുന്നു. ഈ പോസ്‌റ്റില്‍ നടി തന്റെ അഞ്ച് വര്‍ഷത്തെ ജീവിതം പ്രതിപാദിക്കുകയാണ്. അഞ്ച് വര്‍ഷമായി തന്റെ പേരും വ്യക്തിത്വവും തനിക്ക് നേരെയുണ്ടായ അതിക്രത്തില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്.
കുറ്റം ചെയ്‌തില്ലെങ്കിലും തന്നെ അവഹേളിക്കാനും നിശബ്‌ദയാക്കാനും ഒറ്റപ്പെടുത്താനും ശ്രമം നടന്നതായി നടി പറയുന്നു. അപ്പോഴെല്ലാം നിശബ്‌ദത ഭേദിച്ച് തനിക്ക് വേണ്ടി ചിലര്‍ സംസാരിക്കാന്‍ മുന്നോട്ടുവന്നു. ഇന്ന് തനിക്കുവേണ്ടി ഇത്രയധികം ശബ്‌ദങ്ങള്‍ കേള്‍ക്കുമ്ബോള്‍ താന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നതായും നടി പറയുന്നു. ഇങ്ങനെയൊരനുഭവം ആര്‍ക്കും ഉണ്ടാകാതിരിക്കാന്‍ യാത്ര തുടരുമെന്നും സ്നേഹത്തിന് നന്ദിയുണ്ടെന്നുമായിരുന്നു നടി കുറിച്ചത്.
https://www.facebook.com/Malayalivartha