സംസ്ഥാനവ്യാപകമായി ഓട്ടോ–ടാക്സി പണിമുടക്ക് നാളെ... ഇന്ന് സർക്കാരുമായി നിർണായക ചർച്ച നടക്കും

നിരക്ക് പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് ഓട്ടോ–ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ സംയുക്ത സമരസമിതി സംസ്ഥാനവ്യാപകമായി 24 മണിക്കൂർ പണിമുടക്കുന്നതാണ് .ഇന്ന് അർധരാത്രി 12 മുതൽ നാളെ രാത്രി 12 വരെയാണ് പണിമുടക്ക്. എട്ട് ലക്ഷത്തിലധികം തൊഴിലാളികളുടെ ഉപജീവനം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു, എഐടിയുസി, എച്ച്എംഎസ്, കെടിയുസി തുടങ്ങിയവയുടെ നേതൃത്വത്തിലാണ് സമരം.
മിനിമം ചാർജ് ഒന്നര കിലോമീറ്ററിന് 50 രൂപയായും തുടർന്നുള്ള കിലോമീറ്ററിന് 20 രൂപയായും ഉയർത്തണമെന്നും ആവശ്യപ്പെടും. ഓട്ടോകളിലും ലൈറ്റ് മോട്ടോർ വാഹനങ്ങളിലുംപോകുന്ന കുട്ടികളെ സ്കൂളിലെത്തിച്ചശേഷമാകും തൊഴിലാളികൾ പണിമുടക്കിൽ പങ്കുചേരുക.
അതേസമയം ഓട്ടോ-ടാക്സി നിരക്ക് വർദ്ധന ആവശ്യപ്പെട്ട് സംയുക്ത തൊഴിലാളി യൂണിയൻ പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്കിന് മുന്നോടിയായി ഇന്ന് (നവംബർ 11) സർക്കാരുമായി നിർണായക ചർച്ച നടക്കുന്നുണ്ട്. ഈ വിഷയത്തിൽ ട്രേഡ് യൂണിയൻ നേതാക്കളുമായി മന്ത്രി സി.പി.ജോൺ ഇന്ന് ഉച്ചയ്ക്ക് 12ന് ട്രാൻസ്പോർട്ട് കമ്മീഷണറേറ്റിൽ ചർച്ച നടത്തും.
"
https://www.facebook.com/Malayalivartha
























