രഹസ്യങ്ങള്‍ പുറത്തു വിടും... കര്‍ഷക സമര കാലത്ത് ചെങ്കോട്ടയില്‍ നടത്തിയ ആക്രമണ പരമ്പരകള്‍ക്ക് പിന്നാലെ സിദ്ദു തുറന്നടിച്ചു; രഹസ്യങ്ങള്‍ പുറത്തു വിടുമെന്നും നേതാക്കള്‍ ഒളിക്കാന്‍ പാട്‌പെടുമെന്നും ഭീഷണി; നിര്‍ത്തിയിരുന്ന ട്രോളിയിലേക്ക് ഇടിച്ച്കയറി സിദ്ദു വിടവാങ്ങുമ്പോള്‍...

പഞ്ചാബി നടനും കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ചെങ്കോട്ടയിലെ സംഘര്‍ഷത്തിലെ പ്രതിയുമായ ദീപ് സിദ്ദു വാഹനാപകടത്തില്‍ മരിച്ചു. ഹരിയാനയിലെ കുണ്ഡ്‌ലി ജില്ലയിലെ സോനിപത്തില്‍ വച്ച് ദീപ് സിദ്ദു സഞ്ചരിച്ചിരുന്ന വാഹനം ഹൈവേയുടെ സമീപത്ത് നിര്‍ത്തിയിരുന്ന ട്രോളിയിലേക്ക് ഇടിച്ച്കയറുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ദീപ് സിദ്ദുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സുഹൃത്തുക്കളോടൊപ്പം ഡല്‍ഹിയില്‍ നിന്നും വരികയായിരുന്നു അദ്ദേഹം.
തലസ്ഥാനത്ത് റിപബ്‌ളിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ പ്രക്ഷോഭത്തിനിടെ ചെങ്കോട്ടയിലെത്തിയ സിദ്ദുവും സംഘവും സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച് സിഖ് പതാക ഉയര്‍ത്തി. ചെങ്കോട്ടയിലേക്ക് ആളുകളെ എത്തിച്ചതും പതാക ഉയര്‍ത്തിയതും ദീപ് സിദ്ദുവാണെന്ന് അന്ന് ആരോപണമുണ്ടായിരുന്നു. ബിജെപി ബന്ധമുളളയാളാണ് ദീപ് സിദ്ദുവെന്ന് കര്‍ഷക നേതാക്കളും പറഞ്ഞിരുന്നു.
അതിനിടെ റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന അക്രമ സംഭവങ്ങളില്‍ കര്‍ഷക നേതാക്കള്‍ക്ക് പങ്കുണ്ടെന്ന ആരോപണവുമായി ദീപ് സിദ്ദു രംഗത്തെത്തി. രഹസ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിടുമെന്നും നേതാക്കള്‍ ഒളിക്കാന്‍ പെടാപാട് പെടുമെന്നും ദീപ് സിദ്ദു സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ട വിഡിയോയില്‍ പറയുന്നു.
ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്താന്‍ നേതൃത്വം നല്‍കിയശേഷം ഒളിവില്‍ പോയ നടനെതിരെ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കുന്നതിനിടെയാണ് നേതാക്കള്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ദീപ് സിദ്ദുവിന്റെ ഭീഷണി. സിദ്ദുവിന്റെ കുടുംബാംഗങ്ങളും പഞ്ചാബിലെ വീട് വിട്ടിരുന്നതായി പൊലീസ് വെളിപ്പെടുത്തിയിരുന്നു. ഡല്‍ഹിയിലെ അക്രമസംഭവങ്ങളില്‍ ദീപ് സിദ്ദുവിനെ പൊലീസ് പ്രതിചേര്‍ത്തുവെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല.
'റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ പരേഡിന് ജനങ്ങള്‍ എത്തിയത് നിങ്ങളുടെ തീരുമാന പ്രകാരം മാത്രമാണ്, ഇതില്‍ തനിക്കൊരു പങ്കുമില്ലെന്നും താരം പറയുന്നു. അവര്‍ നിങ്ങളുടെ വാക്കുകളെയാണ് വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്നത് എന്റേതല്ല. എങ്ങനെയാണ് നാഥനില്ലാത്ത ലക്ഷക്കണക്കിനു ആളുകളെ എനിക്കു നിയന്ത്രിക്കാനാകുക. അവരുടെ നേതാവായ നിങ്ങളെ മറികടന്നു ജനക്കൂട്ടത്തെ വഴിതെറ്റിക്കാന്‍ എനിക്കു കഴിഞ്ഞുവെങ്കില്‍ എവിടെയാണ് നിങ്ങളുടെ സ്ഥാനമെന്നു ചിന്തിക്കുന്നത് നല്ലതായിരിക്കും'. ദീപ് സിദ്ദു കര്‍ഷക നേതാക്കളോട് പറഞ്ഞു.
'കര്‍ഷക സമരത്തില്‍ ദീപ് സിദ്ദുവിന്റെ സംഭാവന വട്ടപൂജ്യമാണെന്നു പറയുന്ന നിങ്ങള്‍ എങ്ങനെയാണ് ലക്ഷങ്ങളെ മുന്‍നിര്‍ത്തി സിദ്ദു ആക്രമണം അഴിച്ചു വിട്ടുവെന്ന് അസത്യം പ്രചരിപ്പിക്കുക. എന്നെ നിങ്ങള്‍ രാജ്യദ്യോഹിയെന്നു മുദ്രകുത്തുകയാണെങ്കില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത നിങ്ങള്‍ എല്ലാവരും തന്നെ ദേശവിരുദ്ധരാണ്.' ദീപ് സിദ്ദു പറഞ്ഞു. താന്‍ ഇപ്പോഴും സിഘു അതിര്‍ത്തിയില്‍ തന്നെയാണെന്നും ഒളിവില്‍ പോയിട്ടില്ലെന്നും അന്നത്തെ വിഡിയോയില്‍ താരം അവകാശപ്പെട്ടു.
റിപ്പബ്ലിക് ദിനത്തില്‍ പ്രതിഷേധത്തിനു ആഹ്വാനം ചെയ്ത നേതാക്കള്‍ പൊലീസ് നടപടി ആരംഭിച്ചപ്പോള്‍ കര്‍ഷകരെ തനിച്ചാക്കി ഭയന്ന് പിന്‍വാങ്ങിയെന്നും താരം ആരോപിച്ചു. ഞാനല്ല ആളുകളെ ചെങ്കോട്ടയിലേക്കു നയിച്ചത്. ചെങ്കോട്ടയിലെ പ്രതിഷേധക്കാര്‍ക്കൊപ്പം നേതാക്കള്‍ ഉറച്ചു നിന്നിരുന്നുവെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു. കേന്ദ്രസര്‍ക്കാരില്‍ കൂടുതല്‍ സമ്മര്‍ദം ചെല്ലുത്താന്‍ നമുക്ക് സാധിക്കുമായിരുന്നു– ദീപ് സിദ്ദു പറഞ്ഞു. കര്‍ഷക സംഘടനാ നേതാക്കള്‍ തന്നെ പിന്നില്‍ നിന്നു കുത്തിയെന്നും ചെങ്കോട്ടയിലെ അക്രമസംഭവങ്ങളുടെ ഉത്തരവാദിത്തം മുഴുവന്‍ തന്റെ തലയിലായെന്നും ദീപ് സിദ്ദു പറഞ്ഞു.
ഇങ്ങനെ വലിയ വിവാദങ്ങള്‍ക്ക് ശേഷമാണ് സിദ്ദു വാഹനാപകടത്തില്‍ മരണമടഞ്ഞത്. സംഭവത്തെപ്പറ്റി പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.
"
https://www.facebook.com/Malayalivartha