സ്വാമിയേ ശരണമയ്യപ്പാ.... 41 ദിവസം നീണ്ടുനിൽക്കുന്ന മണ്ഡല തീർത്ഥാടനത്തിന് ശബരിമല നട 16ന് തുറക്കും

41 ദിവസം നീണ്ടുനിൽക്കുന്ന മണ്ഡല തീർത്ഥാടനത്തിന് ശബരിമലനട 16ന് തുറക്കും. വൈകുന്നേരം 5ന് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിദ്ധ്യത്തിൽ മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിക്കും. തുടർന്ന് മേൽശാന്തി പതിനെട്ടാംപടി ഇറങ്ങി ഹോമകുണ്ഡത്തിൽ അഗ്നി തെളിക്കുകയും ചെയ്യും. ഇരുമുടിക്കെട്ടുമായി വരുന്ന നിയുക്ത മേൽശാന്തി സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തി എ.ദാമോദരൻ നമ്പൂതിരിയെയും സോപാനത്തേക്ക് ആനയിക്കും.
സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ തന്ത്രി കലശാഭിഷേകം നടത്തിയ ശേഷം ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോകും. അയ്യപ്പവിഗ്രഹത്തിന് സമീപമിരുത്തി കാതിൽ മൂലമന്ത്രം ചൊല്ലിക്കൊടുക്കും. തുടർന്ന് ദാമോദരൻ നമ്പൂതിരിയെയും ഇതേ രീതിയിൽ മാളികപ്പുറം ക്ഷേത്രത്തിൽ മേൽശാന്തിയായി അവരോധിക്കും.
17ന് പുലർച്ചെ 3ന് പുതിയ മേൽശാന്തിമാരാണ് സന്നിധാനം, മാളികപ്പുറം നടകൾ തുറക്കുക. ഡിസംബർ 27ന് തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജയ്ക്ക് ശേഷം നട അടയ്ക്കുന്നതാണ്. ഡിസംബർ 30ന് വൈകുന്നേരം 5ന് മകരവിളക്ക് ഉത്സവത്തിന് നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്.
ദ" f
https://www.facebook.com/Malayalivartha























