Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എസ്എന്‍ഡിപി യോഗത്തിലെ പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കിയതോടെ കാല്‍ നൂറ്റാണ്ടിലേറെയായി യോഗം ജനറല്‍ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശന് വന്‍തിരിച്ചടി

25 JANUARY 2022 07:10 AM IST
മലയാളി വാര്‍ത്ത

എസ്എന്‍ഡിപി യോഗത്തിലെ പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കിയതോടെ കാല്‍ നൂറ്റാണ്ടിലേറെയായി യോഗം ജനറല്‍ സെക്രട്ടറിയായ  വെള്ളാപ്പള്ളി നടേശന് വന്‍തിരിച്ചടി നേരിട്ടിരിക്കുന്നു. 

 

എല്ലാ അംഗങ്ങള്‍ക്കും വോട്ടവകാശം വരുന്ന സാഹചര്യത്തില്‍ എന്‍എന്‍ഡിപി സമുദായഭരണത്തില്‍ വെള്ളപ്പള്ളിയുടെ സുവര്‍ണകാലം അവസാനിക്കാനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്.

 

 


ഈഴവ സമുദായസംഘടനയില്‍  ഇതോടെ 200 അംഗങ്ങള്‍ക്ക് ഒരു വോട്ട് എന്നുള്ള വ്യവസ്ഥയാണ് ഇല്ലാതായിരിക്കുന്നത്. ഇനി എല്ലാ അംഗങ്ങള്‍ക്കും വോട്ട് രേഖപ്പെടുത്താനാവുന്ന സാഹചര്യത്തില്‍ ബിജു രമേശ് ഉള്‍പ്പെടെ വെള്ളപ്പാള്ളിയുടെ ഒരു നിര പ്രതിയോഗികള്‍ മത്സരരംഗത്തേക്കു കടന്നുവരികയാണ്.  എസ്എന്‍ഡിപി ഭരണസമിതിയുടെ കാലാവധി അഞ്ച് വര്‍ഷമാക്കിയ നടപടിയും ഹൈക്കോടതി റദ്ദാക്കുകയും  ഭരണ സമിതിയുടെ കാലാവധി മൂന്ന് വര്‍ഷമായി ചുരുക്കുകയും ചെയ്തിരിക്കുന്നു.


കമ്പനി നിയമം അനുസരിച്ച് കേന്ദ്രം നല്‍കിയ പ്രത്യേക ഇളവിനൊപ്പം 1999 ലെ ബെലോ ഭേദഗതിയും ഹൈക്കോടതി റദ്ദാക്കിയതും വെള്ളാപ്പള്ളിക്ക് ഭാവിയില്‍ തിരിച്ചടിയായി മാറും. സാമ്പത്തിക  വിനിയോഗം, ബാങ്ക് ലോണ്‍ ഉള്‍പ്പെടെ വിവിധ സാമ്പത്തിക കേസുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അധികാരത്തില്‍നിന്നു പുറത്തായാല്‍ വെള്ളാപ്പള്ളി കടത്ത പ്രതിസന്ധിയിലേക്കും നിയമക്കുരുക്കിലേക്കുമാകും  നടന്നടുക്കുക.

 


എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പ് അടുത്തമാസം നടക്കാനിരിക്കെയാണ് സുപ്രധാന വിധി വന്നിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വെള്ളാപ്പള്ളി നടേശനും ഇത്തേഹം നേതൃത്വം കൊടുക്കുന്ന ചേരിക്കും തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്നാണ് വിലയിരുത്തല്‍.


 200 അംഗങ്ങളുള്ള ഒരു യുണിറ്റിന് ഒരു വോട്ട് എന്ന രീതി മാറി എല്ലാവര്‍ക്കും വോട്ടു ചെയ്യാനുള്ള അനുവാദം ലഭിക്കുന്നതോടെ വെള്ളാപ്പള്ളി വിരുദ്ധ
ചേരി ഒന്നടങ്കം ബിജു രമേശ് ഉള്‍പ്പെടെ ഒരു നിര ബദല്‍ നേതാക്കളുടെ നിയന്ത്രണത്തിലേക്ക് വാരാന്‍ സാധ്യതയേറിയിറിയിരിക്കുന്നു. മാത്രവുമല്ല എന്‍ഡിപിയെയും സമുദായ സ്ഥാപനങ്ങളെയും കാലങ്ങളോളം നിയന്ത്രിച്ചിരുന്ന വെള്ളാപ്പള്ളി നടേശന്‍ ഇതോടെ കടുത്ത സമ്മര്‍ദത്തിലാവുകയും ചെയ്തിരിക്കുന്നു.

