Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോട്ടയം ഞീഴൂരിൽ കെ.റെയിലിന് കല്ലിടാനെത്തിയ വാഹനം പ്രതിഷേധക്കാർ തടഞ്ഞു; നടുറോഡിൽ കിടന്ന പ്രതിഷേധവുമായി നാട്ടുകാർ; ഞീഴൂർ വെളിയംകോട് സംഘർഷാവസ്ഥ

24 JANUARY 2022 04:47 PM IST
മലയാളി വാര്‍ത്ത

കടുത്തുരുത്തി ഞീഴൂർ വെളിയംകോട് കെ.റെയിൽ സർവേക്കല്ല് സ്ഥാപിക്കാൻ എത്തിയ വാഹനം തടഞ്ഞ് നാട്ടുകാർ, ഉദ്യോഗസ്ഥ സംഘത്തെ തടഞ്ഞു. വാഹനം തടഞ്ഞിട്ട നാട്ടുകാർ റോഡിൽ വാഹനത്തിനു കുറുകെ കിടന്നു പ്രതിഷേധിക്കുകയാണ്. ഇതോടെ പ്രദേശത്ത് സംഘർഷാവസ്ഥയായി. വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധത്തിന് പിൻതുണയുമായി എത്തുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംഘർഷാവസ്ഥ തുടരുന്നത്.

ഞീഴൂർ വെളിയംകോട് ഭാഗത്ത് സർവേക്കല്ല് സ്ഥാപിക്കുന്നതിനെതിരെയാണ് നാട്ടുകാർ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. സിൽവർ ലൈൻ പദ്ധതിയുടെ കല്ലിടൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനെതിരെയാണ് വീണ്ടും പ്രതിഷേധവുമായി സിൽവർ ലൈൻ വിരുദ്ധ സമരസമിതി രംഗത്തെത്തിയിരിക്കുന്നത്. കോട്ടയത്ത് ഞീഴൂർ പഞ്ചായത്തിലെ വിളയങ്കോട് മേഖലയിൽ കല്ലിടലിനായി രാവിലെ ഉദ്യോഗസ്ഥ സംഘം എത്തുമെന്ന് നേരത്തെ തന്നെ അറിയിപ്പുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ പ്രദേശത്ത് നാട്ടുകാർ നേരത്തെ തന്നെ തമ്പടിച്ചിരുന്നു. സമരസമിതിയുടെ നേതൃത്വത്തിൽ എന്തുവന്നാലും കല്ലിടീൽ അനുവദിക്കില്ലെന്ന നിലപാടും സ്വീകരിച്ചിരുന്നു.

ഇതേ തുടർന്നാണ് രാവിലെ കല്ലിടാൻ ഉദ്യോഗസ്ഥർ എത്തും മുൻപ് തന്നെ പ്രവർത്തനങ്ങൾ നടക്കേണ്ട സ്ഥലത്ത് പ്രതിഷേധ സമരം സമരസമിതി സംഘടിപ്പിച്ചത്. സ്ഥലത്ത് രാവിലെ നടന്ന സമരം മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വരും ദിവസങ്ങളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു. എന്നാൽ പ്രദേശത്തെ കല്ലിടൽ സ്ഥലങ്ങൾ കൃത്യമായി രേഖപ്പെടുത്തിയ ശേഷമായിരിക്കും റവന്യൂ സംഘം ഇവിടെ എത്തുക. പ്രതിഷേധ സാധ്യതയുള്ളതിനാൽ പോലീസ് സംരക്ഷണയിലാകും സംഘം എത്തുക.

രണ്ട് റവന്യൂ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് കല്ലിടൽ ജോലികൾ നടക്കുക. പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാരിന്റെ ജില്ലയിലെ വിശദീകരണയോഗം കഴിഞ്ഞദിവസം നടന്നതിനു പിന്നാലെയാണ് കല്ലിടൽ ജോലി ആരംഭിക്കുന്നത്. സിൽവർ ലൈനിൽ സാമൂഹിക ആഘാത പഠനത്തിനു പിന്നാലെ പ്രതിഷേധങ്ങൾ ഒരു പരിധിവരെയെങ്കിലും തണുപ്പിക്കാനാകുമെന്ന് സർക്കാർ കണക്കുകൂട്ടുന്നത് കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി 110 ഹെക്ടറിലധികം ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടി വരുന്നത്. കോട്ടയം ജില്ലയിലെ നാലു താലൂക്കുകളിലേ 16 ഗ്രാമപഞ്ചായത്തുകളിലൂടെയാണ് സിൽവർ ലൈൻ കടന്നു പോകുന്നത്.

കോട്ടയം ജില്ലയിലെ കോൺഗ്രസും, ബി.ജെ.പിയും, എസ്.ഡി.പി.ഐയും, കേരള കോൺഗ്രസ് ജോസഫ് വിഭാഗവും പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. നേരത്തെ കൊല്ലാട്, പനച്ചിക്കാട് ഭാഗത്ത് കല്ലിടാൻ എത്തിയ കെ.റെയിൽ ജീവനക്കാരെ നാട്ടുകാർ തടഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഞീഴൂരിലും സംഘർഷം ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിൽ കെ.റെയിലിന്റെ കല്ലിടാനെത്തുന്നത് ജില്ലയിൽ ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കുന്നുണ്ട്. ജനകീയ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ ഇനി സർക്കാർ എന്തു ചെയ്യുമെന്നാണ് കാത്തിരിക്കുന്നത്.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (39 minutes ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (1 hour ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (1 hour ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (2 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (4 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (5 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (5 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (5 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (5 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (6 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (6 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (6 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (6 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (6 hours ago)

Malayali Vartha Recommends