'യുവതിയുടെ ലൈംഗികാരോപണം ഗൂഢ ലക്ഷ്യത്തോടെ'; പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യംതേടി ശ്രീകാന്ത് വെട്ടിയാര്‍ ഹൈക്കോടതിയില്‍; ജാമ്യാപേക്ഷ ഫെബ്രുവരി 2-ന് പരിഗണിക്കും

പീഡനക്കേസില്‍ പോലീസ് തിരയുന്ന വ്ളോഗറും നടനുമായ ശ്രീകാന്ത് വെട്ടിയാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഫെബ്രുവരി 2-ന് പരിഗണിക്കും. പരാതി നല്‍കിയ യുവതിയും താനും സുഹൃത്തുക്കളായിരുന്നെന്നും ഗൂഢ ലക്ഷ്യത്തോടെയാണ് ലൈംഗികാരോപണം ഉന്നയിക്കുന്നതെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. ഹര്‍ജി ഹൈക്കോടതി സര്‍ക്കാരിന്‍റെ വിശദീകരണത്തിനായി മാറ്റി.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പിറന്നാള്‍ ആഘോഷത്തിനിടെ ആലുവയിലെ ഫ്ലാറ്റില്‍ വെച്ചും പിന്നീട് കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ വെച്ചും ശ്രീകാന്ത് വെട്ടിയാര്‍ പീഡിപ്പിച്ചെന്നാണ് പരാതി. വെട്ടിയാറിനെതിരെ പീഡിന പരാതി നല്‍കിയ കൊല്ലം സ്വദേശിനിയായ യുവതിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തത്. ശ്രീകാന്ത് വെട്ടിയാര്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
https://www.facebook.com/Malayalivartha

























