Widgets Magazine
26
Oct / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം.. ഒരു ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാനും തുടർന്ന് ഒക്ടോബർ 28 ഓടെ തീവ്ര ചുഴലിക്കാറ്റായി മാറാനും സാധ്യത..മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ കരയിലേക്ക് വീശും..


ഒപ്പിടുമെന്ന വിവരം മന്ത്രി വി ശിവൻകുട്ടി അറിഞ്ഞത് അന്ന് രാവിലെ മാത്രം...രസകരമായ ഈ വാർത്തയാണ് തിരുവനന്തപുരത്ത് നിന്നും ഒടുവിൽ എത്തിയത്...ശ്രീയിൽ ഒപ്പിടാൻ ഗവ. സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത് മുഖ്യമന്ത്രിയാണ്..


കണ്ണിൽ ചോരയില്ലാത്ത ക്രൂരത..ഭാര്യയുമായുണ്ടായ വഴക്കിട്ടതിനെ തുടര്‍ന്ന് പിതാവ് ഇരട്ടക്കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തി..നാടിനെ നടുക്കിയ കൊലപാതകം..ശേഷം ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു..


12 വീടുകള്‍ക്ക് മേലെയാണ് മണ്ണിടിഞ്ഞ് വീണത്.. ആളുകളെ ഒഴുപ്പിച്ചതു കൊണ്ടു മാത്രമാണ് ആ 12 വീട്ടില്‍ മറ്റാരും ഉണ്ടാകാതിരുന്നത്..ഇല്ലെങ്കിൽ അടിമാലിയിൽ വൻ ദുരന്തം സംഭവിക്കും


ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണം പിടിച്ചെടുത്തു.. ശ്രീറാംപുരയിലെ വീട്ടില്‍ നിന്ന് 176 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്...ഭൂമി ഇടപാട് രേഖകളും പിടിച്ചെടുത്തതായാണ് ലഭിക്കുന്ന വിവരങ്ങള്‍..

ജനപ്രീയന് താൽക്കാലിക ആശ്വാസം,അറസ്റ്റ് ഉടനില്ല , മുൻകൂർ ജാമ്യാപേക്ഷ പരി​ഗണിക്കുന്നത് മാറ്റി ഹൈക്കോടതി, കേസ് മാറ്റണമെന്ന് ആവശ്യപ്പെട്ടത് പ്രോസിക്യൂഷൻ...!!!

27 JANUARY 2022 10:46 AM IST
മലയാളി വാര്‍ത്ത

More Stories...

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം.. ഒരു ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാനും തുടർന്ന് ഒക്ടോബർ 28 ഓടെ തീവ്ര ചുഴലിക്കാറ്റായി മാറാനും സാധ്യത..മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ കരയിലേക്ക് വീശും..

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വയോധിക മരിച്ചു... നാലു പേർക്ക് പരുക്ക്

ജീവനൊടുക്കിയ കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിച്ചവർക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് കുടുംബം... ഹര്‍ജി അടുത്ത മാസം 11ന് പരിഗണിക്കും

ഒപ്പിടുമെന്ന വിവരം മന്ത്രി വി ശിവൻകുട്ടി അറിഞ്ഞത് അന്ന് രാവിലെ മാത്രം...രസകരമായ ഈ വാർത്തയാണ് തിരുവനന്തപുരത്ത് നിന്നും ഒടുവിൽ എത്തിയത്...ശ്രീയിൽ ഒപ്പിടാൻ ഗവ. സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത് മുഖ്യമന്ത്രിയാണ്..

കൂമ്പൻപാറയിലുണ്ടായ മണ്ണിടിച്ചിൽ മരിച്ച ബിജുവിന്‍റെ സംസ്കാരം ഇന്ന് നടക്കും... ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് തറവാട് വീട്ടിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക...

ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരി​ഗണിക്കുന്നത് ഹൈക്കോടതി മാറ്റിയിരിക്കുകയാണ്. ബുധനാഴ്ച്ചത്തേക്കാണ് ഇനി മുൻകൂർ ജാമ്യാപേക്ഷ പരി​ഗണിക്കുന്നത്. അതുവരെ അറസ്റ്റ് പാടില്ലെന്നും കോ‌ടതി നിർദ്ദേശിച്ചു. കേസ് മാറ്റണമെന്ന് പ്രോസിക്യൂഷനാണ് ആവശ്യപ്പെട്ടത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പെടെ അഞ്ച് പ്രതികളുടേയും മുൻകൂർ ജാമ്യപേക്ഷയിൽ കോടതി ഇന്ന് പരിഗണിക്കുമെന്ന പ്രതീക്ഷയിലായിരുന്ന്.

ഈ പ്രതീക്ഷ അപ്പാടെ തകിടം മറിച്ചു കൊണ്ടായിരുന്നു കോടതി ജാമ്യാപേക്ഷ പരി​ഗണിക്കുന്നത് മാറ്റിയത്. കേസിമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ ചോദ്യം ചെയ്യൽ പൂർത്തിയായത്. മൂന്ന് ദിവസം 33 മണിക്കൂറായിരുന്നു അഞ്ച് പ്രതികളേയും ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യാൻ സാധിച്ചത്.

