Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൈബർ ഇടങ്ങളിൽ സിപിഎം നടത്തുന്ന ആക്രമണം അതിരു കടക്കുന്നു; രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പ്

25 JANUARY 2022 10:02 AM IST
മലയാളി വാര്‍ത്ത

സൈബർ ഇടങ്ങളിൽ സിപിഎം നടത്തുന്ന ആക്രമണം അതിരു കടന്നിരിക്കുകയാണ്. സിപിഎമ്മിൻ്റെ മുതിർന്ന നേതാക്കളും അവരുടെ അണികൾക്ക് പ്രചോദനം നൽകുന്ന രീതിയിൽ അസഭ്യം വിളമ്പുകയാണ്. സിപിഎം ഭരണ പരാജയങ്ങളെ വിമർശിക്കുന്ന ആരെയും കടന്നാക്രമിച്ച് അവരുടെ വായ മൂടി കെട്ടുക എന്നതാണ് ഈ സൈബർ സഖാക്കളുടെ പ്രധാന ലക്ഷ്യം.

പ്രത്യേകിച്ചും കോൺഗ്രസ് പാർട്ടിയിലെ വനിതാ നേതാക്കളോട് ഇവർ പ്രതികരിക്കുന്നത് ഒട്ടും നിലവാരമില്ലാത്ത രീതിയിൽ ആണ്. പ്രതികരണങ്ങൾ തികച്ചും സ്ത്രീ വിരുദ്ധതയാണ്. ശ്രീമതി സോണിയാ ഗാന്ധി മുതൽ അരിത ബാബു വരെ ഇവരിൽനിന്നും ഏറ്റുവാങ്ങേണ്ടി വരുന്ന അധിക്ഷേപങ്ങൾ സിപിഎമ്മിലെ വനിതാ നേതാക്കൾ കാണുന്നുണ്ടാവും.

ഇക്കാര്യത്തിൽ സൈബർ സഖാക്കൾ മാത്രമല്ല അവർക്കൊപ്പം അവരുടെ പങ്കാളികളായ സംഘപരിവാർ അക്കൗണ്ടുകളും ഉണ്ട്. ഭീഷണിപ്പെടുത്തുന്നതും അസഭ്യം പറയുന്നതിലും സിപിഎം സൈബർ അണികൾക്കൊപ്പം സംഘപരിവാർ സൈബർ അണികളും ഒട്ടും മോശമല്ലാതെ പ്രവർത്തിക്കുകയാണ്.

ഇവർ രണ്ടു പേരിൽ നിന്നും ഒരേ പോലെ അക്രമണം നേരിടേണ്ടി വന്ന ഒരു വ്യക്തിയാണ് ഞാൻ. സംസ്ഥാന സർക്കാരിൻറെ അഴിമതികൾ പുറത്തു കൊണ്ടുവന്നതിൻ്റെ പേരിലും മോദി സർക്കാരിൻ്റെ ഫാസിസ്റ്റ് നടപടികളെ ചോദ്യം ചെയ്തതിൻ്റെ പേരിലും അതിരുകടന്ന ആക്രമണങ്ങൾ എനിക്ക് നേരിടേണ്ടി വന്നു.

ഇന്ന് എന്നെ വേദനിപ്പിച്ച മറ്റൊരു സംഭവം;

ശ്രീ റഫീഖ് അഹമ്മദിനെതിരെ സിപിഎം സൈബർ പോരാളികൾ അഴിച്ചുവിട്ട ആക്രമണമാണ്. കെ - റെയിൽ പദ്ധതിക്കെതിരെ ശ്രീ റഫീഖ് അഹമ്മദ് തൻ്റെ നിലപാട് അറിയിച്ചതാണ് ഇതിന് കാരണം.

വളരെ സംഘടിതമായും യാന്ത്രികമായും ഇവർ നടത്തുന്ന ഈ സൈബർ ആക്രമണങ്ങൾ യാദൃശ്ചികമല്ല. എകെജി സെൻററിൽ നിന്നും വരുന്ന നിർദ്ദേശമനുസരിച്ച് വളരെ ആസൂത്രണമായി നടക്കുന്ന ഒരു അക്രമമാണിത്. ഈ ഒളിപ്പോർ നടത്തുന്ന മുഖവും അന്തസ്സും ഇല്ലാത്ത ഈ അണികളെ നേരിട്ട് തിരിച്ചറിയുവാൻ കഴിയില്ലെങ്കിലും ഇവർ പ്രതിനിധീകരിക്കുന്ന പാർട്ടിയുടെ യഥാർത്ഥ മുഖച്ഛായ ജനം ഇതുവഴി തിരിച്ചറിയുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (3 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (4 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (4 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (5 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (7 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (7 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (8 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (8 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (8 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (9 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (9 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (9 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (9 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (9 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (9 hours ago)

Malayali Vartha Recommends