കൊവിഡ് വ്യാപനം; കേരള സര്‍വകലാശാലക്ക് കീഴിലുള്ള കോളജുകളിലെ വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ ഹൈക്കോടതി ഉത്തരവ്

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് കേരള സര്‍വകലാശാലക്ക് കീഴിലുള്ള കോളജുകളിലെ വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് മാറ്റി. 10 ദിവസത്തേക്കാണ് തിരഞ്ഞെടുപ്പ് നീട്ടിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാലാ അധികൃതര്‍ അറിയിച്ചു.
കൊവിഡ് വ്യാപനം നടക്കുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് മാറ്റിവക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ഹരജി നല്‍കിയിരുന്നു. ഇതു പരിഗണിച്ച കോടതി തിരഞ്ഞെടുപ്പ് മാറ്റാന്‍ ഉത്തരവിടുകയായിരുന്നു.
https://www.facebook.com/Malayalivartha

























