ഏറ്റുമാനൂരില്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ഏറ്റുമാനൂര്‍ പട്ടിത്താനത്ത് നാഷണല്‍ പെര്‍മിറ്റ് ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്കു ദാരുണാന്ത്യം. കടപ്പൂര് കരിമ്പിന്‍ കാലാ ജങ്ഷനില്‍ മുല്ലൂപ്പലത്ത് എം.എന്‍. ദിലീപാ( 42)ണു മരിച്ചത്.
ഇന്നലെ രാവിലെ ഒന്‍പതു മണിയോടെയായിരുന്നു അപകടം നടന്നത്. ഏറ്റുമാനൂര്‍ ഭാഗത്തേക്ക് വന്ന ഓട്ടോറിക്ഷയില്‍ എതിര്‍ദിശയില്‍നിന്ന് എത്തിയ ലോറി ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ലോറിക്ക് അടിയിലേക്കാണ് ഓട്ടോറിക്ഷ മറിഞ്ഞത്. ദിലീപിന്റെ തലയിലൂടെ ലോറിയുടെ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങി. മൃതദേഹം പോലീസ് എത്തിയാണ് ആശുപത്രിയിലേക്കു മാറ്റിയത്.
അപകടത്തെത്തുടര്‍ന്ന് എം.സി. റോഡില്‍ ഗതാഗതം ഏറെനേരം തടസപ്പെട്ടു. പരേതരായ നീലകണ്ഠന്‍ നായര്‍-വിലാസിനി ദമ്പതികളുടെ മകനാണു ദിലീപ്.
"
https://www.facebook.com/Malayalivartha