ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തില്‍ കുത്തിയോട്ട വ്രതത്തിന് തുടക്കമായി....

ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തില്‍ കുത്തിയോട്ട വ്രതത്തിന് തുടക്കമായി. ഉത്സവത്തിന്റെ മൂന്നാംനാളായ ഇന്നലെ രാവിലെയാണ് വ്രതം ആരംഭിച്ചത്. തിരുമല സ്വദേശി ബി ബിനീഷാണ് പണ്ടാരഓട്ടത്തിനായി വ്രതം അനുഷ്ഠിക്കുന്നത്. മേല്‍ശാന്തി പി ഈശ്വരന്‍നമ്പൂതിരി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
പൊങ്കാലയ്ക്കുശേഷം വൈകിട്ട് കുത്തിയോട്ടത്തിന് ചൂരല്‍കുത്തും നടക്കും. തുടര്‍ന്ന് പുറത്തെഴുന്നള്ളത്തിന് അകമ്പടി പോകും. മണക്കാട് ശാസ്താക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്ത് പിറ്റേന്ന് രാവിലെ മടങ്ങിയെത്തിയ ശേഷം വ്രതം അവസാനിപ്പിക്കും.
മഹിഷാസുര മര്‍ദ്ദിനിയുടെ ഭടന്മാരെ പ്രതിനിധീകരിക്കുന്നവരാണ് കുത്തിയോട്ട വ്രതമെടുക്കുന്ന കുട്ടികളെന്നാണ് സങ്കല്‍പ്പം. ആയിരത്തോളം കുട്ടികളാണ് സാധാരണ കുത്തിയോട്ട വ്രതത്തിന് എത്തുന്നത്. കൊവിഡ് സാഹചര്യത്തില്‍ കഴിഞ്ഞ തവണയും ഒരു ബാലന്‍ മാത്രമാണ് വ്രതമെടുത്തത്.
രാവിലെ 7.30ന് പന്തീരടിപൂജകള്‍ക്ക്ശേഷം വ്രത ചടങ്ങുകള്‍ ആരംഭിച്ചു.ക്ഷേത്രക്കുളത്തില്‍ കുളിച്ച് ഈറനുടുത്തു വന്ന കുട്ടി ക്ഷേത്രത്തിന് മുന്നില്‍ ആവണിപ്പലകയില്‍ ഏഴു വെള്ളിനാണയങ്ങള്‍ വച്ചു.മേല്‍ശാന്തിക്ക് ദക്ഷിണ നല്‍കി വ്രതം തുടങ്ങി.
മേല്‍ശാന്തി പി.ഈശ്വരന്‍നമ്പൂതിരി ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. 17 വരെ ക്ഷേത്രവളപ്പില്‍ താമസിച്ച് വ്രതമെടുക്കുന്ന ബാലന്‍ 1008 നമസ്‌ക്കാരം നേര്‍ച്ചയുടെ ഭാഗമായി നടത്തും
. പൊങ്കാലയ്ക്കുശേഷം വൈകിട്ട് പുഷ്പകിരീടവും പുതുവസ്ത്രവുമണിഞ്ഞ് കുത്തിയോട്ടത്തിന് ചൂരല്‍കുത്തും. തുടര്‍ന്ന് പുറത്തെഴുന്നെള്ളത്തിന് അകമ്പടിപോകും. മണക്കാട് ശാസ്താക്ഷേത്രത്തിലേക്കുള്ള എഴുന്നെള്ളത്ത് പിറ്റേന്ന് രാവിലെ മടങ്ങിയെത്തിയശേഷം ചൂരല്‍ അഴിച്ച് വ്രതം അവസാനിപ്പിക്കും.
തോറ്റംപാട്ടില്‍ കോവലനും ദേവിയുമായുള്ള വിവാഹത്തിന്റെ വര്‍ണനകള്‍ ചേര്‍ന്ന മാലപ്പുറം പാട്ടാണ് ഇന്നലെ പാടിയത്.കോവലനുമായി ദേവിയുടെ വിവാഹം നടന്നത് ഈ ദിവസമെന്നാണ് വിശ്വാസം. ദരിദ്രനായിത്തീര്‍ന്ന കോവലന്‍ ദേവിയുടെ നിര്‍ബന്ധത്തിന് വഴങ്ങി മനസ്സില്ലാ മനസ്സോടെ ദേവിയുടെ ചിലമ്പ് വില്‍ക്കാനായി കൊണ്ടുപോകുന്ന ഭാഗമാണ് ഇന്ന് തോറ്റംപാട്ടുകാര്‍ പാടുക.ഇന്നലെ രാവിലെ മുതല്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയവരുടെ തിരക്ക് പാതിരാവോളം നീണ്ടു.
https://www.facebook.com/Malayalivartha