ക്രൈം ബ്രാഞ്ചിന് മുമ്പാകെ പുതിയ സാക്ഷി മൊഴി... ദിലീപിന്റെ വീട്ടിലെ ജോലിക്കാരനായിരുന്ന ചേർത്തല സ്വദേശി നേരിട്ടിറങ്ങി!

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളെ ചോദ്യംചെയ്യുന്നത് രണ്ടാംദിവസവും തുടരുകയാണ്. തിങ്കളാഴ്ചയും രാത്രി എട്ടുമണിവരെ ദിലീപിനെ ചോദ്യംചെയ്യും. ആകെ മൂന്നുദിവസത്തെ ചോദ്യംചെയ്യലിനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. എന്നാലിപ്പോഴിതാ കേസിൽ നിർണായക വഴിത്തിരിവ് സംഭവിച്ചിരിക്കുകയാണ് . ക്രൈം ബ്രാഞ്ചിന് മുമ്പാകെ പുതിയ സാക്ഷി മൊഴി നൽകാൻ എത്തി. ദിലീപിന്റെ വീട്ടിലെ ജോലിക്കാരനായിരുന്ന ചേർത്തല സ്വദേശിയാണ് ദിലീപിനെതിരെ മൊഴി നൽകാൻ ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തിയത്. അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ ദിലീപ് അടക്കമുള്ളവര്‍ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ റാഫിയില്‍നിന്ന് ക്രൈംബ്രാഞ്ച് സംഘം വിവരങ്ങള്‍ തേടി. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് റാഫിയില്‍നിന്ന് മൊഴിയെടുത്തത്. ദിലീപിന്റെ സിനിമ നിര്‍മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ മാനേജറെയും ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറും ദിലീപും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും മറ്റു ബന്ധങ്ങളും അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് റാഫിയെ വിളിച്ചുവരുത്തിയതെന്നാണ് സൂചന. ബാലചന്ദ്രകുമാര്‍ ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യാന്‍ ആഗ്രഹിച്ചിരുന്ന 'പിക്ക് പോക്കറ്റ്' എന്ന സിനിമയുടെ കഥയും തിരക്കഥയും റാഫിയുടേതായിരുന്നു.
ഈ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ടെന്നാണ് വിവരം. അതേസമയം, ദിലീപിന്റേതെന്ന് പറയുന്ന ശബ്ദരേഖ തിരിച്ചറിയാനും മറ്റുവിവരങ്ങള്‍ അറിയാനുമാണ് റാഫിയെ വിളിച്ചുവരുത്തിയതെന്ന് ക്രൈംബ്രാഞ്ച് എസ്.പി. മോഹനചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് സമയം നീട്ടിനല്‍കില്ലെന്ന സുപ്രീംകോടതി വിധി ഈ കേസിനെ ബാധിക്കില്ലെന്നും രണ്ടും വ്യത്യസ്തമായ കേസുകളാണെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























