കൊല്ലത്ത് എന്‍.കെ.പ്രേമചന്ദ്രന്‍ എംപിയുടെ വാഹനം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചു; അക്രമം ഇടുക്കി കൊലപാതകത്തില്‍ പ്രതിഷേധിച്ച് നടന്ന പ്രകടനത്തില്‍; പ്രവര്‍ത്തകരെ പിന്തിരിപ്പിച്ച് വിട്ടത് പോലീസ് എത്തിയ ശേഷം

കൊല്ലത്ത് എന്‍.കെ.പ്രേമചന്ദ്രന്‍ എംപിയുടെ വാഹനം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് പരാതി.ചവറയിലാണ് സംഭവം. ഇടുക്കി കൊലപാതകത്തില്‍ പ്രതിഷേധിച്ച് നടന്ന പ്രകടനത്തില്‍ പങ്കെടുത്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് വാഹനം തകര്‍ക്കാന്‍ ശ്രമിച്ചത്. ഡിവൈഎഫ്‌ഐയുടെ കൊടിയുമായി പ്രകടനമായി വന്ന പ്രവര്‍ത്തകര്‍ വാഹനം കണ്ടതോടെ തടയുകയായിരുന്നു.
തുടര്‍ന്ന് പോലീസ് എത്തിയാണ് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ച് വിട്ടത്.മലപ്പുറത്തും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്റെ യോഗസ്ഥലത്താണ് പ്രതിഷേധ പ്രകടനം നടത്തിയത്. പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. അതേസമയം എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ പത്തനംതിട്ടയില്‍ നടത്തിയ പ്രകടനം സംഘര്‍ഷത്തില്‍ കലാശിച്ചു.
മുസലിയാര്‍ കോളേജില്‍ പ്രകടനം നടത്തിയ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കെഎസ്‌യുവിന്റെ കൊടിമരം നശിപ്പിച്ചു. തുടര്‍ന്ന് പോലീസും എസ്‌എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പോലീസ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയതോടെ വിദ്യാര്‍ത്ഥികള്‍ സ്ഥലത്തുനിന്ന് മടങ്ങി.
https://www.facebook.com/Malayalivartha