വിചാരണ നീട്ടിവെയ്ക്കണമെങ്കില്‍ വിചാരണ കോടതിയ്ക്ക് സുപ്രീം കോടതിയെ സമീപിക്കാം.. നടിയെ ആക്രമിച്ച കേസില്‍ വിചാരണ നീട്ടാനാകില്ലെന്ന് സുപ്രീം കോടതി.

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളെ ചോദ്യംചെയ്യുന്നത് രണ്ടാംദിവസവും തുടരുകയാണ്. തിങ്കളാഴ്ചയും രാത്രി എട്ടുമണിവരെ ദിലീപിനെ ചോദ്യംചെയ്യും. ആകെ മൂന്നുദിവസത്തെ ചോദ്യംചെയ്യലിനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. എന്നാലിപ്പോഴിതാ നടിയെ ആക്രമിച്ച കേസില്‍ വിചാരണ നീട്ടാനാകില്ലെന്ന് സുപ്രീം കോടതി.
വിചാരണ നീട്ടിവെയ്ക്കണമെന്ന സര്‍ക്കാര്‍ ഹര്‍ജി കോടതി തീര്‍പ്പാക്കി. വിചാരണ നീട്ടിവെയ്ക്കണമെങ്കില്‍ വിചാരണ കോടതിയ്ക്ക് സുപ്രീം കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ജഡ്ജി ആവശ്യപ്പെട്ടാല്‍ സമയം നീട്ടിനല്‍കാമെന്നും വിവേചനാധികാരം ജഡ്ജിയ്ക്കാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. വിചാരണ കോടതിയ്ക്ക് സമീപിക്കാം. അതേസമയം, പുതിയ തെളിവുകള്‍ അവഗണിക്കാനാകില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. വിചാരണ നീട്ടുന്നതിനെ ദിലീപിന്റെ അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗി എതിര്‍ത്തു. നടക്കുന്നത് മാധ്യമ വിചാരണയാണെന്നും ദിലീപ് നിലപാടെടുത്തു.
https://www.facebook.com/Malayalivartha


























