എന്റെ വെറും ആഗ്രഹമല്ലെന്നു ഒന്നൂടെ പറഞ്ഞു നോക്കാമെന്ന് കരുതി തിരിഞ്ഞുനോക്കുമ്പോൾ പടച്ചോനെ കാണാനില്ല; വീണ്ടും വരുമായിരിക്കും; പടച്ചോന്റെ വരവും കാത്ത് അങ്ങനെ വീണ്ടും; ഡോ സുൽഫി നൂഹുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പടച്ചോനും ഞാനും തലക്കെട്ടിൽ ഡോ സുൽഫി നൂഹു ഫേസ്ബുക്ക് പോസ്റ്റ് പങ്കു വച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ; പടച്ചോനും ഞാനും!
പടച്ചോൻ: എന്താ സുൽഫി മോനേ ഒരു മൗനം?
ഞാൻ: ഒന്നുമില്ല തമ്പുരാൻ!
പടച്ചോൻ: എന്നാലും അങ്ങനെയല്ലല്ലോ, ആകെ ഒരു മ്ലാനത!
ഞാൻ: ഇല്ല തമ്പുരാനെ , സന്തോഷമാണ്.
പടച്ചോൻ: എന്നാലും അങ്ങനെയല്ലല്ലോ,എന്തുപറ്റി?
ഞാൻ; അല്ല, ഒന്നുമില്ല.
പടച്ചോൻ: അങ്ങനെയല്ലല്ലോ, നീ പറ.
ഞാൻ: അടുത്ത "ജന്മം" ഉണ്ടാകുമോ തമ്പുരാനേ.?
പടച്ചോൻ: ഉണ്ടെങ്കി?
ഞാൻ: അല്ല, എങ്കിലൊരു കാര്യം പറയാനായിരുന്നു!
പടച്ചോൻ: എന്താ അച്ഛനെയും അമ്മയെയും മാറ്റണൊ?
ഞാൻ: അയ്യോ മാറ്റണ്ടായേ. ആയിരം വട്ടം അവർ മതി!
പടച്ചോൻ :പിന്നെ പിന്നെ ഭാര്യയെ മാറ്റണോ?
ഞാൻ :അയ്യോ വേണ്ടായേ അവൾ മതി!
പടച്ചോൻ; പിന്നെ? രണ്ടാംൺ പിള്ളേരെ തന്നതല്ലേ, അവന്മാരെ മാറ്റണോ?
ഞാൻ: അയ്യോ അവന്മാർ രണ്ടും കീടിലം. അവന്മാർ മതി!
പടച്ചോൻ:പിന്നെ എന്താ നിൻറെ പ്രശ്നം.
കൂടപ്പിറപ്പുകളെ മാറ്റണോ?
ഞാൻ:അയ്യോ വേണ്ടായേ അവരൊക്കെ മതി!
പടച്ചോൻ: അപ്പൊപ്പിന്നെ ജനിച്ച സ്ഥലം മാറ്റണമായിരിക്കും. അങ്ങ് അമേരിക്കയിലെങ്ങാനും?
ഞാൻ :വേണ്ട വേണ്ട വേണ്ട. എനിക്കിവിടെ ജനിച്ചാമതി.
പടച്ചോൻ :അപ്പോ പിന്നെ ഡോക്ടറാകണ്ടായിരിക്കും?
ഞാൻ: അയ്യോ അല്ലല്ല, അടുത്ത ജന്മവും ഡോക്ടറായാ മതി!
പടച്ചോൻ :പിന്നെ?
ഞാൻ:അല്ല തമ്പുരാനെ, അതു പിന്നെ അടുത്ത ജന്മം ഒരു പെങ്കൊച്ചിനെ കൂടെ കിട്ടുവൊ?ആഗ്രഹം കൊണ്ട് ചോദിച്ചതാ?
പടച്ചോൻ; (ദേഷ്യത്തിൽ ) പടച്ചോൻ പറഞ്ഞതിനർത്ഥം ഗൂഗിൾ ടൈപ്പ് ചെയ്ത് ഞാൻ മനസ്സിലാക്കി. അത്യാഗ്രഹിയത്രേ! തമ്പുരാൻ പറഞ്ഞത് സ്വീകരിക്കുക തന്നെ . എന്നാലും എന്റെ വെറും ആഗ്രഹമല്ലെന്നു ഒന്നൂടെ പറഞ്ഞു നോക്കാമെന്ന് കരുതി തിരിഞ്ഞുനോക്കുമ്പോൾ പടച്ചോനെ കാണാനില്ല. വീണ്ടും വരുമായിരിക്കും. പടച്ചോന്റെ വരവും കാത്ത് അങ്ങനെ വീണ്ടും.... ഡോ സുൽഫി നൂഹു
https://www.facebook.com/Malayalivartha


























