Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

'ബന്ധങ്ങൾക്ക് എന്താണ് വിലയെന്ന് അറിയണമെങ്കിൽ നമ്മളൊന്നു വീണുപോകണം. നിങ്ങളുടെ കൂട്ടത്തിലോ കുടുംബത്തിലോ ഒരാൾ രോഗം ബാധിച്ചാൽ പൈസ കൊടുത്തു സഹായിക്കാൻ പറ്റിയില്ലേലും നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന ഒരു വലിയ കാര്യം ഉണ്ട്. അവരോട് ഇടയ്ക്കൊക്കെ ഒന്ന് സംസാരിക്കുക.. എന്നാലും നിനക്കിത് വന്നല്ലോ എന്നല്ല, പേടിക്കേണ്ട ഞങ്ങൾ കൂടെയുണ്ട് എന്ന്...' വൈറലായി കുറിപ്പ്

28 JANUARY 2022 11:23 AM IST
മലയാളി വാര്‍ത്ത

നീറുന്ന വേദനകൾ നൽകുന്ന കാൻസറിനെ പടപൊരുതി വീഴിക്കൊണ്ടിരിക്കുന്ന അനുഭവം പങ്കുവയ്ക്കുകയാണ് രാജി ശങ്കർ അറയ്ക്കൽ എന്ന യുവതി. എത്രമാത്രം സന്തോഷത്തിലായിരുന്ന തങ്ങളുടെ ലോകം ഓവറി കാൻസറിന്റെ രൂപത്തിലെത്തിയ വിധിയെ തുടർന്ന് കീഴ്മേൽ മറിഞ്ഞത് എന്ന് രാജി കുറിക്കുന്നു. കാൻസറാണെന്ന് ഉറപ്പിക്കുന്ന ഫലം ലഭിക്കുമ്പോൾ പതിനൊന്നു വയസ് മാത്രം ഉള്ള മോളുടെ മുഖം മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ. വേദനകളുടെ നിലയില്ലാക്കയത്തില്‍ നിന്ന് അവിടുന്നങ്ങോട്ട് പൊരുതിക്കയറിയ അനുഭവം രാജിയുടെ വാക്കുകളിൽ പ്രകടമാണ്. കാൻസർ അതിജീവന–സൗഹൃദ കൂട്ടായ്മയായ നവജീവനയിലാണ് രാജി ശങ്കറിന്റെ അനുഭവം പങ്കുവയ്ക്കുകയാണ്.


ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

ഒരു യുദ്ധം കഴിഞ്ഞുള്ള വരവാണ്.. നിരന്തരം ക്ഷീണം, food കഴിച്ചാൽ അന്നേരം ടോയ്ലറ്റ് ൽ പോണം, വിശപ്പില്ല, ഇടയ്കിടയ്ക്ക് വയറു വേദന ഇങ്ങനെ ഒക്കെയുള്ള നൂറായിരം പ്രശ്നങ്ങളും ആയാണ് കഴിഞ്ഞ 2021 ഡിസംബറിൽ ഞാൻ കൊച്ചിയിലെ എണ്ണം പറഞ്ഞ ഗ്യാസ്ട്രോയേക്കാണുന്നത്. Endoscoy, colonoscopy, blood ടെസ്റ്റുകൾ ഒക്കെ ചെയ്തിട്ട് എനിക്ക് IBS ആണെന്ന നിഗമനത്തിൽ ഡോക്ടർ എത്തി. ഒരുമാസം മെഡിസിൻ കഴിച്ചിട്ടും മാറ്റം ഇല്ല. വീണ്ടും ഡോക്ടർ നെ കണ്ടു. ടെൻഷൻ കൊണ്ട് ഉണ്ടാവുന്നതാണ് ഇതൊക്കെ എന്ന് പറഞ്ഞു. ഇനി വരണ്ട ബുദ്ധിമുട്ട് തോന്നുമ്പോൾ മെഡിസിൻ വാങ്ങി കഴിച്ചാൽ മതി എന്ന് പറഞ്ഞു.