 

 


ഇരുപത്തിയഞ്ചു വര്‍ഷമായ താന്‍ തെരഞ്ഞെടുക്കപ്പെടുന്നത് പ്രാതിനിധ്യ തെരഞ്ഞെടുപ്പ് പ്രകാരമാണെന്നും കോടതി വിധി നിരാശാജനകമാണെന്നുമാണ്  വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചത്. 

 


എല്ലാ അംഗങ്ങള്‍ക്കുമുള്ള വോട്ടവകാശം നീക്കം ചെയ്ത് 1974ല്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവും 1999ലെ എസ്എന്‍ഡിപി ബൈലോ ഭേദഗതിയും റദ്ദാക്കിയാണ് ഹൈക്കോടതി ഉത്തരവ് പുറത്തുവന്നിരികുന്നത്. എസ്എന്‍ഡിപി യോഗത്തില്‍ ദൂരവ്യാപകമായ മാറ്റങ്ങള്‍ കൊണ്ടുവരുന്ന ഈ വിധി വെള്ളാപ്പള്ളി നടേശനും അദ്ദേഹത്തിന്റെ ചേരിക്കും  വലിയ തിരിച്ചടിയാണ്.

 

 


1974ലെ കേന്ദ്ര ഉത്തരവ് അനുസരിച്ച് 100 അംഗങ്ങളുള്ള ഒരു ശാഖയ്ക്ക് ഒരു വോട്ട് എന്നതായിരുന്നു രീതി. എന്നാല്‍ 1999ല്‍ ബൈലോ ഭേദഗതി കൊണ്ടുവന്ന് ഇത് 200 അംഗങ്ങള്‍ക്ക് ഒരു പ്രതിനിധി വോട്ട് എന്ന നിലയിലാക്കിയ  രീതിയെ ചോദ്യം ചെയ്താണ് ഹൈക്കോടതി സീനിയര്‍ അഭിഭാഷകന്‍ കൂടിയായ എസ് ചന്ദ്രസേനന്‍ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ കോടതിയെ സമീപിച്ചത്


ബൈലോ ഭേദഗതി പൂര്‍ണമായും നീക്കം ചെയ്യുകയാണ് കോടതി ചെയ്തിട്ടുള്ളതെങ്കില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനം വെള്ളാപ്പള്ളിക്ക് ഒഴിയേണ്ടതായി വരും. മൂന്ന് വര്‍ഷമായിരുന്നു ജനറല്‍ സെക്രട്ടറിയുടെ കാലാവധി. ഇത് അഞ്ച് വര്‍ഷമാക്കി മാറ്റിയത് 1999ലെ ബൈലോ ഭേദഗതിയിലാണ്. ഈ ഭേദഗതി പൂര്‍ണമായും നീക്കുകയാണെങ്കില്‍ വെള്ളാപ്പള്ളിയുടെ കാലാവധി ഇതിനകം പൂര്‍ത്തിയായതായി വരും.

 

 


ഇനി തിരഞ്ഞെടുപ്പ് നടന്നാല്‍ പത്തു ശതമാനം വോട്ടുപോലും വെള്ളാപ്പള്ളിക്ക് ലഭിക്കില്ലെന്ന് ബിജു രമേശും പ്രതികരിച്ചു. കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. വര്‍ഷങ്ങളായുള്ള തങ്ങളുടെ ആവശ്യമാണിതെന്നും ബിജു രമേശ് ആരോപിച്ചു. ഫെബ്രുവരി അഞ്ചിന് എസ്എന്‍ഡിപി യോഗം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോടതി വിധി.

 


എസ്എന്‍ഡിപിയില്‍ ലക്ഷക്കണക്കിന് അംഗങ്ങളുണ്ട്. അവരെ എല്ലാവരേയും വെച്ച് തിരഞ്ഞെടുപ്പ് നടത്തുന്നത് പ്രായോഗികമല്ലെന്ന് കണ്ടാകണം ഇത്തരം തിരഞ്ഞെടുപ്പ് രീതി പിന്തുടര്‍ന്ന് വന്നിരുന്നതെന്നാണ് വെള്ളാപ്പള്ളി പ്രതികരിക്കുന്നത്.

  "
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (3 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (4 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (4 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (5 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (7 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (7 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (8 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (8 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (8 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (9 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (9 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (9 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (9 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (9 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (9 hours ago)

Malayali Vartha Recommends