Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റാഫിയുടെ മൊഴി പിടിവള്ളി... ചോദ്യം ചെയ്യലിന്റെ രണ്ടാം ദിവസമെത്തിയ സംവിധായകന്‍ റാഫിയുടെ മൊഴി ദിലീപിന് തലവേദനയാകുന്നു; ദിലീപിന്റെ സിനിമയില്‍നിന്നു പിന്‍വാങ്ങിയത് ബാലചന്ദ്രകുമാറെന്ന് സംവിധായകന്‍ റാഫി; സിനിമയില്‍നിന്നു പിന്‍മാറിയതിന്റെ വൈരാഗ്യമാണ് ബാലചന്ദ്രകുമാറിനെന്ന ദിലീപിന്റെ വാദം പൊളിയുന്നു

25 JANUARY 2022 08:12 AM IST
മലയാളി വാര്‍ത്ത

ദിലീപിന്റെ പ്രിയ സുഹൃത്തായ പ്രശസ്ത സംവിധായകന്‍ റാഫിയുടെ മൊഴി ദീലീപിന് വിനയാകുന്നു. ദിലീപ് നായകനായി അഭിനയിക്കുന്ന ബാലചന്ദ്രകുമാറിന്റെ സിനിമയില്‍നിന്നു പിന്‍വാങ്ങുകയാണെന്നു ബാലചന്ദ്രകുമാറാണ് തന്നെ അറിയിച്ചതെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ റാഫി പറഞ്ഞത്. സിനിമയില്‍ നിന്നു പിന്‍മാറിയതിന്റെ വൈരാഗ്യമാണ് ബാലചന്ദ്രകുമാറിനെന്ന് ദിലീപും താനാണ് സിനിമയില്‍നിന്നു പിന്‍വാങ്ങിയതെന്ന് ബാലചന്ദ്രകുമാറും പറഞ്ഞ സാഹചര്യത്തില്‍ റാഫിയുടെ മൊഴി നിര്‍ണായകമാകും.

പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ വധശ്രമ ഗൂഢാലോചനക്കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ െ്രെകംബ്രാഞ്ചിനു കൈമാറിയ ഡിജിറ്റല്‍ തെളിവുകളില്‍ റാഫിയുടെ ശബ്ദവും പതിഞ്ഞിരുന്ന സാഹചര്യത്തില്‍ ഇതു സംബന്ധിച്ച കാര്യങ്ങളറിയാനാണ് അന്വേഷണ സംഘം അദ്ദേഹത്തെ വിളിച്ചുവരുത്തിയത്.

 


ഒരു പോക്കറ്റടിക്കാരന്റെ ജീവിതത്തെ ആസ്പദമാക്കി ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യാനിരുന്ന സിനിമയില്‍നിന്നു പിന്‍മാറുന്നതായി ബാലചന്ദ്രകുമാര്‍ തന്നെ ഫോണില്‍ വിളിച്ചു പറയുകയായിരുന്നുവെന്ന് മൊഴിയെടുപ്പിനു ശേഷം റാഫി പറഞ്ഞു. സിനിമയുടെ തിരക്കഥയില്‍ വേണ്ട മാറ്റം വരുത്താന്‍ റാഫിയെയാണ് ചുമതലപ്പെടുത്തിയിരുന്നത്.

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് റാഫിയെ ക്രൈം ബ്രാഞ്ച് ഇന്നലെയാണ് വിളിച്ചുവരുത്തിയത്. ബാലചന്ദ്രകുമാറും ദിലീപും തമ്മിലുള്ള വിഷയത്തില്‍ വ്യക്തത തേടാനാണ് റാഫിയെ വിളിച്ചുവരുത്തിയതെന്നാണ് വിവരം.

