എന്റെ മനസാക്ഷിയാണ് എന്റെ ശക്തി; തെറ്റ് ചെയ്തില്ലെന്ന് പൂര്‍ണ ബോധ്യമുണ്ട്; സത്യം ജയിക്കുമെന്ന് അറിയാവുന്നത് കൊണ്ട് ഭയമില്ലായിരുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

സോളാര്‍ കേസില്‍ സത്യം ജയിക്കുമെന്ന് അറിയാവുന്നത് കൊണ്ട് ഭയമില്ലായിരുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. താന്‍ മുഖ്യന്ത്രിയായിരുന്ന കാലത്ത് പ്രതിപക്ഷം നിരവധി ആക്ഷേപങ്ങള്‍ ഉന്നയിച്ചു. തെറ്റ് ചെയ്തില്ലെന്ന് പൂര്‍ണ ബോധ്യമുണ്ട്. എത്ര കേസുകള്‍, എത്ര കമ്മിഷനുകള്‍ വന്നു? സത്യം ജയിച്ചുവെന്ന് മനസിലായി.
എന്റെ മനസാക്ഷിയാണ് എന്റെ ശക്തി. വിഎസിന്റെ പക്കല്‍ നിന്ന് പണം വാങ്ങുന്നതിന് സമയമെടുക്കും. അപ്പീലൊക്കെ പോയി വരുമ്ബോള്‍ കാലതാമസമെടുക്കും. നേരത്തെ വന്ന വിധികള്‍ പ്രകാരം കിട്ടാനുള്ള തുകയും കിട്ടിയില്ലെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.
https://www.facebook.com/Malayalivartha

























