ഇടുക്കിയിൽ ടിപ്പര്‍ ലോറി കൊക്കയിലേക്കു മറിഞ്ഞു; അടിമാലിയില്‍ നിന്നും കോതമംഗലം ഭാഗത്തേക്ക് പോയ ലോറി മറിഞ്ഞത് 300 അടി താഴ്ച്ചയിലേക്ക്; വാഹനത്തില്‍ രണ്ടുപേരുണ്ടെന്ന് സൂചന; മേഖലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു

നേര്യമംഗലം വാളാര്ക്കുത്തിന് സമീപം ടിപ്പര്‍ ലോറി കൊക്കയിലേക്കു മറിഞ്ഞു. കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ വാളാര്കുത്തിനും ചീയപ്പാറയ്ക്കുമിടയിലാണ് അപകടമുണ്ടായത്.
അടിമാലിയില്‍ നിന്നും കോതമംഗലം ഭാഗത്തേക്ക് പോയ ലോറി 300 അടി താഴ്ചയിലേക്കാണ് മറിഞ്ഞത്. വാഹനത്തില്‍ രണ്ടുപേരുണ്ടെന്നാണ് സൂചന. മലക്കം മറിഞ്ഞ് ഉരുണ്ട് പോയ ലോറി നിലവില്‍ ദേവിയാര്‍ പുഴയുടെ സമീപത്താണുള്ളത്.
നാട്ടുകാരുടെയും അഗ്നിശമന സേനയുടെയും നേതൃത്വത്തില്‍ വടം ഉപയോഗിച്ച് ലോറി നേരെയാക്കാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
https://www.facebook.com/Malayalivartha

























