കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങള്‍! ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്.. ജിംനേഷ്യം, നീന്തല്‍കുളം എന്നിവ അടക്കും. തീയറ്ററുകളും അടയ്ക്കണം. സാമൂഹിക, സാമുദായിക, രാഷ്ട്രീയ പരിപാടികള്‍ പാടില്ല! തിരുവനന്തപുരം സി കാറ്റഗറിയില്‍

കോവിഡ് വ്യാപനം കുതിച്ചുയരുകയാണ്. ഇപ്പോഴിതാ തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലയെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. സാമൂഹിക, സാമുദായിക, രാഷ്ട്രീയ പരിപാടികള്‍ പാടില്ലെന്നും മതപരമായ ചടങ്ങുകള്‍ ഓണ്‍ലൈനായി ചുരുക്കാനുമാണ് നിര്‍ദ്ദേശം
തിരുവനന്തപുരത്ത് കോളേജുകളില്‍ അവസാന സെമസ്റ്റര്‍ ക്ലാസുകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി. ബാക്കി ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റാനും അധികൃതർക്ക് നിർദ്ദേശം നല്‍കി. ജില്ലയില്‍ ജിംനേഷ്യം, നീന്തല്‍കുളം എന്നിവ അടക്കും. തീയറ്ററുകളും അടയ്ക്കണം.
https://www.facebook.com/Malayalivartha

