ഞാൻ കുറവില്ല, വയറുവേദന ഉണ്ട് എന്നൊക്കെ പറഞ്ഞപ്പോൾ അങ്ങേര് പറഞ്ഞു എന്റെ തോന്നൽ ആണെന്ന് .. വീട്ടിൽ എത്തി.. കുറവില്ല.. ഇടയ്ക്ക് ഓക്കാനം, food വേണ്ട, വെയിറ്റ് കുറയുന്നു, period ഓവർ flow... വയർ വീർത്തിരിക്കുന്നു ഗ്യാസ്ട്രോയെ വീണ്ടും കാണാൻ തോന്നിയില്ല. നേരെ ഗൈനക്കിനെ കണ്ടു.. സ്കാനിംഗ് പറഞ്ഞു.. റിപ്പോർട്ട്‌ വന്നു. വയറ്റിൽ ഫ്ലൂയിഡ് നിറഞ്ഞിരിക്കുന്നു. സ്കാനിങ്ങിൽ growth കാണുന്നുണ്ട്. കൂടുതൽ ടെസ്റ്റുകൾ ചെയ്യണം, MRI എടുക്കണം, കൂടാതെ CA125 ടെസ്റ്റും.

എനിക്കൊന്നും മനസ്സിലായില്ല. കൂടെവന്ന കെട്ടിയോനും കാര്യമായൊന്നും തോന്നിയില്ല. സാധാരണ ഇതൊക്കെ ഹോസ്പിറ്റലിൽ പതിവാ എന്ന മട്ട്.. MRI ക്ക് ജനറൽ ഹോസ്പിറ്റലിൽ അന്വേഷിച്ചപ്പോൾ രണ്ടാഴ്ച സമയം എടുക്കും. പ്രൈവറ്റ് ചെയ്തു എന്തിനാ CASH കളയുന്നെ എന്ന ചിന്ത കൊണ്ട് വീട്ടിലെത്തി. BUT റിസൾട്ടുകൾ ഒക്കെ കണ്ടപ്പോൾ, എന്റെ അവശത കണ്ടപ്പോൾ എന്റെ ചങ്ക് കൂട്ടുകാരിക്ക് അപകടം മണത്തു. പിറ്റേന്ന് രാവിലെ തന്നെ നേരെ ഇന്ദിരഗാന്ധി ഹോസ്പിറ്റലിലേക്ക്.. DR. VP GANGADHARAN സാറിനെ കണ്ടു. ഉടനെ MRI & CA125ചെയ്യാൻ പറഞ്ഞു. അന്നേരവും ഞാൻ കൂൾ നുമ്മക്കൊന്നും വരില്ലന്നെ എന്ന മട്ട്.. But റിസൾട്ട്‌ കണ്ടപ്പോൾ sir പറഞ്ഞു. ഓവറി ക്യാൻസർ നാളെ കീമോ start ചെയ്യാം എന്ന് പിന്നെ പറഞ്ഞതൊന്നും എന്റെ തലയിൽ കയറിയില്ല..

പതിനൊന്നു വയസ് മാത്രം ഉള്ള മോളുടെ മുഖം മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ പിന്നീട്... പെട്ടന്ന് നിലയില്ലാക്കയത്തിൽ പെട്ടപോലെ.. അന്ന് ഹോസ്പിറ്റലിൽ നിന്ന് കൂട്ടുകാരിയുടെ വീട്ടിലേക്ക് ആണ് ഞങ്ങൾ പോയത്.. ആദ്യം ഗൈനക്കിനെ കണ്ടിട്ട് വന്നത് മുതൽ ഞാൻ അവളുടെ അടുത്തായിരുന്നു.. പക്ഷെ എപ്പോഴും എന്റെ അടുത്തിരിക്കുന്നവൾ എന്റെ അടുത്തേക്ക് വന്നതേയില്ല.. ഭയങ്കര തിരക്ക് ഭാവിച്ചു അപ്പുറത്ത് മുറിയിൽ ഫോണുമായി നടന്നു. തിരക്കാവും.. എന്നോർത്ത് ഞാൻ ഒന്നും പറഞ്ഞില്ല.. ആദ്യ റിസൾട്ട്‌ കണ്ടപ്പോഴേ എന്റെ ചങ്കിന് മനസ്സിൽ ആയിരുന്നു എന്നിൽ ഞണ്ട് പിടിമുറുക്കി എന്ന്.. എന്നിൽ നിന്ന് മുഖം ഒളിപ്പിക്കാൻ ആയിരുന്നു ആ തിരക്കഭിനയം..

