Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

'സത്യമേവ ജയതേ... പ്രതിസ്ഥാനത്ത് നിൽക്കുന്ന ദിലീപിന് കോടതി അനുവദിക്കുന്ന സ്വാതന്ത്ര്യം മറ്റേതൊരു പൗരനും അനുവദിക്കുന്നതാണോ? എന്ന ചോദ്യം എല്ലാവരിലും ഉയരുന്നുണ്ട്... അവശേഷിക്കുന്ന പ്രതീക്ഷയോടെ....' ആക്രമിക്കപ്പെട്ട നടിയുടെ സഹോദരൻ കുറിക്കുന്നു

02 FEBRUARY 2022 03:58 PM IST
മലയാളി വാര്‍ത്ത

കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിൽ വലിയ രീതിയിലുള്ള സംഭവവികാസങ്ങളാണ് കഴിഞ്ഞ കുറച്ച് നാളുകളായി കണ്ടുവരുന്നത്. കേസിന്റെ വിചാരണ അവസാനിക്കാൻ ഇരിക്കെ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ വെളിപെപ്ടുത്തലോടെയാണ് കേസിന്റെ ഗതി മാറിമറിഞ്ഞിരിക്കുന്നത്. അതിന് പിന്നാലെ കോടതിയിൽ പുതിയ തെളിവുകൾ സമർപ്പിക്കപ്പെടുന്നു, പുതിയ അന്വേഷണം പ്രഖ്യാപിക്കുന്നു, സാക്ഷികൾ പുതുതായി കടന്നു വരുന്നു – അങ്ങനെ ഓരോ മുന്നേറ്റങ്ങൾ നാം കണ്ടുകഴിഞ്ഞു.

എന്നാൽ കേസ് അനന്തമായി നീണ്ടുപോകുന്നത് നീതി നിഷേധത്തിന് തുല്യമാണ് എന്നാണ് ഒരു വിഭാഗം ആളുകൾ അഭിപ്രായപ്പെടുന്നത്. എത്രയും പെട്ടെന്ന് തന്നെ ഈ കേസിൽ ഒത്തുതീർപ്പുകൾ ഏൽപ്പിക്കണമെന്നും യഥാർഥ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ആണ് വലിയ ഒരു വിഭാഗം മലയാളികളും ആവശ്യപ്പെടുന്നത്.

ഇപ്പോഴിതാ നടിയുടെ സഹോദരൻ രാജേഷ് ബി മേനോൻ എഴുതുന്ന കുറിപ്പ് ആണ് ശ്രദ്ധിക്കപ്പെടുന്നത്. സിൻസി അനിൽ ആണ് ഈ പോസ്റ്റ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. ആക്രമിക്കപ്പെട്ട നടിയുമായി അടുത്ത് നിൽക്കുന്ന വ്യക്തികളിലൊരാളാണ് സിൻസി. നിരവധി ആളുകളാണ് ഈ പോസ്റ്റിനു താഴെ ഐക്യദാർഢ്യവുമായി രംഗത്തുവരുന്നത്.

കേട്ടുകേൾവിപോലുമില്ലാത്ത സംഭവങ്ങളാണ് കോടതി വ്യവഹാരങ്ങളിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് എന്നും ഇതുവരെ ആജ്ഞാപിച്ചിരുന്ന കോടതി ഈ കേസിൽ മാത്രം അയഞ്ഞു കൊടുക്കുന്ന സമീപനമാണ് കാണുന്നത് എന്നുമാണ് സഹോദരൻ ആരോപിക്കുന്നത്. ഒരു സാധാരണ പൗരനു ഇതുവരെ ലഭിച്ചിട്ടില്ലാത്ത, ഇനിയൊരിക്കലും ലഭിക്കാൻ സാധ്യതയുമില്ലാത്ത ഈ സ്വാതന്ത്ര്യം തുടർന്നുവരുന്ന കേസുകൾക്ക് ഒരു റഫറൻസ് ആയി മാറുകയും ഇത് ഒരു കീഴ്വഴക്കം ആയി മാറുകയും ചെയ്യും എന്ന് നമുക്ക് ഉറച്ചു വിശ്വസിക്കാം. “സത്യമേവ ജയതേ” എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ആണ് അദ്ദേഹം ഈ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

 


കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്

സത്യമേവ ജയതേ... ഈ വാചകത്തിൽ അല്പമെങ്കിലും വിശ്വാസം അവശേഷിക്കുന്നതുകൊണ്ടാണ് ഈ കുറിപ്പെഴുതുന്നത്.... അപസർപ്പക സൃഷ്ടികളിലും മൂന്നാംകിട തട്ടുപൊളിപ്പൻ സിനിമകളിലും മാത്രം കണ്ടുവരുന്ന പ്രതി കൈയാളുന്ന ഇരയുടെ നീതിനിഷേധം ഇപ്പോൾ പ്രബുദ്ധ കേരളത്തിലും കണ്ടു വരികയാണ്....

കേട്ടുകേൾവിപോലുമില്ലാത്ത കാര്യങ്ങളാണ് കോടതി വ്യവഹാരങ്ങളിൽ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.... ഇതുവരെ ആജ്ഞാപിച്ചിരുന്ന കോടതി ദിലീപിന്റെ കാര്യത്തിൽ മാത്രം അയഞ്ഞു കൊടുക്കുന്ന സമീപനമാണ് കാണുന്നത്....

പ്രതിസ്ഥാനത്ത് നിൽക്കുന്ന ദിലീപിന് കോടതി അനുവദിക്കുന്ന സ്വാതന്ത്ര്യം മറ്റേതൊരു പൗരനും അനുവദിക്കുന്നതാണോ? എന്ന ചോദ്യം എല്ലാവരിലും ഉയരുന്നുണ്ട്... ഒരു സാധാരണ പൗരന് ഇതുവരെ ലഭിച്ചിട്ടില്ലാത്ത , ഇനി ഒരുപക്ഷെ ഒരിക്കലും ലഭിക്കാത്ത ഈ സ്വാതന്ത്ര്യം തുടർന്ന് വരുന്ന കേസുകൾക്ക് ഒരു റഫറൻസ് കേസ് ആയി മാറുകയും ഇതൊരു കീഴ് വഴക്കമായി തീരുകയും ചെയ്യുമെന്ന് നമുക്ക് ഉറച്ചു വിശ്വസിക്കാം....

കാലങ്ങൾ കൊണ്ട് പടുത്തുയർത്തിയ വിശ്വാസം നഷ്ടപ്പെടുത്താൻ നിമിഷങ്ങൾ മാത്രമേ വേണ്ടൂ... ജനമനസ്സുകളിൽ പ്രൗഢമായ കോടതി വ്യവഹാരങ്ങളുടെ നീതിന്യായവ്യവസ്ഥയുടെ വീണ്ടുമൊരു പുന:സ്ഥാപനം എന്നത് അബേദ്കറുടെ പ്രയത്നത്തേക്കാൾ എത്രയോ ശ്രമകരമാണ്...
അവശേഷിക്കുന്ന പ്രതീക്ഷയോടെ..
സത്യമേവ ജയതേ...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (14 minutes ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (1 hour ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (1 hour ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (1 hour ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (1 hour ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (1 hour ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (1 hour ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (1 hour ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (1 hour ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (2 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (2 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (2 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (2 hours ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (2 hours ago)

യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ  (2 hours ago)

Malayali Vartha Recommends