ഇഎംഎസിന്റെ മകന്‍ എസ് ശശി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

ഇഎംഎസിന്റെ ഇളയ മകന്‍ എസ് ശശി അന്തരിച്ചു. 67 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു മരണം.മുംബൈയില്‍ മകള്‍ അപര്‍ണയുടെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു.ആശുപത്രിയില്‍ എത്തും മുന്‍പ് മരണം സംഭവിച്ചു.
ദേശാഭിമാനിയില്‍ ചീഫ് അക്കൗണ്ട്‌സ് മാനേജരായിരുന്നു. സിപിഐ എം ദേശാഭിമാനി മാനേജ്‌മെന്റ് ബ്രാഞ്ച് അംഗമായിരുന്നു. ഇഎംഎസിനൊപ്പം ഏറെക്കാലം ഡല്‍ഹിയില്‍ താമസിച്ചിരുന്നു.ദേശാഭിമാനിയുടെ വിവിധ യൂണിറ്റുകളില്‍ പ്രവര്‍ത്തിച്ച ശേഷം 2000 മുതല്‍ തൃശൂര്‍ യൂണിറ്റിന്റെ ചുമതലയുമായി തൃശൂരില്‍ സ്ഥിര താമസമാക്കി. ദേശാഭിമാനി ഡെപ്യൂട്ടി മാനേജരായിരുന്ന കെ എസ് ഗിരിജയാണ് ഭാര്യ. അനുപമ ശശി, അപര്‍ണ ശശി എന്നിവര്‍ മക്കളാണ്. എ എം ജിഗീഷ്, രാജേഷ് ജെ വര്‍മ എന്നിവര്‍ മരുമക്കളാണ്.
https://www.facebook.com/Malayalivartha

























