സംഘടിത കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്

സംഘടിത കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്.
ഗുണ്ടകള്‍ക്കെതിരെയുള്ള നടപടികള്‍ കര്‍ശനമാക്കണം. വാറണ്ട് നടപ്പാക്കാന്‍ മുന്‍ഗണന നല്‍കണമെന്ന് ഡിജിപി നിര്‍ദേശിച്ചു. ഗുണ്ടാ ആക്രമണങ്ങള്‍ പൊലീസ് സേനയ്ക്ക് നാണക്കേടായ നിലയ്ക്കാണ് ഡിജിപി കടുത്ത നിലപാടെടുത്തത്.
മയക്കുമരുന്ന്, സ്വര്‍ണം, അനധികൃത മദ്യം, മണ്ണ് എന്നിവയുടെ കടത്ത് തടയുന്നതിന് പ്രത്യേക സംഘങ്ങള്‍ക്ക് രൂപം നല്‍കണം. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം ജില്ലാ പോലീസ് മേധാവിമാര്‍ നേരിട്ട് നിരീക്ഷിക്കണം.
ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ പോലീസ് മേധാവിമാരുടെ യോഗത്തിലാണ് നിര്‍ദേശം. സ്ഥിരം കുറ്റവാളികള്‍ക്കെതിരെ ഗുണ്ടാനിയമപ്രകാരവും ക്രിമിനല്‍ നടപടി ചട്ടപ്രകാരവും ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. രാത്രികാല പട്രോളിങ് ശക്തിപ്പെടുത്തണം.
പോക്സോ കേസ് അന്വേഷണത്തില്‍ യാതൊരു വിധത്തിലുമുള്ള അമാന്തവും പാടില്ല. അതിരാവിലെ ബസ് സ്റ്റാന്റുകളിലും റെയില്‍വേ സ്റ്റേഷനുകളിലും പെട്രോളിങ് സംഘം പരിശോധന നടത്തണം. മദ്യപിച്ചുള്ള ഡ്രൈവിംഗ് കണ്ടെത്തുന്നതിന് പരിശോധന പുനരാരംഭിക്കണം. അമിതവേഗം, അലക്ഷ്യമായ ഡ്രൈവിംഗ് മുതലായവ പരിശോധിച്ച് നിയമാനുസൃത നടപടി സ്വീകരിക്കണം. ഹൈവേ പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും നിര്‍ദ്ദേശിച്ച് പോലീസ് മേധാവി.
https://www.facebook.com/Malayalivartha

























