Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദിലീപിന് കുരുക്കുകള്‍ കൂടുകയാണ്... റാഫി നല്‍കിയ മൊഴിയില്‍ ദിലീപിനെ വച്ച് ചെയ്യാന്‍ ഉദ്ദേശിച്ച സിനിമയില്‍ നിന്ന് പിന്മാറുന്നതായി ബാലചന്ദ്രകുമാര്‍ തന്നെ വിളിച്ചറിയിച്ചതായി റാഫി

24 JANUARY 2022 11:29 PM IST
മലയാളി വാര്‍ത്ത

ഗൂഢാലോചന കേസില്‍ സംവിധായകന്‍ റാഫിയെയും ദിലീപിന്റെ നിര്‍മ്മാണ കമ്പനിയിലെ ജീവനക്കാരനെയും ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ദിലീപിനെയും കൂട്ടുപ്രതികളെയും ക്രൈംബ്രാഞ്ച് ഓഫീസില്‍ രണ്ടാംദിനവും ചോദ്യം ചെയ്യുന്നതിനിടെയാണ് ഇരുവരെയും വിളിച്ചുവരുത്തി മൊഴിയെടുത്തത്. ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദരേഖ തിരിച്ചറിയുന്നതിനു വേണ്ടിയാണ് ഇരുവരെയും വിളിച്ചുവരുത്തിയതെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയത്.

റാഫി നല്‍കിയ മൊഴിയില്‍ ദിലീപിനെ വച്ച് ചെയ്യാന്‍ ഉദ്ദേശിച്ച സിനിമയില്‍ നിന്ന് പിന്മാറുന്നതായി ബാലചന്ദ്രകുമാര്‍ തന്നെ വിളിച്ചറിയിച്ചതായി റാഫി പറയുന്നുണ്ട്. ഇക്കാര്യം മൊഴി നല്‍കിയതിനു ശേഷം പുറത്തിറങ്ങി മാധ്യമങ്ങളോടും റാഫി പറഞ്ഞിരുന്നു. അടുത്തിടെയാണ് ഇക്കാര്യം പറഞ്ഞ് ബാലചന്ദ്ര കുമാര്‍ തന്നെ വിളിച്ചതെന്നും ഒരു വര്‍ഷത്തിനുള്ളിലാണ് വിളിച്ചതെന്നും റാഫി പറയുന്നു. സിനിമ നീണ്ടുപോകുന്നതില്‍ ബാലചന്ദ്രകുമാറിന് മനഃപ്രയാസമുണ്ടായിരുന്നു. ദീലീപിനോട് ദേഷ്യമുള്ളതായി ബാലചന്ദ്രകുമാര്‍ തന്നോട് പറഞ്ഞിട്ടില്ലെന്നും റാഫി മാദ്ധ്യമങ്ങളോട് പറഞ്ഞു.

യഥാര്‍ത്ഥത്തില്‍ റാഫിയുടെ മൊഴി ദിലീപിന് കുരുക്കായി മാറുകയാണ്. ബാലചന്ദ്രകുമാര്‍ സിനിമ ചെയ്യാന്‍ കഴിയാത്തതിനാലും പണം ചോദിച്ചപ്പോള്‍ നല്‍കാത്തതു കൊണ്ടും തന്നോട് ദേഷ്യമുണ്ടാകുകയും അതിനെത്തുടര്‍ന്ന് തനിക്കെതിരെ ആരോപണങ്ങളുമായി എത്തുകയുമായിരുന്നു എന്നാണ് ദിലീപ് നേരത്തെ വെളിപ്പെടുത്തിയത്.

ഇതിനെ പൂര്‍ണ്ണമായും ഖണ്ഡിക്കുന്ന മൊഴിയാണ് റാഫി നല്‍കിയിട്ടുള്ളത്. സിനിമ നീണ്ടുപോകുന്നതില്‍ ബാലചന്ദ്രകുമാറിന് മനഃപ്രയാസമുണ്ടായിരുന്നുവെന്നും ദീലീപിനോട് ദേഷ്യമുള്ളതായി ബാലചന്ദ്രകുമാര്‍ തന്നോട് പറഞ്ഞിട്ടില്ലെന്നുമുള്ള റാഫിയുടെ മൊഴി, ബാലചന്ദ്ര കുമാറിന് ദിലീപിനോടു വൈരാഗ്യമില്ലെന്നു തന്നെയാണ് സൂചിപ്പിക്കുന്നതെന്നാണ് പൊലീസ് വിലയിരുത്തുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (41 minutes ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (45 minutes ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (54 minutes ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (1 hour ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (1 hour ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (1 hour ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (1 hour ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (1 hour ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (2 hours ago)

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (2 hours ago)

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം  (2 hours ago)

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (5 hours ago)

കുംഭം രാശി: വിഷുഫലം 2026  (5 hours ago)

അവധി ആഘോഷിക്കാനെത്തിയ 18കാരനെ തിരമാലയിൽപ്പെട്ട് കാണാതായി...തെരച്ചിൽ തുടരുന്നു...  (5 hours ago)

സംസ്ഥാനത്ത് താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾക്കായി ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി  (6 hours ago)

Malayali Vartha Recommends