Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവാദങ്ങൾക്ക് അന്തിമം കുറിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വീണ്ടും ചാൻസലറുടെ പദവി ഏറ്റെടുത്തു; സർവകലാശാലയിലെ ഫയലുകൾ ഗവർണർ നോക്കി തുടങ്ങി; നാലു കത്തുകൾ അയച്ച മുഖ്യമന്ത്രി രണ്ടു തവണ ഗവർണറുമായി ഫോണിൽ സംസാരിച്ചത് വിഷയ പരിഹാരത്തിലേക്ക് നയിച്ചു

25 JANUARY 2022 12:36 PM IST
മലയാളി വാര്‍ത്ത

കേരളത്തെ ആകെ മൊത്തം നടുക്കിയതാണ് ഗവർണറും സർക്കാരും തമ്മിലുള്ള തീപാറുന്ന പോരാട്ടം... സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള പോരിന് താത്ക്കാലിക വിരാമം കുറിക്കുന്ന തലത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്. വിവാദങ്ങൾക്ക് അന്തിമം കുറിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വീണ്ടും ചാൻസലറുടെ പദവി ഏറ്റെടുത്തു തുടങ്ങി. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മുതൽ സർവകലാശാലയിലെ ഫയലുകൾ ഗവർണർ നോക്കി തുടങ്ങിയിരിക്കുകയാണ് .

അമേരിക്കയിലേക്ക് ചികിത്സയ്ക്ക് പോകുന്നതിന് മുന്നേ മുഖ്യമന്ത്രി പിണറായി വിജയൻ ചില ഇടപെടലുകൾ ഈ വിഷയത്തിൽ നടത്തിയിരുന്നു. ആ ഇടപെടലിലൂടെ പ്രശ്നത്തിന് പരിഹാരമായി . നാലു കത്തുകൾ അയച്ച മുഖ്യമന്ത്രി രണ്ടു തവണ ഗവർണറുമായി ഫോണിൽ സംസാരിക്കുകയും ചെയ്തതോടെയാണ് ഈ വിഷയത്തിൽ ഒരു പരിഹാരം ഇപ്പോൾ വന്നിരിക്കുന്നത് .

ആദ്യ മൂന്നു കത്തു ലഭിച്ചപ്പോൾതന്നെ മുഖ്യമന്ത്രിയുടെ നിലപാടിൽ തൃപ്തനാണെന്ന് ഗവർണർ നിലപാട് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസത്തിന്റെ തുടക്കത്തിലായിരുന്നു ഗവർണറും സർക്കാരും തമ്മിൽ നേർക്കുനേർ നിൽക്കുന്ന തരത്തിലുള്ള സാഹചര്യങ്ങൾ ഉടലെടുത്തത്. ചാൻസലർ പദവി താൻ ഒഴിയുകയാണെന്നും അത് മുഖ്യമന്ത്രി ഏറ്റെടുത്തു കൊള്ളാനും ആവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചു.

തുടർന്ന് സർക്കാരിനെതിരേ പരസ്യവിമർശനവും നടത്തുകയുണ്ടായി. ഇതിനിടയിൽ രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകാനുള്ള ചാൻസലറുടെ ശുപാർശ കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം പോലും ചേരാതെ തള്ളിക്കളഞ്ഞത് തർക്കത്തിന് ആക്കം കൂട്ടുകയായിരുന്നു . കേരള സർവകലാശാല വിസിക്ക് ഇംഗ്ലീഷ് ശരിയായി എഴുതാൻ പോലും അറിയില്ലെന്ന് ഗവർണർ പരിഹസിച്ചു .

എന്തുകൊണ്ട് ഡിലിറ്റ് നിഷേധിച്ചു എന്നു വ്യക്തമാക്കുന്ന വിസിയുടെ വിശദീകരണക്കുറിപ്പാണ് ഗവർണറെ ചൊടിപ്പിക്കുന്ന സാഹചര്യത്തിലേക്ക് അവരെ നയിക്കുകയുണ്ടായി . ചട്ടങ്ങളെ കാറ്റിൽപറത്തി കണ്ണൂർ സർവകലാശാല വിസിക്ക് വീണ്ടും നിയമനം നൽകിയതും ഗകൂടുതൽ പ്രകോപിതനാക്കുകയായിരുന്നു. തുടർന്ന് സംസ്ഥാനത്തെ എല്ലാ സർവകലാശാലകളുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഗവർണർ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു.

അതോടെ ഗവർണർക്ക് ഫയൽ അയക്കുന്നത് സർക്കാർ നിർത്തിവെച്ചു. സർക്കാറും തമ്മിലുള്ള ഈ പ്രശ്നം ഏതാണ്ട് അയവ് വന്നിരിക്കുകയാണ്. അതുകൊണ്ടുതന്നെ വീണ്ടും സർക്കാർ ഗവർണർക്ക് ഫയൽ അയച്ചു തുടങ്ങിയിരിക്കുകയാണ്. ഇതിനിടയിൽ ഗവർണർ പ്രതിപക്ഷനേതാവും തമ്മിൽ തർക്കം ഉടലെടുക്കുന്ന സാഹചര്യങ്ങൾ ഉണ്ടായി. ഭയങ്കര വിമർശനങ്ങളാണ് പ്രതിപക്ഷനേതാവ് ഗവർണർക്കെതിരെ ഉയർത്തിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (3 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (4 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (4 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (5 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (7 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (7 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (8 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (8 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (8 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (9 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (9 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (9 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (9 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (9 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (10 hours ago)

Malayali Vartha Recommends