 



ദിലീപുമായി ബന്ധപ്പെട്ട സിനിമയില്‍നിന്ന് പിന്‍മാറിയത് തന്നെ വിളിച്ച് അറിയിച്ചത് ബാലചന്ദ്രകുമാര്‍ ആണെന്ന് റാഫി പറഞ്ഞു. സിനിമ ചെയ്യുന്നില്ല എന്നാണ് ബാലചന്ദ്രകുമാര്‍ പറഞ്ഞത്. അത് ഒരു വര്‍ഷത്തോളം ആയിട്ടില്ല. അതിന്റെ കാരണമെന്തെന്ന് അദ്ദേഹം പറഞ്ഞിരുന്നില്ലെന്ന് റാഫി മാധ്യമങ്ങളോടു പറഞ്ഞു.

ബാലചന്ദ്രകുമാര്‍ സിനിമയുടെ തിരക്കഥ തനിക്ക് നോക്കാന്‍ നല്‍കിയിരുന്നു. ബാലചന്ദ്രകുമാറിന് സിനിമ വൈകുന്നതില്‍ മനഃപ്രയാസം ഉണ്ടായി, ദേഷ്യമുള്ളതായി അറിയില്ല. കാര്‍ണിവല്‍ എന്ന കമ്പനിയാണ് സിനിമ നിര്‍മിക്കാനിരുന്നത്. അവര്‍ തന്നെ നിര്‍മിക്കുന്ന വേറൊരു സിനിമ കൂടിയുണ്ട്. അതിന്റെ തിരക്കഥ ആദ്യം എഴുതാന്‍ പറഞ്ഞു. അത് മുഴുവന്‍ ഗ്രാഫിക്‌സ് വച്ചുള്ള സിനിമയായതിനാല്‍ അതിനായി ഒരു വര്‍ഷത്തോളം പ്രീപ്രെഡക്ഷനു വേണം. അതിനാലാണ് ദിലീപിനെ വച്ചുള്ള'പിക് പോകറ്റ്' എന്ന പ്രോജക്ട് മാറ്റിവച്ചിട്ട് അതെഴുതാന്‍ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

 



നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി സുനില്‍കുമാര്‍ (പള്‍സര്‍ സുനി) കൈമാറിയ ദൃശ്യങ്ങള്‍ വ്യവസായിയായ 'വിഐപി'യുടെ സാന്നിധ്യത്തില്‍ ദിലീപിന്റെ വീട്ടിലെത്തിയത് ആലപ്പുഴയില്‍നിന്നാണെന്ന സൂചന ബാലചന്ദ്രകുമാറിന്റെ മൊഴിയിലുണ്ടായിരുന്നു. ഇതു സാധൂകരിക്കുന്ന ചില വിവരങ്ങള്‍ ഇന്നലെ പ്രതികളുടെ ചോദ്യംചെയ്യലില്‍ പുറത്തുവന്നതായി ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപിനെ തുടര്‍ച്ചയാണ് രണ്ട് ദിവസങ്ങളാണ് ചോദ്യം ചെയ്തത്. 2 ദിവസങ്ങളിലായി ചോദ്യംചെയ്തത് 22 മണിക്കൂര്‍. മാധ്യമങ്ങളോട് പ്രതികരിക്കാതെയാണു രണ്ടാം ദിവസവും ദിലീപ് മടങ്ങിയത്. ചോദ്യംചെയ്യലിനുള്ള കോടതി അനുമതി ചൊവ്വാഴ്ച അവസാനിക്കും.



ദിലീപിന്റെ വീട്ടില്‍നിന്ന് പിടിച്ചെടുത്ത ഡിജിറ്റല്‍ രേഖകള്‍ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. ഇതു മുന്‍നിര്‍ത്തിയാണ് പ്രധാനമായും ചോദ്യം ചെയ്തത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായ റാഫിയെ അന്വേഷണ സംഘം വിളിച്ചുവരുത്തി. ബാലചന്ദ്രകുമാര്‍ നല്‍കിയ ശബ്ദരേഖയിലുള്ളവരെ തിരിച്ചറിയാനാണു റാഫിയുടെ മൊഴിയെടുത്തത്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (3 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (4 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (4 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (5 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (7 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (7 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (8 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (8 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (8 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (8 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (9 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (9 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (9 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (9 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (9 hours ago)

Malayali Vartha Recommends