യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ആലപ്പുഴയില്‍ ചെറിയനാട് അരിയണ്ണൂര്‍ശ്ശേരി ഗ്രാമം കോളനിയില്‍ അമൃതം വീട്ടില്‍ ആരോമല്‍ ആണ് മരിച്ചത്.
ആരോമലിന്റെ പിറകിലിരുന്ന ചെറിയനാട് അരിയണ്ണൂര്‍ശ്ശേരി ഗ്രാമം കോളനിയില്‍ പുത്തന്‍ തറയില്‍ വിഷ്ണു വിജയന് ഗുരുതരമായി പരുക്ക് പറ്റി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് വിഷ്ണു.
ഇന്നലെ വൈകുന്നേരം 5.30 ഓടെ പേരിശേരി-ഓട്ടാഫീസ് റോഡില്‍ നെടുവരംകോട് എസ്.എന്‍. കോളേജ് ജങ്ഷന് സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് റോഡിലെ സൂചന ബോര്‍ഡില്‍ തട്ടിയ ശേഷം മതിലിലിടിച്ചാണ് അപകടം സംഭവിച്ചത്.
"
https://www.facebook.com/Malayalivartha

























