മലയാളി താരം സഞ്ജു സാംസണ് ഇന്ന് 32-ാം പിറന്നാൾ.... കേരളത്തിന്റെ അഭിമാനതാരത്തിന് ആശംസകളുമായി കായികലോകവും ആരാധകരും

മലയാളി താരം സഞ്ജു സാംസണ് ഇന്ന് 32-ാം പിറന്നാൾ.... കേരളത്തിന്റെ അഭിമാനതാരത്തിന് ആശംസകളുമായി കായികലോകവും ആരാധകരും.
ഇതിനോടകം തന്നെ ഇന്ത്യൻ ടീമിൽ തന്റെതായ ഇടം കണ്ടെത്തിയ താരം, എല്ലാവരുടെയും 'ചേട്ടനായി' കളത്തിലും പുറത്തും നിറസാന്നിധ്യമാണ്.
2015 ജൂലൈയിലാണ് സഞ്‌ജു സാംസൺ ആദ്യമായി ഇന്ത്യൻ കുപ്പായമിടുന്നത്. ട്വന്റി20 ക്രിക്കറ്റിലൂടെ രാജ്യാന്തര വേദിയിൽ അരങ്ങേറ്റം. സിംബാബ്‌വെയുമായുളള ആ കളിയിൽ 24 പന്തിൽ 19 റണ്ണെടുത്ത് ഇരുപതുകാരൻ മടങ്ങി.
തുടർന്ന് അവസരങ്ങൾ വന്നും പോയിയുമിരുന്നു. എന്നാൽ കഴിഞ്ഞ ട്വന്റി20 ലോകകപ്പിലെ പ്രകടനത്തോടെ ഇന്ത്യ ടീമിന് ഒഴിച്ച് കൂടാനാവാത്ത താരമായി മാറി സഞ്ജു.
സഞ്‌ജു സാംസൺ ഫൗണ്ടേഷനെന്ന പേരിൽ കായികതാരങ്ങൾക്ക് പിന്തുണ നൽകാനും സഞ്ജു മറന്നില്ല. ഇക്കഴിഞ്ഞ സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ റെക്കോഡ് നേട്ടം സ്വന്തമാക്കിയ ആലപ്പുഴ ചാരമംഗലം ഗവ. ഡിവിഎച്ച്എസ്എസ് പ്ലസ്‍വൺ വിദ്യാർഥി ടി എം അതുലിന് എല്ലാ സഹായവും നൽകിയത് സഞ്ജുവായിരുന്നു. കഴിഞ്ഞവർഷം തിരുവനന്തപുരത്തു നടന്ന കായികമേളയിൽ റെക്കോഡ് നേട്ടം സ്വന്തമാക്കിയതിന് പിന്നാലെയാണ് അതുലിന്റെ സ്പോൺസർഷിപ്പ് ഇന്ത്യൻ ക്രിക്കറ്റ് താരം ഏറ്റെടുത്തത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിളങ്ങുന്പോഴും കേരള ടീമിനൊപ്പവും താരം നിറഞ്ഞാടുകയായിരുന്നു. പിറന്നാളിന് തലേദിവസമാണ് കേരള ടീമിന്റെ ക്യാപ്റ്റനായി സഞ്ജുവിന് വീണ്ടും വിളിയെത്തിയത്. സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിനുള്ള കേരള ടീമിനെയാണ് സഞ്ജു സാംസൺ നയിക്കുന്നത്. 18 അംഗ ടീമിനെയാണ് ചൊവ്വാഴ്ച പ്രഖ്യാപിച്ചത്. നവംബർ 14 മുതൽ 26വരെ പഞ്ചാബിലാണ് ടൂർണമെന്റ്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്ര, ത്രിപുര, പോണ്ടിച്ചേരി, അസം, ഹിമാചൽ ടീമുകൾക്കൊപ്പം ഗ്രൂപ്പ് സിയിലാണ് കേരളം. തിങ്കളാഴ്ച മധ്യപ്രദേശിനെതിരെയാണ് കേരളത്തിന്റെ ആദ്യ മൽസരം നടക്കുക.
"
https://www.facebook.com/Malayalivartha























