മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന മകന്റെ മുറിയിലേക്കു അച്ഛന്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി... ചൂടേറ്റതോടെ മകന്‍ ചാടിയെഴുന്നേറ്റ് വാതില്‍ തുറന്ന് പുറത്തേക്കോടി , സംഭവശേഷം കാണാതായ അച്ഛന്‍ തൂങ്ങി മരിച്ച നിലയില്‍.....

മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന മകന്റെ മുറിയിലേക്കു അച്ഛന്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി... ചൂടേറ്റതോടെ ചാടിയെഴുന്നേറ്റ് വാതില്‍ തുറന്ന് പുറത്തേക്കോടി , സംഭവശേഷം കാണാതായ അച്ഛന്‍ തൂങ്ങി മരിച്ച നിലയില്‍.....
മാപ്രാണം തളിയക്കോണം തൈവളപ്പില്‍ കൊച്ചാപ്പു ശശിധരനാണ്(73) മരിച്ചത്. മകന്‍ നിധിനാണ് വാതില്‍ ചവിട്ടിത്തുറന്ന് അദ്ഭുകരമായി രക്ഷപ്പെട്ടത്. ഇന്നു പുലര്‍ച്ചെയാണ് സംഭവം നടന്നത്.
കുടുംബ വഴക്കാണ് പ്രശ്‌നത്തിനു കാരണമെന്ന് സൂചന. കിടന്നുറങ്ങുകയായിരുന്ന നിധിന്റെ മുറിയിലേക്കു പുറത്തുനിന്നു ശശിധരന്‍ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി. പെട്രോള്‍ ആളിപ്പടര്‍ന്നതിന്റെ ചൂട് അടിച്ചതോടെ ചാടിയെണീറ്റ നിധീഷ് ഒരു വിധത്തില്‍ വാതില്‍ തുറന്നു പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.
സംഭവത്തിനു ശേഷം ശശിധരനെ കാണാതായി. ഇതോടെ നാട്ടുകാരുടെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയപ്പോഴാണ് സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി മേല്‍നടപടികളെടുത്തു.
https://www.facebook.com/Malayalivartha

