മെഡിക്കൽ കാര്യങ്ങളെക്കുറിച്ചുള്ള വിവരത്തിൽ വട്ടപ്പൂജ്യം ആയ എനിക്ക് ഒരു കുന്തവും മനസ്സിലായില്ല പക്ഷെ Gangadharan സാറിനെ കണ്ടു വന്നതിനു ശേഷം അവളെന്നോട് പറഞ്ഞു.. നമ്മൾ ഒരു വലിയ ട്രീറ്റ്മെന്റ് ലേക്ക് പോവുകയാണ്, മനസ്സ് പതറരുത്, ധൈര്യം ആയിരിക്കണം, നിന്റെ മോൾക്കുവേണ്ടി നിനക്ക് തിരിച്ചു വരണം എന്ന്.. പിറ്റേന്ന് മുതൽ പോരാട്ടം ആരംഭിച്ചു.. വയറിൽ കെട്ടിക്കിടന്ന വെള്ളം ടാപ് ചെയ്യലായിരുന്നു ആദ്യം..

ഒന്നര ലിറ്റർ വെള്ളം ഉണ്ടായിരുന്നു ആദ്യം പിന്നെ കീമോ.. വീണ്ടും ടാപ്പിങ് ഇൻഫെക്ഷൻ, അതുമാറ്റാൻ വീണ്ടും സർജറി.. തുടർച്ചയായ ഹോസ്പിറ്റൽ വാസം.. തളർന്നു വീണു പോകുന്ന അവസ്ഥ..അതിനിടയ്ക്ക് കോവിഡ്.. പതിനാല് ദിവസത്തോളം pvs ലെ cfltc യിൽ കൂടെ ആരുമില്ലാതെ വയറിൽ സർജറിയുടെ മുറിവ്,.. കീമോയുടെ ക്ഷീണം..ആകെ തളർന്നു തകർന്ന അവസ്ഥ.. ഓരോ തവണയും വേദനകളിലൂടെ കടന്നുപോകുമ്പോൾ മോളുടെ മുഖം മാത്രം ആയിരുന്നു മനസ്സിൽ.. അവൾക്കുവേണ്ടി തിരിച്ചുവന്നേ പറ്റൂ എന്ന വാശി മനസ്സിൽ നിറച്ചു.. പ്രാർഥനയിൽ മുറുകെപ്പിടിച്ചു... പിന്നീട് തുടർ കീമോകൾ.. സർജറി... അങ്ങനെ.. ഇപ്പോൾ കീമോകൾ അവസാനിച്ചു. പിന്നീട് എടുത്ത സ്കാനുകളിൽ ക്യാൻസർ ബൈ പറഞ്ഞിരിക്കുന്നു . ഇനി രണ്ടുമാസം കൂടുമ്പോൾ റിവ്യൂ പോണം..

