വിഎസ് പത്തുലക്ഷം രൂപ ഉമ്മന്‍ചാണ്ടിക്ക് നഷ്ടപരിഹാരമായി നല്‍കണം; സോളാര്‍ കേസുമായി ബന്ധപ്പെട്ടുള്ള മാനനഷ്ടക്കേസില്‍ ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ച് തിരുവനന്തപുരം സബ് കോടതി; കേസിനാസ്പദമായ വിവാദ പരാമർശമുണ്ടായത് ചാനൽ അഭിമുഖത്തിൽ

സോളാര്‍ കേസുമായി ബന്ധപ്പെട്ടുള്ള മാനനഷ്ടക്കേസില്‍ ഉമ്മന്‍ചാണ്ടിക്ക് അനുകൂല വിധി. പത്തുലക്ഷം രൂപ വിഎസ് ഉമ്മന്‍ചാണ്ടിക്ക് നഷ്ടപരിഹാരമായി നല്‍കണമെന്ന് തിരുവനന്തപുരം സബ് കോടതി ഉത്തരവിട്ടു. ഉത്തരവിനെതിരെ സബ് കോടതി അപ്പീലിനു പോകുമെന്നാണ് അറിയിച്ചിട്ടുള്ളത്.
വിവാദമായ സോളാര്‍ കേസുമായി ബന്ധപ്പെട്ട് അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കെതിരെ പ്രതിപക്ഷ നേതാവായിരുന്ന വിഎസ് നടത്തിയ ഒരു പരാമര്‍ശത്തിനെതിരെ ഉമ്മന്‍ചാണ്ടി നല്‍കിയ കേസിലാണ് ഇപ്പോള്‍ നിര്‍ണായകമായ വിധി വന്നിരിക്കുന്നത്. 10,10,000 രൂപ വിഎസ് ഉമ്മന്‍ചാണ്ടിക്ക് മാനനഷ്ടത്തിനുള്ള നഷ്ടപരിഹാരമായി നല്‍കണമെന്ന് തിരുവനന്തപുരം സബ്ജഡ്ജി ഷിബു ഡാനിയേല്‍ ഉത്തരവിട്ടു.
2013 ജൂലൈ ആറിന് ഒരു ടെലിവിഷന്‍ ചാനലിന് നല്‍കി അഭിമുഖത്തിലാണ് വിവാദ പരാമര്‍ശം. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഒരു കമ്ബനി രൂപീകരിച്ച് തട്ടിപ്പു നടത്തിയെന്ന വിഎസിന്റെ പരാമര്‍ശമാണ് കേസിനാസ്പദമായത്. ഇതിനെതിരേ ഉമ്മന്‍ചാണ്ടി കേസിനു പോയി. 2019 സെപ്റ്റംബര്‍ 24ന് കോടതിയില്‍ നേരിട്ടെത്തി മൊഴിനല്‍കിയിരുന്നു.
https://www.facebook.com/Malayalivartha

























