Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച് മന്ത്രി വീണാ ജോര്‍ജ് കോവിഡ് ചികിത്സാ സൗകര്യങ്ങള്‍ വിലയിരുത്തി

24 JANUARY 2022 11:05 PM IST
മലയാളി വാര്‍ത്ത

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ച് കോവിഡ് ചികിത്സാ സൗകര്യങ്ങള്‍ നേരിട്ട് വിലയിരുത്തി. സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ ഐസിയു, വെന്റിലേറ്റര്‍ നിറഞ്ഞു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് മന്ത്രി രാവിലെ വ്യക്തമാക്കിയിരുന്നു.

ഇന്നുതന്നെ മെഡിക്കല്‍ കോളേജിലെ അവസ്ഥ നേരിട്ട് വിലയിരുത്താന്‍ മന്ത്രി കോവിഡ് അവലോകന യോഗത്തിന് ശേഷം മെഡിക്കല്‍ കോളേജില്‍ പോയി. മെഡിക്കല്‍ കോളേജിലെ ഐസിയു കിടക്കകള്‍, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ ഉള്‍പ്പെടെയുള്ളവ നേരില്‍ കണ്ടു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യത്തിനുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. യാതൊരു ആശങ്കയ്ക്കും അടിസ്ഥാനമില്ല. എല്ലാ സജ്ജീകരണങ്ങളും മെഡിക്കല്‍ കോളേജില്‍ നേരിട്ട് കണ്ട് ബോധ്യമായി. ഇന്നത്തെ പുതിയ രോഗികള്‍ ഉള്‍പ്പെടെ 28 കോവിഡ് രോഗികളാണ് ഐസിയുവിലുള്ളത്.

ഇനിയും നൂറിലധികം ഐസിയു കിടക്കകള്‍ കോവിഡ് രോഗികള്‍ക്കായി മെഡിക്കല്‍ കോളേജില്‍ തയ്യാറാണ്. രോഗികള്‍ കൂടുന്ന മുറയ്ക്ക് കൂടുതല്‍ ഐസിയു കിടക്കകള്‍, ഐസിയു വാര്‍ഡുകള്‍ എന്നിവ കോവിഡ് രോഗികള്‍ക്കായി തുറക്കുന്നതാണ്. പുതിയ രോഗികള്‍ ഉള്‍പ്പെടെ ആറ് കോവിഡ് രോഗികള്‍ മാത്രമാണ് വെന്റിലേറ്ററിലുള്ളത്. മതിയായ ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (41 minutes ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (45 minutes ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (54 minutes ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (1 hour ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (1 hour ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (1 hour ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (1 hour ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (1 hour ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (2 hours ago)

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (2 hours ago)

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം  (2 hours ago)

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (5 hours ago)

കുംഭം രാശി: വിഷുഫലം 2026  (5 hours ago)

അവധി ആഘോഷിക്കാനെത്തിയ 18കാരനെ തിരമാലയിൽപ്പെട്ട് കാണാതായി...തെരച്ചിൽ തുടരുന്നു...  (5 hours ago)

സംസ്ഥാനത്ത് താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾക്കായി ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി  (6 hours ago)

Malayali Vartha Recommends