പാലക്കാട്ട് കെഎസ്ആര്‍ടിസി ബസിനും ലോറിക്കും ഇടയില്‍ വീണ് ബൈക്ക് യാത്രികരായ യുവാക്കള്‍ മരിച്ച സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘം

പാലക്കാട്ട് കെഎസ്ആര്‍ടിസി ബസിനും ലോറിക്കും ഇടയില്‍ വീണ് ബൈക്ക് യാത്രികരായ യുവാക്കള്‍ മരിച്ച സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘം.
ബന്ധുക്കളുടെ ആരോപണവും പ്രത്യേക സംഘം അന്വേഷിക്കും. പാലക്കാട് എസ്പിയാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. അപകടത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. വീണ്ടും യാത്രക്കാരുടെ മൊഴിയെടുക്കും.
സംഭവത്തില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ അറസ്റ്റു ചെയ്തിരുന്നു. തൃശൂര്‍ പട്ടിക്കാട് സ്വദേശി സി.എല്‍. ഔസേപ്പ് ആണ് അറസ്റ്റിലായത്. കുഴല്‍മന്ദം പോലീസ് ആണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
അപകടത്തിന് മുന്‍പ് യുവാക്കളും ഔസേപ്പും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതിനു ശേഷമാണ് ബസ് തട്ടി യുവാക്കള്‍ ലോറിക്ക് അടിയിലേക്ക് വീണതെന്നാണ് കുടുംബത്തിന്റെ ആരോപണം. അപകടം മനപൂര്‍വമാണെന്ന് പോലീസും സംശയിക്കുന്നുണ്ട്. കാര്യങ്ങളില്‍ വ്യക്തത ലഭിക്കാന്‍ ഡ്രൈവറെ പോലീസ് ഉടന്‍ തന്നെ ചോദ്യം ചെയ്യും.
"
https://www.facebook.com/Malayalivartha