മാർച്ചിൽ ഓവറി കാൻസർ സ്ഥിതീകരിക്കുമ്പോൾ മോളെക്കുറിച്ചും, ട്രീറ്റ്മെന്റ് നെക്കുറിച്ചും ടെൻഷൻ ആയിരുന്നു.. പക്ഷെ ഞാൻ കൊടുത്ത മുട്ടൻ പണി കണ്ട് പകച്ചെങ്കിലും എന്റെ നല്ല പാതി എന്നോട് ചേർന്നു നിന്നു.എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയും അവളുടെ കുടുംബവും , പാറ പോലെ എന്റെ കൂടെ നിന്നു. എന്റെമോളെ പൊന്നുപോലെ നോക്കി.. പിന്നെ എന്റെ പ്രിയപ്പെട്ട കൂട്ടുകാർ.. ഓരോരുത്തരും മാറി മാറി ഹോസ്പിറ്റലിൽ നിന്നു.. എനിക്ക് ഒരു കുറവും വരാതെ.. ഇങ്ങനെ ഒരു വലിയ ട്രീറ്റ്മെന്റ് ലേക്ക് കടന്നപ്പോൾ ബാധ്യത ആയെങ്കിലോ, പണം കടം ചോദിച്ചാലോ എന്നൊക്കെ കരുതി ആവാം ബന്ധുക്കൾ ആരും ഈ വഴി വന്നിട്ടില്ല ഇതെഴുതും വരെ.. പെട്ടന്ന് അടുത്തു നിന്ന് മാറിയപ്പോൾ മോള് ആകെ സങ്കടത്തിൽ ആയി.. അവളോട് ആദ്യം ഒന്നും പറഞ്ഞിരുന്നില്ല.

പക്ഷെ കരച്ചിൽ കൂടിയപ്പോൾ ആദ്യ കീമോ കഴിഞ്ഞു വന്നപ്പോൾ ഞാൻ അവളോട് എല്ലാം പറഞ്ഞു.. അമ്മയ്ക്ക് കാൻസർ ആണ്.. കുറച്ച് നാൾ നല്ല ട്രീറ്റ്മെന്റ് എടുത്താലേ പഴയ അമ്മയെ കിട്ടൂ.. എന്നൊക്കെ. ഒരുപാട് വായിക്കുന്ന അവൾ വേഗം ഉൾക്കൊണ്ടു.. പിന്നീട് ഓരോ തവണ വേദനിക്കുമ്പോഴും, മുടി മൊട്ടയടിച്ചും, മെലിഞ്ഞും ഓരോ അവസ്ഥയിലൂടെ കടന്നു പോകുമ്പോൾ ഒക്കെ അവൾ പറയും പോട്ടെ മിടുക്കിയാവാൻ വേണ്ടിയല്ലേ.. മുടിയില്ലേലും എന്റെ അമ്മ സുന്ദരി അല്ലെ എന്നൊക്കെ.. അന്നുമുതൽ ഇന്നുവരെ അവൾ പകർന്നുതന്ന പോസിറ്റിവിറ്റി അതൊരു പിടിവള്ളി ആയിരുന്നു. ഇപ്പോൾ ഇതെഴുതുന്നത് നിങ്ങളെ ചിലതൊക്കെ ഓർമിപ്പിക്കാൻ ആണ്.

1.വയ്യായ്കകൾ വരുമ്പോൾ സ്വയം സ്പെഷ്യലിസ്റ്റിനെ കാണാതെ ഒരു ഫിസിഷ്യനെ കാണുക. അയാൾ പറയും പിന്നെ നാം ആരെ കാണണം എന്ന്. എന്റെ കാര്യത്തിൽ രണ്ടു മാസത്തോളം ട്രീറ്റ്മെന്റ് വൈകിയത് അതുകൊണ്ടായിരുന്നു.

2.പിന്നെ ഇടയ്ക്കൊക്കെ ഒരു body ചെക്കപ്പ് ചെയ്യുക.30കഴിഞ്ഞാൽ തീർച്ചയായും ക്യാൻസർ ചെക്കപ് ചെയ്യുക.

3. നല്ല സൗഹൃദങ്ങൾ ഉണ്ടാക്കിയിടുക. ഞാനും എന്റെ കുടുബവും എന്ന ചിന്ത മാറ്റി ആരെയെങ്കിലും ഒക്കെ സഹായിക്കുക. ബന്ധുക്കൾ അപകടസന്ധിയിൽ കൂടെ ഉണ്ടാവണം എന്നില്ല. എന്റെ ശക്തി എന്റെ ഫ്രണ്ട്‌സ് ആയിരുന്നു. പിന്നെ എന്റെ കെട്ടിയോനും കുഞ്ഞും. ബന്ധങ്ങൾക്ക് എന്താണ് വിലയെന്ന് അറിയണമെങ്കിൽ നമ്മളൊന്നു വീണുപോകണം.

