വൈകാതെ കാര്യങ്ങളെല്ലാം തുറന്ന് പറയും..!!! ദിലീപിന്‍റെ വാക്കില്‍ സുനി പെട്ടുപോയി, പുറം ലോകത്തോട് നടന്ന സംഭവങ്ങള്‍ വ്യക്തമാക്കും, കോടതിയില്‍ താന്‍ രഹസ്യ മൊഴി നല്‍കുമെന്ന് പൾസർ സുനിയുടെ അമ്മ....

നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് പുറം ലോകത്തോട് സുനി നടന്ന സംഭവങ്ങള്‍ വ്യക്തമാക്കുമെന്ന് പൾസർ സുനിയുടെ അമ്മ ശോഭന പറഞ്ഞു.വൈകാതെ തന്നെ കാര്യങ്ങളെല്ലാം സുനില്‍ തുറന്ന് പറയും. ഇന്ന് താന്‍ കോടതിയില്‍ രഹസ്യ മൊഴി നല്‍കുമെന്നും സുനില്‍ കുമാറിനെ ജയിലില്‍ കണ്ട ശേഷം ശോഭന പ്രതികരിച്ചു. ചെയ്ത് പോയതില്‍ സുനിലിന് കുറ്റ ബോധമുണ്ട്. ദിലീപിന്‍റെ വാക്കില്‍ താന്‍ പെട്ട് പോയി എന്നാണ് സുനില്‍ കുമാര്‍ പറഞ്ഞതെന്നും ശോഭന കൂട്ടിച്ചേര്‍ത്തു.
2015 മുതൽ നടിയെ ആക്രമിക്കുന്നതിനുള്ള ഗൂഢാലോചന നടന്നെന്ന് പള്‍സര്‍ സുനിയടെ അമ്മ ശോഭന നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഈ ഗൂഢാലോചനയിൽ പലരും പങ്കെടുത്തതായും കൃത്യം നടത്താന്‍ ദിലീപ് സുനിലിന് കോടി കണക്കിന് രൂപ വാഗദാനം ചെയ്‌തെന്നും അമ്മ മാധ്യമങ്ങളോട് പറയുകയുണ്ടായി.
നടിയെ ആക്രമിക്കുന്നതിനുള്ള ഗൂഢാലോചന ആലുവയിലെ ഒരു ഹോട്ടലിലാണ് നടന്നതെന്ന് വെളിപ്പെടുത്തിയിരുന്നു.ഈ യോഗത്തില്‍ സിദ്ദീഖ് എന്നയാള്‍ പങ്കെടുത്തതായി സുനി തനിക്ക് നല്‍കിയ കത്തില്‍ എഴുതിയിട്ടുണ്ട്. എന്നാല്‍, ഇത് നടന്‍ സിദ്ദീഖ് ആണോ എന്ന് തനിക്കറിയില്ലെന്ന് ശോഭന പറഞ്ഞു. സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ പറയുന്നത് സത്യമാണെന്നും ഇക്കാര്യങ്ങളെല്ലാം അറിയാവുന്ന പലരും അത് പുറത്ത് പറയാന്‍ തയ്യാറാവുന്നില്ലെന്നും നേരത്തെ ജയിലില്‍ വെച്ച് കണ്ടപ്പോള്‍ സുനി പറഞ്ഞതായും നേരത്തെ അമ്മ വ്യക്തമാക്കിരുന്നു.
https://www.facebook.com/Malayalivartha


