 

ദിലീപിന് പുറമെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സൂരജ്, സഹായി കൃഷ്ണദാസ് എന്ന അപ്പു, ഉറ്റ സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. ചൊവ്വാഴ്ച രാത്രിയോടെ ചോദ്യം ചെയ്യൽ അവസാനിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിരുന്നു. ഇതോടെ നടൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യപേക്ഷ സമർപ്പിക്കുകയായിരുന്നു.

കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന് സംവിധായകൻ ബാലചന്ദ്ര കുമാർ വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടനുൾപ്പെടെയുള്ളവർക്കെതിരെ പോലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിച്ചു. കൂടുതൽ ചോദ്യം ചെയ്യലിനായി ഞായറാഴ്ച മുതൽ മൂന്ന് ദിവസം ദിലീപും മറ്റ് നാല് പ്രതികളും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് കോടതി നിർദേശിക്കുകയായിരുന്നു .ജനുവരി 27 വരെ നടനെ അറസ്റ്റ് ചെയ്യരുതെന്നും മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങൾ മുദ്രവച്ച കവറിൽ കൈമാറണമെന്നും കോടതി നേരത്തെ അറിയിച്ചിരുന്നത്.

കേസില്‍ പ്രതികള്‍ ക്രൈംബ്രാഞ്ചിന് ഫോണ്‍ കൈമാറില്ല. ഫോണ്‍ ഹാജരാക്കണമെന്ന ക്രൈംബ്രാഞ്ച് നോട്ടിസിന് ഉടന്‍ മറുപടി നല്‍കും. അഭിഭാഷകര്‍ക്ക് ഫോണ്‍ കൈമാറിയെന്ന് ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ പറഞ്ഞു.ദിലീപ് അടക്കം നാല് പ്രതികള്‍ ഫോണ്‍ മാറ്റിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ദിലീപിന്റെ വീട്ടില്‍നിന്നു പിടിച്ചെടുത്തത് പുതിയ ഫോണ്‍ ആണ്. തെളിവുകള്‍ നശിപ്പിക്കാനാണ് ഫോണ്‍ മാറ്റിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടര്‍ന്ന് പഴയ ഫോണ്‍ ഹാജരാക്കാന്‍ പ്രതികള്‍ക്ക് നോട്ടിസ് നല്‍കുകയായിരുന്നു.

 

അതേസമയം നേരത്തേ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഫൊറന്‍സിക് വിദഗ്ധനു നല്‍കിയെന്ന് നടന്‍ ദിലീപ് വ്യക്തമാക്കി. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അയച്ച സന്ദേശങ്ങള്‍ വീണ്ടെടുക്കാനാണു ഫോണ്‍ നല്‍കിയത്. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് കിട്ടും. ഈ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാം. ഫോണ്‍ ഹാജരാക്കാന്‍ നോട്ടിസ് നല്‍കിയതു നിയമപരമല്ല. കേസുമായി ബന്ധപ്പെട്ട മൊബൈല്‍ ഫോണുകള്‍ കോടതിയില്‍ ഹാജരാക്കിയതാണ്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെയും അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിന്റെയും ഫോണുകള്‍ പിടിച്ചെടുക്കണം. ഇവര്‍ തനിക്കെതിരെ നടത്തുന്ന ഗൂഢാലോചന ഫോണ്‍ പരിശോധിച്ചാല്‍ തെളിയുമെന്നും ദിലീപ് അവകാശപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓ​വ​റോ​ൾ കി​രീ​ട​മു​റ​പ്പി​ച്ച തി​രു​വ​ന​ന്ത​പു​രം മു​ന്നേ​റ്റം തു​ട​രു​ന്നു  (5 minutes ago)

Cyclone Montha ജനങ്ങൾക്ക് നിർദ്ദേശം  (7 minutes ago)

ഛഠ് പൂജ ആഘോഷങ്ങൾക്ക് ഔദ്യോഗികമായി  (9 minutes ago)

സിടെറ്റ് പരീക്ഷ ഫെബ്രുവരിയിൽ  (10 minutes ago)

പുതിയ ആഭരണങ്ങളോ അലങ്കാര വസ്തുക്കളോ സ്വന്തമാക്കാൻ സാധിക്കുന്നതാണ്.  (14 minutes ago)

അനുപൂരക പോഷക പദ്ധതിക്ക് 93.4 കോടി  (20 minutes ago)

വായു ഗുണനിലവാരം വളരെ താഴ്ന്നനിലയിൽ....    (28 minutes ago)

വയോധിക പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച്മരിച്ചു  (44 minutes ago)

നവീൻ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിച്ചവർക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് കുടുംബം... ഹര്‍ജി അടുത്ത മാസം 11ന് പരിഗണിക്കും  (1 hour ago)

V. Sivankutty കളങ്കം ചാർത്തി ഒരു പടിയിറക്കം.  (1 hour ago)

മരിച്ച ബിജുവിന്‍റെ സംസ്കാരം ഇന്ന്  (1 hour ago)

Maharashtra. പോലിസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി യുവാവ്  (1 hour ago)

ആ 12 വീട്ടില്‍ മറ്റാരും ഉണ്ടാകാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി  (1 hour ago)

റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തി  (1 hour ago)

SABARIMALA പോറ്റി ചെറിയ മീനല്ല  (1 hour ago)

Malayali Vartha Recommends