നിങ്ങളുടെ കൂട്ടത്തിലോ കുടുംബത്തിലോ ഒരാൾ രോഗം ബാധിച്ചാൽ പൈസ കൊടുത്തു സഹായിക്കാൻ പറ്റിയില്ലേലും നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന ഒരു വലിയ കാര്യം ഉണ്ട്. അവരോട് ഇടയ്ക്കൊക്കെ ഒന്ന് സംസാരിക്കുക.. എന്നാലും നിനക്കിത് വന്നല്ലോ എന്നല്ല, പേടിക്കേണ്ട ഞങ്ങൾ കൂടെയുണ്ട് എന്ന്. അനുഭവത്തിൽ നിന്നും പറയട്ടെ നിങ്ങൾ വിചാരിക്കുന്നതിലും ആയിരമിരട്ടി ശക്തി ഉണ്ട് അത്തരം വാക്കുകൾക്ക്.ചിലപ്പോഴൊക്കെ സങ്കടം വന്നിട്ടുണ്ട്, ചേർത്ത് നിർത്തേണ്ട പലരും അകന്നു നിന്നപ്പോൾ.

4. മികച്ച ഒരു mediclameപ്ലാൻ കടം വാങ്ങിയെങ്കിലും ചേരുക. ഉണ്ടാക്കിയതൊക്കെ ഹോസ്പിറ്റലിൽ കൊടുക്കാൻ ഒരു അസുഖം വന്നാൽ മതി. ഒപ്പം ക്യാൻസർ care പ്ലാനുകൾ എടുക്കുക. ചെറിയ ക്യാഷ് ആകുകയുള്ളൂ. എന്റെ ചികിത്സയിലുടനീളം ചിലവിനെക്കുറിച്ച് എനിക്ക് ഒരു ടെൻഷനും എനിക്കില്ലായിരുന്നു.. ഇൻഷുറൻസ് ൽ 16വർഷത്തോളം ആയി. അതുകൊണ്ട് തന്നെ അതിന്റെ പ്രാധാന്യം മാറ്റാരേക്കാളും അറിയാം. അതുകൊണ്ടാണ് എനിക്കിപ്പോഴും സമാധാനത്തോടെ ചിരിക്കാൻ പറ്റുന്നത്. ഒരു രൂപ പോലും കടം വാങ്ങേണ്ടിയോ, കൈ നീട്ടേണ്ടിയോ വരാഞ്ഞത്. ക്യാൻസർ ഒരു മാറാരോഗം ഒന്നുമല്ല,സമയത്തു മികച്ച ചികിത്സ സമയത്തു കിട്ടുകയാണെങ്കിൽ പൂർണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വരാം. അതിനു പണം വേണം.

 

5. ഇനി പറയാനുള്ളത് കാൻസർ വന്നു ചികിത്സയിൽ ഇരിക്കുന്നവരോടാണ്.അസുഖം വന്നാൽ അതിനെ ധൈര്യമായി നേരിടുക.ചികിത്സിക്കുന്ന ഡോക്ടറെയും, കഴിക്കുന്ന മരുന്നിനെയും, ദൈവത്തെയും ഉറച്ചു വിശ്വസിക്കുക.ചികിത്സക്ക് കുറുക്കു വഴികൾ തേടാതിരിക്കുക. സന്തോഷമായിരിക്കുക. പോസിറ്റിവിറ്റിയോളം വലിയ മരുന്നില്ല.. കാരണം നമ്മളൊന്നും ഈ വെയിലിൽ വാടാൻ ഉള്ളവർ അല്ലല്ലോ.

Rajisankar Arackal ( cancer survivor )

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (58 minutes ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (1 hour ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (1 hour ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (1 hour ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (1 hour ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (1 hour ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (1 hour ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (1 hour ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (2 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (2 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (2 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (3 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (4 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (4 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (4 hours ago)

Malayali Vartha Recommends